iQOO Z11 Turbo: ഇനി മൊബൈൽ ഗെയിമിങ് വേറെ ലെവൽ; ഐകൂ സെഡ്11 ടർബോ ഉടൻ പുറത്തിറങ്ങും
iQOO Z11 Turbo Launch: ഐകൂ സെഡ്11 ടർബോ വിപണിയിലേക്ക്. ഈ മാസം തന്നെ ഫോൺ പുറത്തിറങ്ങും.
ഐകൂവിൻ്റെ ഗെയിമിൻ്റെ ഫോണായ ഐകൂ സെഡ്11 ടർബോ ഉടൻ പുറത്തിറങ്ങും. ഈ മാസത്തിൽ തന്നെ ഫോൺ ചൈനീസ് മാർക്കറ്റിൽ പുറത്തിറങ്ങും. മികച്ച ഗെയിമിങ് പെർഫോമൻസിനായി ക്യു2 ഇ- സ്പോർട്സ് ചിപ് ആണ് ഫോനിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലും ഈ വർഷം തന്നെ ഫോൺ എത്തിയേക്കുമെന്നാണ് വിവരം.
ജനുവരിയിലെ മൂന്നാം ആഴ്ച ഫോൺ പുറത്തിറങ്ങുമെന്നാണ് കമ്പനി അധികൃതർ അറിയിച്ചത്. നിലവിൽ ഫോൺ പ്രീ ഓർഡർ ചെയ്യാൻ കഴിയും. നാല് നിറങ്ങളിലാവും ചൈനയിൽ ഫോൺ പുറത്തിറങ്ങുക. സ്നാപ്ഡ്രാഗൺ 8 എലീറ്റ് ജെൻ 5 ചിപ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാവും ഫോണിൽ ഉണ്ടാവുക.
Also Read: Honor Power 2: ഇത് ഐഫോൺ അല്ല, ഹോണറാണ്; 10,080 എംഎഎച്ച് ബാറ്ററിയുമായി ‘അത് താനല്ലിയോ ഇത്’
ചൈനീസ് മാർക്കറ്റിൽ ജനുവരി 15ന് രാത്രി ഏഴ് മണിക്കാവും ഫോൺ പുറത്തിറങ്ങുക. വിവോ ചൈന ഓൺലൈൻ സ്റ്റോറിലൂടെ ഇപ്പോൾ ഫോൺ പ്രീ ഓർഡർ ചെയ്യാം. 7600 എംഎഎച്ച് ആവും ഫോണിൻ്റെ ബാറ്ററി. 100 വാട്ടിൻ്റെ വയേർഡ് ചാർജിങും ഫോണിലുണ്ട്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 32,000 രൂപ മുതൽ 38,000 രൂപ വരെയാണ് വില. 6.59 ഇഞ്ച് ആണ് ഡിസ്പ്ലേ സൈസ്. 200 മെഗാപിക്സലിൻ്റെ അൾട്രക്ലിയർ പ്രധാന ക്യാമറയാണ് ഫോണിലുള്ളത്. ഇതിനൊപ്പം 8 മെഗാപിക്സൽ ക്യാമറയും പിൻഭാഗത്തുണ്ടാവും. 32 മെഗാപിക്സൽ ആവും സെൽഫി ക്യാമറ. മറ്റ് ഫീച്ചറുകൾ ഇതുവരെ പുറത്തായിട്ടില്ല.
12 ജിബി മുതൽ 16 ജിബി വരെ റാമും 256 ജിബി മുതൽ 1 ടിബി വരെ ഇൻ്റേണൽ മെമ്മറിയുമാണ് ഫോണിലുള്ളത്. ഇത്തരത്തിൽ അഞ്ച് സ്റ്റോറേജ് വേരിയൻ്റുകളാവും ഉണ്ടാവുക.