Virender Sehwag Divorce: 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്? ഇൻസ്റ്റയിൽ അൺഫോളോ ചെയ്ത് ദമ്പതികൾ

Virender Sehwag reportedly separates from wife Aarti Ahlawat: മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങൾ പറ‍ഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Virender Sehwag Divorce: 20 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്? ഇൻസ്റ്റയിൽ അൺഫോളോ ചെയ്ത് ദമ്പതികൾ

Virender Sehwag Wife Aarti Ahlawat

Updated On: 

24 Jan 2025 | 02:43 PM

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തും വേർപിരിയുന്നതായി റിപ്പോർട്ട്. 20 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഇരുവരും പരസ്പരം ഇൻസ്റ്റാ​ഗ്രാമിൽ അൺഫോളോ ചെയ്തതും വാർത്തകളിൽ ഇടം പിടിച്ചത് . ഇതോടെ വാർത്തകൾ ശരിവെക്കുന്ന ചില സൂചനകൾ പുറത്തുവന്നു. മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും വിവാഹമോചനത്തിനത്തിലേക്ക് നീങ്ങുകയാണെന്നും കുടുംബവൃത്തങ്ങൾ പറ‍ഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2000-ത്തിന്റെ തുടക്കത്തിലാണ് സെവാഗും ആരതിയും പ്രണയത്തിലാകുന്നത്. തുടർന്ന് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വസതിയിൽ വിവാഹിതരാകുകയായിരുന്നു. 2004-ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ആര്യവീർ, വേദാന്ത് എന്നീ രണ്ട് ആൺമക്കളുണ്ട്. കഴിഞ്ഞ് കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ സെവാഗ് പങ്കുവയ്‌ക്കുന്ന ചിത്രങ്ങളിലൊന്നും ആരതിയെ കണ്ടിരുന്നില്ല. ഇത് ആരാധകർക്കിടയിൽ സംശയങ്ങൾക്ക് വഴിവച്ചിരുന്നു. അതിനിടെയിലാണ് രണ്ടാഴ്ച മുമ്പ് പാലക്കാട്ടെ വിശ്വ നാഗയക്ഷി ക്ഷേത്രത്തില്‍ സെവാഗ് ദർശനം നടത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലായ സന്ദർശനത്തിന് താരം ഒറ്റയ്ക്കായിരുന്നു എത്തിയത്.

Also Read: താൻ ഗംഭീറിനെക്കാൾ റൺസെടുത്തത് അദ്ദേഹത്തെ അസ്വസ്ഥനാക്കി; ഭീഷണിപ്പെടുത്തി; ആരോപണവുമായി മനോജ് തിവാരി

എന്നാൽ അതേസമയം വേർപിരിയൽ സംബന്ധിച്ച് ദമ്പതികൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമാണ് സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണറായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഇതുവരെ 104 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

Follow Us
Related Stories
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
ഹൃദയം കവർന്ന ‘ക്ലാസ്സ്’ പ്ലെയർ! ന്യൂസിലൻഡിന്റെ ഇതിഹാസ ക്രിക്കറ്റ് താരം കെയ്ൻ വില്യംസൺ വിരമിച്ചു
വെളുപ്പാൻകാലത്തെ രണ്ട് ത്രില്ലറുകൾ! മൂന്ന് റെഡ്കാർഡ്, ആകെ അ‌ഞ്ച് ഗോൾ; ഇതൊരു സൂചനയാണ്…
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്