AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

E-Skin Discovery: ഇനി റോബോട്ടുകൾക്കും വേദന അറിയാം; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഹോങ്കോങ് ഗവേഷകർ

E Skin For Humanoid Robots: ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് വേദന അറിയാൻ കഴിയുന്ന ചർമ്മം വികസിപ്പിച്ച് ഹോങ്കോങ് ഗവേഷകർ. ഇ സ്കിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

E-Skin Discovery: ഇനി റോബോട്ടുകൾക്കും വേദന അറിയാം; വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഹോങ്കോങ് ഗവേഷകർ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Abdul Basith
Abdul Basith | Published: 07 Jan 2026 | 11:57 AM

ഹ്യൂമനോയ്ഡ് റോബോട്ടുകൾക്കും വേദന അറിയാം. വേദന അറിയാൻ കഴിയുന്ന റോബോട്ടിക് ചർമ്മം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഹോങ്കോങ് സിറ്റി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇ സ്കിൻ എന്ന പേരിൽ ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് സ്പർശനവും വേദനയും അറിയാൻ ശേഷിനൽകുന്ന ചർമ്മം വികസിപ്പിച്ചെടുത്തത്.

മനുഷ്യൻ്റെ നാഡീവ്യൂവത്തെ അനുകരിച്ചാണ് റോബോട്ടിക് ചർമ്മം വികസിപ്പിച്ചിരിക്കുന്നത്. നാല് പാളികളുള്ള ഈ ചർമ്മം സ്പർശനത്തെ ഇലക്ട്രിക്കൽ സിഗ്നലുകളാക്കി മാറ്റും. നേരിയ സ്പർശനങ്ങളെ റോബോട്ടിന്റെ സെൻട്രൽ പ്രോസസറിലേക്കാണ് അയക്കുക. എന്നാൽ, വേദനയുണ്ടാക്കുന്ന തരത്തിലുള്ള കഠിനമായ മർദ്ദമാണെങ്കിൽ സെൻട്രൽ പ്രോസസറിനെ കാത്തുനിൽക്കാതെ ഉടൻ പ്രതികരിക്കാൻ ഇ സ്കിന്നിലൂടെ റോബോട്ടിന് കഴിയും.

Also Read: Honor Power 2: ഇത് ഐഫോൺ അല്ല, ഹോണറാണ്; 10,080 എംഎഎച്ച് ബാറ്ററിയുമായി ‘അത് താനല്ലിയോ ഇത്’

സാധാരണ രീതിയിൽ മനുഷ്യന് വേദനിച്ചാൽ, മുറിവേൽക്കുകയോ പൊള്ളൽ ഏൽക്കുകയോ ചെയ്താൽ കൈ പെട്ടെന്ന് പിൻവലിക്കും. ഇതുപോലെ പ്രതികരിക്കാൻ ഈ ചർമ്മം ഉപയോഗിച്ച് നിർമ്മിക്കുന്ന റോബോട്ടുകൾക്കും സാധിക്കും. അമിതമായ അളവിൽ മർദ്ദം അനുഭവപ്പെടുമ്പോൾ റോബോട്ടിന്റെ മോട്ടോറുകളിലേക്ക് നേരിട്ട് ഹൈ-വോൾട്ടേജ് സിഗ്നലുകൾ എത്തുകയും ആ ഭാഗം റോബോട്ട് പെട്ടെന്ന് പിൻവലിക്കുകയും ചെയ്യും. റോബോട്ടുകൾക്ക് തനിയെ കേടുപാടുകളുണ്ടാവുന്നത് തടയാനും മനുഷ്യരുമായി കൂടുതൽ സുരക്ഷിതമായി ഇടപെടുന്നതിൽ സഹായകമാവാനും ഇതിന് കഴിയുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ചർമ്മത്തിൻ്റെ ഏതെങ്കിലും ഭാഗത്ത് മുറിവോ കേടുപാടുകളോ സംഭവിച്ചാൽ അത് എവിടെയാണെന്ന് കൃത്യമായി തിരിച്ചറിയാൻ ഇ സ്കിന്നിന് സാധിക്കും. ഇ സ്കിന്നിലെ സെൻസറുകളിൽ സിഗ്നൽ നിലയ്ക്കുന്നതോടെയാണ് ഇത് സാധ്യമാവുന്നത്. ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് മാത്രമല്ല, കൃത്രിമാവയവങ്ങൾ ഉപയോഗിക്കുന്നവർക്കും ഈ സാങ്കേതികവിദ്യ സഹായകമാവും. സ്പർശനവും വേദനയും അനുഭവിക്കാൻ കഴിയുന്ന അവയവങ്ങൾ നിർമ്മിക്കുന്നതിലേക്കും ഇത് വഴിതുറക്കും.