AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Uruguay: ബൂട്ട് അഴിച്ചുവെച്ച് ബാറ്റ് കൈയിലെടുത്തു! ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റ് വീശി ഉറുഗ്വേ താരങ്ങള്‍

India vs Uruguay Football Friendly: ഇന്ത്യക്കെതിരെയുള്ള ഫുട്ബോൾ സൗഹൃദ മത്സരത്തിനായി ഉറുഗ്വേ ടീം വീണ്ടും കൊല്‍ക്കത്തയിലെത്തിരിയിരിക്കുകയാണ്. മത്സരത്തിന് ഒരാഴ്ച മുമ്പ് തന്നെ താരങ്ങള്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെയാണ് ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയത്. താരങ്ങൾ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റും പന്തുമെടുത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

India vs Uruguay: ബൂട്ട് അഴിച്ചുവെച്ച് ബാറ്റ് കൈയിലെടുത്തു! ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റ് വീശി ഉറുഗ്വേ താരങ്ങള്‍
Uruguay squad Eden Gardens visitImage Credit source: x.com/Uruguay
Jayadevan AM
Jayadevan AM | Published: 05 Oct 2026 | 09:32 PM

ഇന്ത്യയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിന് മുമ്പ് ക്രിക്കറ്റില്‍ ഒരു കൈ നോക്കി ഉറുഗ്വേ താരങ്ങള്‍. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നാളെ രാത്രി 7.30-നാണ് ഇന്ത്യ-ഉറുഗ്വേ മത്സരം നടക്കുന്നത്. പരിശീലനത്തിനിടെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം സന്ദര്‍ശിച്ച ഉറുഗ്വേ താരങ്ങള്‍ ക്രിക്കറ്റില്‍ ഒരു പരീക്ഷണത്തിന് മുതിരുകയായിരുന്നു. ഈഡൻ ഗാർഡൻസിന് ഉറുഗ്വേയുടെ ഫുട്ബോൾ ചരിത്രവുമായും സവിശേഷമായ ഒരു ബന്ധമുണ്ട്. 1982-ൽ നടന്ന കന്നി നെഹ്റു കപ്പ് ടൂർണമെന്റിൽ ഈഡൻ ഗാർഡൻസില്‍ കളിച്ച ഉറുഗ്വേ ടീം കിരീടം ചൂടിയിരുന്നു.

നാല് പതിറ്റാണ്ടുകൾക്ക് ശേഷം, ഇപ്പോൾ ഇന്ത്യക്കെതിരെയുള്ള ഫുട്ബോൾ സൗഹൃദ മത്സരത്തിനായി ഉറുഗ്വേ ടീം വീണ്ടും കൊല്‍ക്കത്തയിലെത്തിരിയിരിക്കുകയാണ്. മത്സരത്തിന് ഒരാഴ്ച മുമ്പ് തന്നെ താരങ്ങള്‍ ഇന്ത്യയിലെത്തി. കൊല്‍ക്കത്തയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിനിടെയാണ് ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയത്.

ഉറുഗ്വേ താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നു:

ലൂക്കാസ് ടോറെയ്റ, റൊണാൾഡ് അരാഉഹോ തുടങ്ങിയ പ്രമുഖ താരങ്ങൾ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബാറ്റും പന്തുമെടുത്ത് ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉറുഗ്വേ താരങ്ങൾ ഈഡൻ ഗാർഡൻസിൽ ക്രിക്കറ്റ് കളിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

താരങ്ങള്‍ നഗരം സന്ദര്‍ശിക്കുന്നതിന്റെ ഒരു വീഡിയോ ക്ലിപ്പ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. വിക്ടോറിയ മെമ്മോറിയൽ, സെന്റ് പോൾസ് കത്തീഡ്രൽ എന്നിവയും ടീം സന്ദർശിച്ചു.

ശക്തമായ സ്‌ക്വാഡ്‌

ബ്രസീലിനെപ്പോലെ തന്നെ ശക്തമായ ഒരു സ്ക്വാഡിനെയാണ് ഉറുഗ്വായും ഇന്ത്യയ്‌ക്കെതിരെ കളിപ്പിക്കുന്നത്‌. പ്രതിരോധ താരങ്ങളായ ഹൊസെ മരിയ ഗിമെനസ്, റൊണാൾഡ് അരാഉഹോ, മിഡ്ഫീൽഡർമാരായ റോഡ്രിഗോ ബെന്റാങ്കുർ, ടോറെയ്റ, സ്ട്രൈക്കർ ഡാർവിൻ നൂന്യസ് എന്നിവരടങ്ങുന്ന പ്രമുഖ താരങ്ങൾ ഇന്ത്യക്കെതിരെ കളത്തിലിറങ്ങും.

Also Read: ബ്രസീല്‍ മത്സരത്തിലെ കാലിസീറ്റുകള്‍ വിനയായി; യുറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് ടിക്കറ്റ് നിരക്കുകള്‍ കുറച്ചു

ഫിഫ റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഉറുഗ്വേ ടീമിനെ ഡിയേഗോ ഫോര്‍ലാനാണ് പരിശീലിപ്പിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളുമായി ഫോര്‍ലാന് നേരത്തെ പരിചയമുണ്ട്. 2016-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തിനുള്ളിൽ കൊൽക്കത്തയിൽ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ പ്രധാന മത്സരമാണ് ഇത്‌. ഒക്ടോബർ 3-ന് നടന്ന മത്സരത്തിൽ ബ്രസീലിനെതിരെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോറ്റിരുന്നു. രണ്ട് സൗഹൃദ മത്സരങ്ങളിലും ഇന്ത്യ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. പനാമയ്ക്കെതിരെ 1-1 ന് സമനില വഴങ്ങിയ ഇന്ത്യ, ബ്രസീലിനോട് 0-4 ന് പരാജയപ്പെട്ടെങ്കിലും മികച്ച പോരാട്ടം പുറത്തെടുത്തു.

English Summary

The Uruguayan football team visited Kolkata’s iconic Eden Gardens ahead of their friendly match against India. During the visit, players enjoyed playing cricket. Uruguay will face India on October 6 at the Salt Lake Stadium.

Follow Us