India vs Sri Lanka Women, Asian Games Final Live: ഒടുവിൽ അന്തിമ പോരാട്ടം, മെഡൽ ഉറപ്പ് ആർക്കാണ് നേട്ടം

INDW vs SL-W, Asian Games Gold Medal Final Live Score Updates in Malayalam : ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലെ ഇന്ത്യൻ ടീം പ്രകടത്തിൽ ശ്രീലങ്കയേക്കാൾ മുന്നിട്ടു നിൽക്കുന്നു.ക്വാർട്ടർ ഫൈനലിൽ മലേഷ്യയെയും സെമി ഫൈനലിൽ പാക്കിസ്ഥാനെയും തോൽപ്പിച്ചാണ് ശ്രീലങ്ക അവസാന സ്ഥാനം ഉറപ്പിച്ചത്. ടൂർണമെൻ്റിൽ ബാറ്റിഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ശ്രീലങ്കയുടെ വലിയ ഭീഷണിയായി തുടരുന്നു.ഹാസിനി പെരേര, ഹർ ഷിത സമരവിക്രമ, കവിശ ദിൽ ഹാരി എന്നിവരും നിർണായക പങ്ക് വഹിക്കും.

India vs Sri Lanka Women, Asian Games Final Live: ഒടുവിൽ അന്തിമ പോരാട്ടം, മെഡൽ ഉറപ്പ് ആർക്കാണ് നേട്ടം

India Vs Sri Lanka Women Live

Updated On: 

22 Sep 2026 | 09:39 AM

LIVE NEWS & UPDATES

  • 22 Sep 2026 09:32 AM (IST)

    പരിശീലകര്‍ക്കും പാരിതോഷികമുണ്ട്

    ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മെഡല്‍ ജേതാക്കളുടെ പരിശീലകര്‍ക്കും പാരിതോഷികമുണ്ട്. സ്വര്‍ണ മെഡല്‍ നേടുന്ന താരത്തിൻ്റെ പരിശീലകന് 5 ലക്ഷം, വെള്ളിക്ക് 3 ലക്ഷം, വെങ്കലം 2 ലക്ഷം എന്നിങ്ങനെ കേരളത്തിൻ്റെ പ്രഖ്യാപനം.

     

  • 22 Sep 2026 09:15 AM (IST)

    ഓപ്പണര്‍മാരായി ആരൊക്കെ

    ഓപ്പണര്‍മാരായി സ്മൃതി മന്ദാനയും, ഷഫാലി വര്‍മ്മയും കളിക്കും. ഇരുവരും മികച്ച ഫോമിലാണ്.ബംഗ്ലാദേശിനെതിരായ സെമിയില്‍ വണ്‍ ഡൗണായെത്തിയത് ഗുനാലന്‍ കമാലിനിയാണ്. അതുകൊണ്ട് തന്നെ താരത്തെ മാറ്റിനിര്‍ത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. നാലാമത് ബാറ്റിങിന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറെത്തും.

  • 22 Sep 2026 09:02 AM (IST)

    INDW vs SL-W: 32 തവണ ഏറ്റുമുട്ടിയപ്പോള്‍ 26 പ്രാവശ്യവും ജയിച്ചത്

    ടി20-യില്‍ ഇതിന് മുമ്പ് 32 തവണ ഇന്ത്യയും-ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയപ്പോള്‍ 26 പ്രാവശ്യവും ജയിച്ചത് ഇന്ത്യ തന്നെയാണ്. അടുത്തിടെ നടന്ന വനിതാ ഏഷ്യ കപ്പ് ഫൈനലിലും ഇരുടീമുകളുമായിരുന്നു ഏറ്റുമുട്ടിയത്. അന്നും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു

  • 22 Sep 2026 08:30 AM (IST)

    India Women vs Sri Lanka Women Malayalam: ഇന്ത്യൻ ടീം വിജയിച്ചാൽ

    ഇന്ത്യൻ ടീം ഫൈനലിൽ വിജയിച്ചാൽ സ്വർണമെഡൽ നേട്ടമായിരിക്കും എഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ലഭിക്കുക. മെഡല്‍ നേടിയാൽ ഇന്ത്യന്‍ താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാർ നൽകുന്നത് അതിനേക്കാൾ വലിയ സമ്മാനമായിരിക്കും. ALSO READ

  • 22 Sep 2026 08:13 AM (IST)

    India vs Sri Lanka: എവിടെ? എപ്പോഴാണ് മത്സരം

    ഇന്ത്യൻ സമയം രാവിലെ 10.30-ന് ജപ്പാനിലെ നിഷിൻ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്, എന്നാൽ അറിയേണ്ട മറ്റു ചില കാര്യങ്ങളുണ്ട് : ALSO READ

India vs Sri Lanka Women, Asian Games Final :  ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്നിറങ്ങും. ശ്രീലങ്കയാണ് ഇന്ത്യയുടെ ഏതിരാളികൾ. സ്വർണ മെഡൽ നേട്ടം മാത്രമായിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം, നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ. ക്വാർട്ടറിൽ ജപ്പാനെയും പിന്നീട് ബംഗ്ലാദേശിനെയും സെമിയിൽ തോൽപ്പിച്ച് ഇന്ത്യ മികച്ച പ്രകടനമാണ് മത്സരങ്ങളിൽ ഇതുവരെ കാഴ്ചവെച്ചത്. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം, അവസാന നാലിൽ ബംഗ്ലാദേശിനെതിരെ 114 റൺസിന് വിജയിച്ചാണ് നിലവിലെ ചാമ്പ്യന്മാർ മികച്ച പ്രകടനം കാഴ്ചവച്ചത്. അതേസമയം കഴിച്ച വട്ടം നഷ്ടമായ മെഡൽ തിരിച്ചു പിടിക്കുക എന്നത് തന്നെയാണ് ശ്രീലങ്കയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുക മാത്രമായിരിക്കും ശ്രീലങ്കൻ ടീമിൻ്റെ ലക്ഷ്യം.

ഇന്ത്യൻ സമയം രാവിലെ 10.30-ന് ജപ്പാനിലെ നിഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം.  ജയിക്കുന്ന ടീം സ്വര്‍ണമെഡല്‍ സ്വന്തമാക്കും. മത്സരത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വാർത്തകളും ഇവിടെ വായിക്കാം.

Loading...
Unable to load recommendations.
Follow Us
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ