Vinicius Jr: അന്ന് അധികം അറിയപ്പെടാത്ത കൗമാരക്കാരന്‍; 10 വര്‍ഷങ്ങള്‍ക്ക് ശേഷം വിനീഷ്യസ് ജൂനിയര്‍ വീണ്ടും ഇന്ത്യയില്‍

India vs Brazil Friendly: ഇതാദ്യമായല്ല വിനീഷ്യസ് ജൂനിയര്‍ ഇന്ത്യയില്‍ കളിക്കുന്നത്. 20 വര്‍ഷം മുമ്പായിരുന്നു താരത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം. 2016 ഒക്ടോബറിൽ, ഗോവയിൽ നടന്ന പ്രഥമ ബ്രിക്സ് അണ്ടർ-17 ഫുട്ബോൾ കപ്പിൽ പങ്കെടുത്ത ബ്രസീൽ ടീമിൽ വിനീഷ്യസ് ജൂനിയറും അംഗമായിരുന്നു. ഇന്ത്യയിലെ ഓര്‍മ്മകള്‍ വളരെ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

Vinicius Jr: അന്ന് അധികം അറിയപ്പെടാത്ത കൗമാരക്കാരന്‍; 10 വര്‍ഷങ്ങള്‍ക്ക് ശേഷം വിനീഷ്യസ് ജൂനിയര്‍ വീണ്ടും ഇന്ത്യയില്‍

Vinicius Junior

Published: 

03 Oct 2026 | 09:57 AM

ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം ഒരു ചരിത്രദിനമാണ്‌. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30-ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ബ്രസീലും ഏറ്റുമുട്ടും. വിനീഷ്യസ് ജൂനിയര്‍, മാര്‍ക്കിന്യോസ് തുടങ്ങിയവരുള്‍പ്പെടുന്ന വമ്പന്‍ താരനിര ഇന്ത്യന്‍ മണ്ണില്‍ കളിക്കുമ്പോള്‍ സ്‌റ്റേഡിയം ആരാധകരാര്‍ നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതാദ്യമായല്ല വിനീഷ്യസ് ഇന്ത്യയില്‍ കളിക്കുന്നത്. 20 വര്‍ഷം മുമ്പായിരുന്നു താരത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം. 2016 ഒക്ടോബറിൽ, ഗോവയിൽ നടന്ന പ്രഥമ ബ്രിക്സ് അണ്ടർ-17 ഫുട്ബോൾ കപ്പിൽ പങ്കെടുത്ത ബ്രസീൽ ടീമിൽ വിനീഷ്യസ് ജൂനിയറും അംഗമായിരുന്നു.

ആതിഥേയരായ ഇന്ത്യ, ദക്ഷിണാഫ്രിക്ക, റഷ്യ, ചൈന എന്നീ ടീമുകള്‍ക്കെതിരെ കളിച്ച് ബ്രസീലിനെ ജേതാക്കളാക്കുന്നതില്‍ താരം പങ്കാളിയായി. അന്ന്‌ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെംഗോയുടെ യൂത്ത് അക്കാദമിയിലായിരുന്നു വിനീഷ്യസ്. 2017 മെയില്‍ റയല്‍ മാഡ്രിഡിലേക്കുള്ള താരത്തിന്റെ 46 മില്യണ്‍ യൂറോയുടെ വമ്പന്‍ ട്രാന്‍സ്ഫറിന് ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ആദ്യ മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാല്‍ റഷ്യക്കും ഇന്ത്യക്കുമെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി ഗോളുകളടിച്ചു. ഒടുവിൽ അഞ്ച് ഗോളുകൾ നേടി ടൂർണമെന്റിലെ ടോപ്പ് സ്കോറർക്കുള്ള പുരസ്കാരം സ്വന്തമാക്കി.

Also Read: India vs Brazil: ഓസ്‌ട്രേലിയയെ തീര്‍ത്തുവിട്ടു; കാനറിപ്പട ഇനി ഇന്ത്യയിലേക്ക്; പൊരുതാനുറച്ച് ‘ബ്ലൂ ടൈഗേഴ്‌സ്’

ബ്രിക്‌സ് അണ്ടര്‍ 17 കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 3-1നാണ് ബ്രസീല്‍ ഇന്ത്യയെ തോല്‍പിച്ചത്. മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് വിനീഷ്യസ് ഗോളടിച്ചത്. 2017-ലെ ഫിഫ അണ്ടർ-17 ലോകകപ്പിനായി വിനീഷ്യസ് ഇന്ത്യ സന്ദർശിക്കേണ്ടതായിരുന്നു. എന്നാൽ, അന്ന് റയൽ മാഡ്രിഡ് അതിന് അനുമതി നൽകിയില്ല.

വിനീഷ്യസ് പറയുന്നു:

ഇന്ത്യയിലെ ഓര്‍മ്മകള്‍ വളരെ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയായിരുന്നപ്പോഴാണ് ഇവിടെ വന്നതെന്ന്‌ സിബിഎഫ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിനീഷ്യസ് പറഞ്ഞു. ഇവിടേക്ക് തിരികെ വരുമെന്ന് കരുതിയിരുന്നില്ല. ഇന്ത്യൻ ആരാധകർക്ക് തന്നോട് വലിയ സ്നേഹമുണ്ടായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു. പിന്നീട് ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായില്ലെന്നും താരം വ്യക്തമാക്കി.

ഇന്ത്യയിൽ നിന്നുള്ളവർ മെസേജുകള്‍ അയക്കാറുണ്ട്‌. തന്നെ സൂക്ഷ്മമായി പിന്തുടരുന്ന, ഫുട്ബോളിനെയും ബ്രസീലിനെയും സ്നേഹിക്കുന്ന ഒരു വലിയ ആരാധകവൃന്ദം അവിടെയുണ്ട്. ഇവിടെ തിരിച്ചെത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകി ബ്രിസ്‌ബേനിൽ നിന്ന് 11 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് ശേഷമാണ് ബ്രസീല്‍ ടീം സൗഹൃദ മത്സരത്തിനായി ഇന്ത്യയിലെത്തിയത്‌. ബ്രസീൽ ടീം തങ്ങളുടെ ഹോട്ടലിലെത്തിയപ്പോൾ വിനീഷ്യസ് ആരാധകരുമായി സംവദിച്ചു. സന്തോഷത്തോടെ ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ഓട്ടോഗ്രാഫുകൾ നൽകുകയും ചെയ്തു.

English Summary

India faces Brazil today in a historic friendly at Kolkata’s Salt Lake Stadium. Superstar Vinicius Jr returns to India a decade after dominating the 2016 BRICS U-17 Cup in Goa. The Real Madrid winger aims to regain his peak form. Thousands of fans are expected to pack the venue to watch the Brazilian stars live.

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ