ആയകാലത്ത് ഗോളടിച്ചു, ആപത്ത് കാലത്ത് ബാലൺ ഡി ഓർ കിട്ടി; ഫാൻസ് വോട്ടിൽ മെസിയെ പിന്തള്ളി, BOAT പുരസ്കാരം CR7-ന്

Surpassing Messi, Cristiano Ronaldo wins BOAT: പതിവ് പോലെ ഫുട്ബോളിലെ ഈ പുതിയ പുരസ്കാരത്തിനും റോണോയുടെ എതിരാളിയായി ഉണ്ടായിരുന്നത് സാക്ഷാൽ ലയണൽ മെസി ആയിരുന്നു. എന്നാൽ ബാഴ്സലോണയ്ക്കൊപ്പം ഒരു കലണ്ടർ വർഷത്തിൽ 91 ഗോളുകൾ നേടി ലയണൽ മെസ്സി സൃഷ്ടിച്ച 2012 ലെ റെക്കോർഡ് പ്രകടനത്തെ, ആരാധകരുടെ വോട്ടെടുപ്പിന്റെ ബലത്തിൽ റൊണാൾഡോയുടെ 2008 ലെ സീസൺ മറികടക്കുകയായിരുന്നു.

ആയകാലത്ത് ഗോളടിച്ചു, ആപത്ത് കാലത്ത് ബാലൺ ഡി ഓർ കിട്ടി; ഫാൻസ് വോട്ടിൽ മെസിയെ പിന്തള്ളി, BOAT പുരസ്കാരം CR7-ന്

Surpassing Messi Cristiano Ronaldo Wins Boat

Published: 

29 Oct 2026 | 09:35 AM

ലയണൽ മെസിയെ പിന്നിലാക്കി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത സീസണനുള്ള ‘ബാലൺ ഡി ഓർ ഓഫ് ഓൾ ടൈം’ (B.O.A.T) പുരസ്കാരം സ്വന്തമാക്കി പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആരാധകർക്കായുള്ള പണം നൽകിയുള്ള വോട്ടെടുപ്പിലാണ് ലയണൽ മെസിയെ പിന്തള്ളി റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. ബാലൺ ഡി ഓറിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച വ്യക്തിഗത സീസൺ കണ്ടെത്താനായി ഈ പുതിയ പുരസ്കാരം ഏർപ്പെടുത്തിയത്. ആരാധകർക്കായി നടത്തിയ വോട്ടെടുപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 2008 ലെ പ്രകടനമാണ് എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ സീസണായി തെരഞ്ഞെടുക്കപ്പെട്ടത്.

പതിവ് പോലെ ഫുട്ബോളിലെ ഈ പുതിയ പുരസ്കാരത്തിനും റോണോയുടെ എതിരാളിയായി ഉണ്ടായിരുന്നത് സാക്ഷാൽ ലയണൽ മെസി ആയിരുന്നു. എന്നാൽ ബാഴ്സലോണയ്ക്കൊപ്പം ഒരു കലണ്ടർ വർഷത്തിൽ 91 ഗോളുകൾ നേടി ലയണൽ മെസ്സി സൃഷ്ടിച്ച 2012 ലെ റെക്കോർഡ് പ്രകടനത്തെ, ആരാധകരുടെ വോട്ടെടുപ്പിന്റെ ബലത്തിൽ റൊണാൾഡോയുടെ 2008 ലെ സീസൺ മറികടക്കുകയായിരുന്നു.

Also Read: 15കാരന് വഴിമാറി സഞ്ജു സാംസൺ; താരത്തെ പ്രശംസിച്ച് അഭിഷേക്

റൊണാൾഡോ ഒട്ടനവധി നേട്ടങ്ങൾ കൊയ്ത വർഷമാണ് 2008. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗും യുവേഫ ചാമ്പ്യൻസ് ലീഗും 2008-ൽ സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞിരുന്നു. ആ സീസണിൽ ആകെ 42 ഗോളുകളും 8 അസിസ്റ്റുകളുമാണ് റോണോ നേടിയത്. പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട്, ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ, യൂറോപ്യൻ ഗോൾഡൻ ഷൂ എന്നിവയുൾപ്പെടെ ഒട്ടനവധി വ്യക്തിഗത പുരസ്കാരങ്ങളും അ‌ദ്ദേഹം വാരിക്കൂട്ടിയിരുന്നു.

എന്താണ് B.O.A.T പുരസ്കാരം

ബാലൺ ഡി ഓറിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ഫ്രാൻസ് ഫുട്ബോൾ’ അവതരിപ്പിച്ച പ്രത്യേക ജനകീയ വോട്ടെടുപ്പാണ് B.O.A.T (Best of All Time). കുറഞ്ഞത് രണ്ട് തവണയെങ്കിലും ബാലൺ ഡി ഓർ നേടിയിട്ടുള്ള താരങ്ങളുടെ ഏറ്റവും മികച്ച സീസണുകൾ തിരഞ്ഞെടുക്കാനാണ് ഈ വോട്ടെടുപ്പ് സംഘടിപ്പിച്ചത്. കൗതുകമെന്തെന്നാൽ, ഈ പ്രത്യേക റാങ്കിംഗിൽ ആദ്യ പത്ത് സ്ഥാനങ്ങളും റൊണാൾഡോയും മെസ്സിയും മാത്രമാണ് പങ്കിട്ടത്.

പുരസ്കാരത്തിൽ വിവാദവും

ബാലൺ ഡി ഓർ BOAT പുരസ്കാരത്തിനായുള്ള വോട്ടെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത, ആരാധകർ ഓരോ വോട്ടിനും ഒരു യൂറോ വീതം നൽകേണ്ടി വന്നു എന്നതാണ്. മാത്രമല്ല, ഒരാൾക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാനും അവസരമുണ്ടായിരുന്നു. അ‌തായത് കൂടുതൽ കാശ് മുടക്കാൻ തയാറാണെങ്കിൽ തനിക്ക് ഇഷ്ടമുള്ള താരത്തിന് ഇഷ്ടം പോലെ വോട്ട് ചെയ്യാം. ഫുട്ബോൾ ആരാധകരുടെ ആവേശം പണമുണ്ടാക്കാനുള്ള മാർഗ്ഗമായി ഉപയോഗിക്കുന്നുവെന്നും, പണം നൽകി കൂടുതൽ വോട്ടുകൾ ചെയ്യാനാകുന്ന ഇത്തരം രീതികൾ യഥാർത്ഥ മികവിനെ അളക്കാനുള്ള ശരിയായ മാർഗമല്ലെന്നും വിമർശനം ഉയർന്നു.

ഔദ്യോഗിക പുരസ്കാരമല്ല

ബാലൺ ഡി ഓർ എന്ന് ഒപ്പമുണ്ടെങ്കിലും ഇത് ഔദ്യോഗിക ബാലൺ ഡി ഓർ പുരസ്കാരങ്ങളുടെ നിലയിലുള്ള ഒരു പുരസ്കാരമായി കരുതപ്പെടുന്നില്ല. ഫാൻസ് വോട്ടിന്റെ ഭാഗമായി നൽകിയ ഒരു പുരസ്കാരം മാത്രമാണിത്. 1989-ൽ റയൽ മാഡ്രിഡ് ഇതിഹാസം ആൽഫ്രഡോ ഡി സ്റ്റെഫാനോയ്ക്ക് ഫ്രാൻസ് ഫുട്ബോൾ നൽകിയ ‘സൂപ്പർ ബാലൺ ഡി ഓർ’ ആണ് ഇതിനുമുമ്പ് നൽകിയിട്ടുള്ള ഏക പ്രത്യേക പുരസ്കാരം.

റൊണാൾഡോയുടെ ആറാം ബാലൺ ഡി ഓർ അ‌ല്ലെങ്കിൽ സൂപ്പർ ബാലൺ ഡി ഓർ പുരസ്കാര നേട്ടമായി ഈ BOAT പുരസ്കാരത്തെ കാണാനാകില്ല. എങ്കിലും, രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തെ മാന്ത്രിക പ്രകടനത്തിന് ലഭിച്ച ഒരു അംഗീകാരം എന്ന നിലയിൽ ഇതിനെ കാണാം.

English Summary

Portuguese football legend Cristiano Ronaldo has surpassed Lionel Messi to win the ‘Ballon d’Or of All Time’ (B.O.A.T.) award, recognizing the greatest individual season in the history of football. Ronaldo secured this achievement by edging out Lionel Messi in a paid voting process open to fans. This new award was introduced to identify the best individual season in football history, in commemoration of the 70th anniversary of the Ballon d’Or.

Loading...
Unable to load recommendations.
Follow Us
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു