AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ജോസ് ബട്ട്ലറും വിൽ ജാക്ക്സും ഐപിഎലിനെത്തില്ല?; ടീമുകൾക്ക് പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

England Players May Leave Before IPL Playoffs: ഐപിഎലിലെ വിവിധ ടീമുകളിൽ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ പ്ലേ ഓഫിന് മുൻപ് തിരികെ പോയേക്കും. ഈ മാസം 29 മുതൽ വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിൻ്റെ ഏകദിന പരമ്പര ആരംഭിക്കുകയാണ്. ഈ ടീമിൽ വിവിധ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.

IPL 2025: ജോസ് ബട്ട്ലറും വിൽ ജാക്ക്സും ഐപിഎലിനെത്തില്ല?; ടീമുകൾക്ക് പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
ജോസ് ബട്ട്ലർImage Credit source: PTI
abdul-basith
Abdul Basith | Updated On: 13 May 2025 19:32 PM

ഐപിഎലിന് പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. വെസ്റ്റ് ഇൻഡീസിനെതിരെ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമിൽ ഐപിഎൽ കളിക്കുന്ന വിവിധ ഇംഗ്ലണ്ട് താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്ലേ ഓഫ് മത്സരങ്ങൾ നടക്കുമ്പോൾ ഈ താരങ്ങൾ ഐപിഎൽ ടീമുകളിൽ ഉണ്ടാവാനിടയില്ല. ഇത് ടീമുകൾക്ക് കനത്ത തിരിച്ചടിയാവും.

മെയ് 29നാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിൻ്റെ ഏകദിന, ടി20 മത്സരങ്ങൾ ആരംഭിക്കുക. ഏകദിന പരമ്പരയാണ് ആദ്യം നടക്കുക. മെയ് 29ന് എഡ്ജ്ബാസ്റ്റണിൽ ആദ്യ ഏകദിന മത്സരം നടക്കും. ഈ ടീമിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ താരമായ ജോസ് ബട്ട്ലർ, മുംബൈ ഇന്ത്യൻസ് താരമായ വിൽ ജാക്ക്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരമായ ജേക്കബ് ബെഥൽ, രാജസ്ഥാൻ റോയൽസ് താരമായ ജോഫ്ര ആർച്ചർ എന്നീ താരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ രാജസ്ഥാൻ റോയൽസ് ഒഴികെ മറ്റ് ടീമുകൾക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്. ബെഥൽ ഒഴികെ മറ്റ് രണ്ട് താരങ്ങളും അതാത് ടീമിൻ്റെ പ്ലേയിങ് ഇലവനിൽ സ്ഥിരസാന്നിധ്യമാണ് താനും. പ്ലേ ഓഫ് മത്സരങ്ങളിൽ ഈ താരങ്ങൾ കളിച്ചില്ലെങ്കിൽ അത് ടീമുകൾക്ക് കനത്ത തിരിച്ചടിയാവും.

ജൂൺ ആറിന് ആരംഭിക്കുന്ന ടി20 പരമ്പരയിൽ ആർസിബി ഓപ്പണർ ഫിൽ സാൾട്ട് ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഐപിഎൽ ജൂൺ മൂന്നിന് അവസാനിക്കുമെന്നതിനാൽ സാൾട്ട് സീസൺ മുഴുവൻ കളിച്ചേക്കും. പുതിയ ക്യാപ്റ്റനായ ഹാരി ബ്രൂക്കിൻ്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് പരിമിത ഓവർ മത്സരങ്ങൾക്കിറങ്ങുക.

Also Read: IPL 2025: ഓസ്ട്രേലിയൻ താരങ്ങൾ ഐപിഎലിനായി തിരികെവരുമോ?: നിർണായകമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാട്

പാകിസ്താനുമായുള്ള സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ സീസൺ ഈ മാസം 17 നാണ് പുനരാരംഭിക്കുക. ആറ് വേദികളിലായാണ് മത്സരങ്ങൾ. ഓസ്ട്രേലിയൻ താരങ്ങൾ തിരികെ വരുമോ എന്നതിൽ സംശയം നിലനിൽക്കുകയാണ്. ഇക്കാര്യത്തിൽ താരങ്ങൾക്ക് സ്വയം തീരുമാനമെടുക്കാമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്.