AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Brazil: ഓസ്‌ട്രേലിയയെ തീര്‍ത്തുവിട്ടു; കാനറിപ്പട ഇനി ഇന്ത്യയിലേക്ക്; പൊരുതാനുറച്ച് ‘ബ്ലൂ ടൈഗേഴ്‌സ്’

India vs Brazil preview: ഓസ്‌ട്രേലിയന്‍ മിഷന്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തുന്ന കാനറിപ്പടയെ 'ബ്ലൂ ടൈഗേഴ്‌സ്' എങ്ങനെ നേരിടുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇതാദ്യമായാണ് ബ്രസീലും ഇന്ത്യയും ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റുമുട്ടുന്നത്. ഒക്ടോബര്‍ മൂന്നിന് രാത്രി 7.30-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.കരുത്തരായ പനാമയെ 1-1ന് സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

India vs Brazil: ഓസ്‌ട്രേലിയയെ തീര്‍ത്തുവിട്ടു; കാനറിപ്പട ഇനി ഇന്ത്യയിലേക്ക്; പൊരുതാനുറച്ച് ‘ബ്ലൂ ടൈഗേഴ്‌സ്’
പ്രതീകാത്മക ചിത്രം Image Credit source: Indian Football Team Facebook
Jayadevan AM
Jayadevan AM | Updated On: 30 Sep 2026 | 08:38 PM

ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാക്കിയ ബ്രസീല്‍ ടീം വ്യാഴാഴ്ച ഇന്ത്യയിലെത്തും. ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം മത്സരത്തില്‍ ബ്രസീല്‍ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം. മൂന്നാം മിനിറ്റില്‍ വാന്‍ഡേഴ്‌സണ്‍ നേടിയ ഗോളിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. തുടര്‍ന്ന് ബ്രൂണോ ഗുയിമാറെസ്, റാഫിന്യ, വിനീഷ്യസ് ജൂനിയര്‍ എന്നിവരും വല കുലുക്കി. പെനാല്‍റ്റിയിലൂടെയാണ് റാഫിന്യയും വിനീഷ്യസും ഗോളടിച്ചത്. അലസ്സാൻഡ്രോ സർകാറ്റി, കോണർ മെറ്റ്കാഫ് എന്നിവര്‍ നേടിയ ഗോളിലൂടെ ഓസ്‌ട്രേലിയ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

സെപ്തംബര്‍ 25-ന് നടന്ന ഓസ്‌ട്രേലിയ-ബ്രസീല്‍ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. 68-ാം മിനിറ്റില്‍ നെസ്‌റ്റോറി ഇറാന്‍കുന്‍ഡ നേടിയ ഗോളിലൂടെ ഓസീസ് മുന്നിലെത്തിയെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷം റയാന്‍ ബ്രസീലിന് സമനില ഗോള്‍ സമ്മാനിച്ചു.

ഓസ്‌ട്രേലിയന്‍ മിഷന്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തുന്ന കാനറിപ്പടയെ ‘ബ്ലൂ ടൈഗേഴ്‌സ്’ എങ്ങനെ നേരിടുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇതാദ്യമായാണ് ബ്രസീലും ഇന്ത്യയും ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റുമുട്ടുന്നത്. ഒക്ടോബര്‍ മൂന്നിന് രാത്രി 7.30-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

ആത്മവിശ്വാസത്തില്‍ ഇന്ത്യ

കരുത്തരായ പനാമയെ 1-1ന് സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 41-ാം മിനിറ്റില്‍ റയാന്‍ വില്യംസ് നേടിയ ഗോളിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. 68-ാം മിനിറ്റില്‍ ഒമര്‍ ഹാവിയര്‍ വല കുലുക്കിയതോടെ പനാമ തിരിച്ചടിച്ചു. ബ്രസീലിനെതിരെ ഒരു സമനില നേടിയാല്‍ പോലും അത് വന്‍ വിജയത്തിന് തുല്യമായാണ് ഇന്ത്യന്‍ ആരാധകര്‍ കാണുന്നത്. ബ്രസീലിനെതിരായ മത്സരത്തിലും റയാന്‍ വില്യംസിലാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സിന്‌ ഇനി ശുക്രദശ? അല്‍ ഫുര്‍സാന്റെ വരവ് വെറുതെയല്ല; പുതിയ സ്റ്റേഡിയമടക്കം പരിഗണനയില്‍

ബ്രസീലിനെതിരായ മത്സരം കനത്ത വെല്ലുവിളിയാണെന്നും, എന്നാല്‍ ഹോം കണ്ടീഷനില്‍ മത്സരിക്കുന്നത് ആനുകൂല്യമാണെന്നും ഇന്ത്യന്‍ താരം അന്‍വര്‍ അലി പറഞ്ഞു. കൊല്‍ക്കത്തയിലെ ആരാധകര്‍ക്ക് ഊര്‍ജ്ജം പകരാനാകും. തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.

നിലവില്‍ പരിശീലകന്‍ ഖാലിദ് ജമീലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം മികച്ച പരിശീലനത്തിലാണ്. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍ അടങ്ങുന്ന ബ്രസീലിന്റെ ശക്തമായ മുന്നേറ്റനിരയെ തളയ്ക്കുക ഇന്ത്യന്‍ പ്രതിരോധനിരയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കും. ഇന്ത്യയിലെ ആരാധകര്‍ക്ക് സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരം കാണാനാകും. സോണിലിവ് ആപ്പിലും മത്സരം സ്ട്രീം ചെയ്യും.

English Summary

The Brazil football team will arrive in India on Thursday following their Australia tour. They are set to face India in a historic friendly at Salt Lake Stadium, Kolkata, on October 3. India enter the match with confidence after holding Panama to a 1-1 draw. Fans can watch the live broadcast on Sony Sports Network and stream it on SonyLIV.

Follow Us