Viral Video: വിക്കറ്റാഘോഷം ബാറ്റർക്ക് ഇഷ്ടമായില്ല, ചോദ്യം ചെയ്തു, പിന്നെ കൂട്ടത്തല്ല്; വീഡിയോ

Clash On Cricket Pitch: ബൗളർ ചീത്തവിളിച്ചിട്ടും കാഷിഫിനെ വീണ്ടും നാസിർ പ്രകോപിപ്പിച്ചതോടെയാണ് വിഷയം കെെവിട്ടത്. നാസിറിന്റെ പ്രകോപനത്തിൽ രോഷകുലനായ കാഷിഫ് തിരിഞ്ഞ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

Viral Video: വിക്കറ്റാഘോഷം ബാറ്റർക്ക് ഇഷ്ടമായില്ല, ചോദ്യം ചെയ്തു, പിന്നെ കൂട്ടത്തല്ല്; വീഡിയോ

Credits Social Media

Published: 

27 Sep 2024 | 03:47 PM

അബുദാബി: ക്രിക്കറ്റ് ടൂർണമെന്റിനിടെ ​ഗ്രൗണ്ടിൽ തമ്മിത്തലും വാക്പോരും. യുഎഇയിലെ ക്ലബ്ബ് ടൂർണമെന്റായ എംസിസി വീക്ക്‌ഡെയ്‌സ് ബാഷിന്റെ ഫെെനലിനിടെയായിരുന്നു സംഭവം. റബ്ദാൻ ക്രിക്കറ്റ് ടീമിലെ ബാറ്ററും എയറോവിസ ക്രിക്കറ്റ് ക്ലബിലെ ബൗളറും തമ്മിലാണ് പിച്ചിന് നടുവിൽ തമ്മിൽ തല്ലിയത്.

റബ്ദാൻ ​ക്ലബ്ബിന്റെ ബാറ്റിം​ഗിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ അവസാന പന്തിൽ കാഷിഫ് മുഹമ്മദിനെ പുറത്താക്കിയ നാസിർ അലിയുടെ ആഹ്ലാദ പ്രകടനമാണ് തമ്മിൽതല്ലിൽ കലാശിച്ചത്. കാഷിഫിനെ പുറത്താക്കിയ ശേഷം ആവശ്യമില്ലാതെ ചീത്ത വിളിച്ച് നാസിർ പ്രകോപിപ്പിക്കുകയായിരുന്നു. എതിർ ടീമിന്റെ ബൗളർ ചീത്തവിളിച്ചിട്ടും കാഷിഫിനെ വീണ്ടും നാസിർ പ്രകോപിപ്പിച്ചതോടെയാണ് വിഷയം കെെവിട്ടത്.

നാസിറിന്റെ പ്രകോപനത്തിൽ രോഷകുലനായ കാഷിഫ് തിരിഞ്ഞ് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടി. സം​ഗതി കെെവിട്ട് പോയെന്ന് മനസിലായ അമ്പയർമാരും സഹതാരങ്ങളും ഓടിയെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. എന്നാൽ ഇതിന് ശേഷം നാസിർ നിലത്തുവീണ കാഷിഫിനെ ബാറ്റേടുത്ത് അടിക്കാൻ ശ്രമിച്ചു. പന്തെറിയാനും ശ്രമമുണ്ടായെങ്കിലും സഹതാരങ്ങൾ ഇടപ്പെട്ടാണ് നാസിറിനെ പിടിച്ചുമാറ്റിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും വെെറലാണ്.

അതേസമയം കാൺപൂരിൽ നടക്കുന്ന ഇന്ത്യ – ബം​ഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ മഴ വില്ലനായി. കനത്ത മഴയെ തുടർന്ന് ആദ്യ ദിവസം കളി നിർത്തിയപ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ്. മൊമിനുല്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് സ്റ്റംമ്പെടുക്കുമ്പോൾ ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരാണ് കൂടാരം കയറിയത്. ആകാശ് ദീപ് രണ്ടുവിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

സ്കോർ ബോർഡിൽ 26 റൺസുള്ളപ്പോഴാണ് സാക്കിര്‍ ഹുസൈനെ (0) ബം​ഗ്ലാദേശിന് നഷ്ടമായത്. താരത്തെ ആകാശ് ദ്വീപ് യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചു. സാക്കിറിന് പിന്നാലെ സഹഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും 24 റൺസുമായി മടങ്ങി. ആകാശ് ദീപിനാണ് താരത്തിന്റെയും വിക്കറ്റ്. പിന്നീട് മൊമിനുല്‍ – നജ്മുള്‍ സഖ്യമാണ് സ്കോർ ബോർഡ് ഭേദപ്പെട്ട നിലയിൽ ചലിപ്പിച്ചത്. ഇരുവരും ചേർന്ന് 51 റൺസാണ് ബം​ഗ്ലാ ഇന്നിം​ഗ്സിലേക്ക് സംഭാവന ചെയ്തത്. എന്നാല്‍ ഷാന്റോയെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

കനത്ത മഴമൂലം ഇന്ന് ഒരു മണിക്കൂർ വെെകിയാണ് മത്സരം ആരംഭിച്ചത്. 10. 30യ്ക്കാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ബം​ഗ്ലാദേശിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു. ഇന്ത്യ മൂന്ന് സ്പിന്നർമാരെ രണ്ടാം ദിവസം കളത്തിലിറക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ ടെസ്റ്റിന് ഇറങ്ങിയ ടീമിനെ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.

Follow Us
Related Stories
Commonwealth Games 2026: തയ്യല്‍ക്കാരന്റെ മകനില്‍ നിന്ന് ലോക റെക്കോഡിലേക്ക്; കോമണ്‍വെല്‍ത്തില്‍ ലവ്പ്രീതിന് വെള്ളി
ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം ഒക്ടോബർ 3ന്; പിറക്കുക ചരിത്രം! ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി
അ‌ർജന്റീനയ്ക്കുള്ള ഒരുലോഡ് പണി ലോഡിങ്! അ‌ച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ
Commonwealth Games 2026: പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും ഒരുമിച്ച്; ലോങ് ജമ്പില്‍ വെള്ളി നേടി മുരളി ശ്രീശങ്കര്‍
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ
താരനും പേനും പമ്പ കടക്കും! വീട്ടിൽ തന്നെയുണ്ട് മരുന്ന്
എഥനോള്‍ വാഹനങ്ങള്‍ക്ക് ദോഷമാണോ? മൈലേജ്, എഞ്ചിന്‍, വില അറിയേണ്ടതെല്ലാം
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി