എത്ര ഉപയോഗിച്ചാലും തീരില്ല! 4G, 5G ഡാറ്റയുടെ കടലാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
Benefits of Airtel Rs 449 prepaid plan: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറെ വേറിട്ട് നിൽക്കുന്ന ഒരു പ്ലാനാണ് 449 രൂപയുടേത്. ഇത് ഒരു പ്രതിമാസ പ്ലാൻ ആണ്. ധാരാളം ഡാറ്റ ആവശ്യമുള്ള എയർടെൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പരിചയപ്പെട്ടിരിക്കേണ്ട ഒരു പ്രീപെയ്ഡ് പ്ലാനാണ് ഇത്.

Airtel Prepaid Plan Offering Unlimited 4g Data In September 2026
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഡാറ്റ ഏറെ പ്രധാനപ്പെട്ട ഘടകമാണ്. റീച്ചാർജിൽ നാം മുടക്കുന്ന തുകയുടെ വലിയൊരു ഭാഗം ഡാറ്റയ്ക്ക് വേണ്ടിയാണ് ചെലവാകുന്നത്. ധാരാളം ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ ഡാറ്റ പ്ലാനുകൾ യഥാർഥത്തിൽ വളരെ കുറച്ചേയുള്ളൂ. ജിയോ, എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പ്രദേശത്ത് അൺലിമിറ്റഡ് 5ജി ലഭ്യമാണെങ്കിൽ ഡാറ്റ ഉപയോഗത്തിന്റെ കാര്യത്തിൽ ആശങ്ക അധികം വേണ്ട. എന്നാൽ 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരുടെയും 5ജി സ്മാർട്ട്ഫോൺ ഉണ്ടെങ്കിലും 5ജി ലഭ്യമായിട്ടില്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കാര്യം അങ്ങനെയല്ല.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ എയർടെൽ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറെ വേറിട്ട് നിൽക്കുന്ന ഒരു പ്ലാനാണ് 449 രൂപയുടേത്. ഇത് ഒരു പ്രതിമാസ പ്ലാൻ ആണ്. ധാരാളം ഡാറ്റ ആവശ്യമുള്ള എയർടെൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പരിചയപ്പെട്ടിരിക്കേണ്ട ഒരു പ്രീപെയ്ഡ് പ്ലാനാണ് ഇത്.
ALSO READ: സംശയിക്കേണ്ട, നമ്മുടെ വൺപ്ലസ് തന്നെ! 200MP ക്യാമറയും 185Hz ഡിസ്പ്ലേയുമായി വൺപ്ലസ് എയ്സ് 7
449 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെലിന്റെ വെബ്സൈറ്റിൽ കേരള സർക്കിളിലെ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ 449 രൂപയുടെ പ്ലാൻ കാണാനാകും. ഇത് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് 4ജി, അൺലിമിറ്റഡ് 5ജി, ദിവസം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
ഒരു മാസത്തെ റീച്ചാർജിന് 449 രൂപ അൽപ്പം കൂടുതലായി ചിലപ്പോൾ തോന്നിയേക്കാം. എന്നാൽ അൺലിമിറ്റഡ് ഡാറ്റ അതും 4ജി ഡാറ്റ സഹിതം ഈ പ്ലാന വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ നിരവധി അധിക ആനുകൂല്യങ്ങളും ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.
മനോരമ മാക്സ്, സോണിലിവ്, സൺനെക്സ്റ്റ് ഉൾപ്പെടെ 18-ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസ് വാഗ്ദാനം ചെയ്യുന്ന എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം സബ്സ്ക്രിപ്ഷൻ ഈ പ്രീപെയ്ഡ് പ്ലാനിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ ഏകദേശം 4,000 രൂപ വിലമതിക്കുന്ന 12 മാസത്തെ അഡോബ് എക്സ്പ്രസ് പ്രമിയം സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകും.
തത്സമയ സ്പാം കോൾ അലേർട്ടുകൾ, സ്കാം ലിങ്ക് ബ്ലോക്കിങ്, OTP അധിഷ്ഠിത ബാങ്ക് തട്ടിപ്പുകളിൽ നിന്നുള്ള സംരക്ഷണം എന്നിവ അടങ്ങുന്ന സേഫ് നെറ്റ്വർക്ക്, സൗജന്യ ഹെലോട്യൂണുകൾ, 6 മാസത്തെ ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ, ഗൂഗിൾവൺ 30ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉണ്ട്.
കേരളത്തിലെ എയർടെൽ വരിക്കാർക്ക് 449 രൂപയുടെ പ്ലാനിന് പ്രതിദിനം 16.03 രൂപയാണ് ചെലവ് വരുന്നത്. ഉയർന്ന അളവിൽ ഡാറ്റ വേണ്ടവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച എയർടെൽ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രത്യേകിച്ച് 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക്. കാരണം അൺലിമിറ്റഡ് 4ജി ഡാറ്റ കിട്ടുന്ന പ്ലാനുകൾ വേറെ അധികം ഇല്ല.
English Summary
India’s second largest telecom company, Airtel, has launched several prepaid plans for its subscribers, but one that stands out is the Rs 449 plan. This is a monthly plan. In the Kerala circle, this plan offers unlimited calling, unlimited 4G, unlimited 5G, and 100 SMS per day. The validity of this plan is 28 days.