Virat Kohli: ഗുരുവിന്റെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം തേടി കോലിയും അനുഷ്കയും; വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ആത്മീയ വഴിയിൽ താരദമ്പതികൾ
Kohli visited Premanand Maharaj: വൃന്ദാവൻ സന്ദർശിച്ച കോലിടെയും ഭാര്യ അനുഷ്ക ശർമയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും വൃന്ദാവനിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തിയത്.

Virat Kohli Reaches Vrindavan With Anushka Sharma To Visit Premanand Maharaj
ന്യൂഡൽഹി: ക്രിക്കറ്റ് പ്രേമികളെ ഏറെ ഞെട്ടിപ്പിച്ച് കൊണ്ടായിരുന്നു ടെസ്റ്റ് ഫോർമാറ്റിൽനിന്ന് വിരമിക്കുന്നുവെന്ന് വിരാട് കോലി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ വൃന്ദാവൻ സന്ദർശിച്ച കോലിടെയും ഭാര്യ അനുഷ്ക ശർമയുടെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടിയാണ് ഇരുവരും വൃന്ദാവനിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തിയത്. ഇവിടെയെത്തിയ ഇരുവരും അദ്ദേഹത്തിന്റെ അനുഗ്രഹം തേടുന്നതും വൃന്ദാവൻ സന്ദർശിക്കുന്നതിന്റെയും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മാസ്ക് ധരിച്ചാണ് ഇരുവരും ആശ്രമത്തിലേക്ക് എത്തിയത്. സ്വകാര്യ വാഹനം ഒഴിവാക്കി ടാക്സിയിലാണ് താരദമ്പതികളുടെ യാത്ര. വാഹനത്തിൽ നിന്ന് ഇറങ്ങുന്നതും ഉടൻ ആശ്രമത്തിലേക്ക് കേറുന്നതും വീഡിയോയിൽ കാണാം. മക്കളായ വാമിക, അകായ് എന്നിവരെ ഒഴുവാക്കിയായിരുന്നു താര ദമ്പതികളുടെ ആശ്രമ സന്ദർശനം.
Virat Kohli & Anushka Sharma से पूज्य महाराज जी की क्या वार्तालाप हुई ? Bhajan Marg pic.twitter.com/7IWWjIfJHB
— Bhajan Marg (@RadhaKeliKunj) May 13, 2025
Also Read: ബിസിസിഐ ആവശ്യപ്പെട്ടിട്ടും രക്ഷയില്ല; ടെസ്റ്റ് വിരമിക്കലിൽ ഉറച്ച് കോലി: റിപ്പോർട്ട്
ഗുരുവിന്റെ അടുത്തെത്തിയ ഇരുവരും മുട്ടുകുത്തി അദ്ദേഹത്തെ കേൾക്കുന്നത് വീഡിയോയിൽ കാണാം. ‘സന്തോഷമാണോ’ എന്ന് അദ്ദേഹത്തിന്റെ ചോദ്യത്തിന് ‘അതേ ഗുരുജി’ എന്ന് വിരാട് കോലി മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതാദ്യമായല്ല ആത്മീയ നേതാവായ ശ്രീ പ്രേമാനന്ദ് ഗോവിന്ദ് ശരൺ ജി മഹാരാജിന്റെ അനുഗ്രഹം തേടി ഇരുവരും അദ്ദേഹത്തിന്റെ ആശ്രമത്തിൽ എത്തുന്നത്. ഇതിനു മുൻപ് മക്കൾക്കൊപ്പമാണ് ഇരുവരും എത്തിയത്.