AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Cristiano Ronaldo: ഐഎസ്എല്‍ ടീമിനെതിരെ കളിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ? സംഭവം ഇറുക്ക്

AFC Champions League 2: റൊണാള്‍ഡോ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലയണല്‍ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് റൊണാള്‍ഡോ ഇന്ത്യയിലെത്താനുള്ള സാഹചര്യമൊരുങ്ങുന്നത്

Cristiano Ronaldo: ഐഎസ്എല്‍ ടീമിനെതിരെ കളിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ? സംഭവം ഇറുക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോImage Credit source: PTI
Jayadevan AM
Jayadevan AM | Published: 15 Aug 2025 | 02:09 PM

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പില്‍ റൊണാള്‍ഡോ കളിക്കുന്ന ക്ലബായ സൗദിയിലെ അല്‍ നാസറും, ഐഎസ്എല്‍ ക്ലബായ എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതാണ് ഫുട്‌ബോള്‍ ഇതിഹാസം ഇന്ത്യയിലെത്താനുള്ള സാധ്യതകള്‍ ശക്തമാക്കുന്നത്. ഗ്രൂപ്പ് ഡിയിൽ അൽ നാസർ, ഇറാഖിന്റെ അല്‍സ്രാവ, താജിക്കിസ്ഥാന്റെ എഫ്‌സി ഇസ്തിക്ലോൾ എന്നീ ടീമുകള്‍ക്കൊപ്പമാണ് എഫ്‌സി ഗോവയും ഉള്‍പ്പെട്ടത്.

ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. അതുകൊണ്ട് തന്നെ ഗോവയ്‌ക്കെതിരെ കളിക്കാന്‍ അല്‍ നാസറിന് ഇന്ത്യയിലെത്തേണ്ടി വരും. എന്നാല്‍ റൊണാള്‍ വരുമോയെന്ന് ഇപ്പോള്‍ ഉറപ്പിക്കാനാകില്ല. എവേ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അനുവദിക്കുന്ന കരാര്‍ റൊണാള്‍ഡോയും, അല്‍ നാസറും തമ്മിലുള്ളതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഇന്ത്യയിലെത്തണമോയെന്നതില്‍ അന്തിമ തീരുമാനം റൊണാള്‍ഡോയുടേതായിരിക്കും.

Also Read: V Abdurahiman: കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍; മന്ത്രി വി. അബ്ദുറഹിമാന്‍ വെട്ടില്‍

സെപ്തംബര്‍ 16 മുതല്‍ ഡിസംബര്‍ 10 വരെയാണ് മത്സരങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. എങ്കിലും റൊണാള്‍ഡോ ഇന്ത്യയിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ലയണല്‍ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവ് സംബന്ധിച്ച് ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് റൊണാള്‍ഡോ ഇന്ത്യയിലെത്താനുള്ള സാഹചര്യമൊരുങ്ങുന്നത്.

Follow Us