സംശയിക്കേണ്ട, നമ്മുടെ വൺപ്ലസ് തന്നെ! 200MP ക്യാമറയും 185Hz ഡിസ്പ്ലേയുമായി വൺപ്ലസ് എയ്സ് 7
OnePlus Ace 7 leak suggests 200MP camera: പ്രീമിയം നിലവാരത്തോട് ഒപ്പം നിൽക്കുന്ന ഫീച്ചറുകളാണ് വൺപ്ലസ് എയ്സ് 7 മോഡലിൽ ഉണ്ടാകുക എന്നാണ് സൂചന. 185Hz റിഫ്രഷ് റേറ്റ്, 200MP ക്യാമറ, തുടങ്ങിയ വമ്പൻ ഫീച്ചറുകൾ വരാൻ പോകുന്ന വൺപ്ലസ് എയ്സ് 7 മോഡലിന്റെ ഹാർഡ്‌വെയർ ഫീച്ചറുകളിൽ ഉണ്ടാകും എന്നാണ് പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. എയ്‌സ് 7 സീരീസിൽ നിന്നുള്ള ആദ്യ ഫോണായിരിക്കും ഇത്.
വൺപ്ലസ് തങ്ങളുടെ എയ്സ് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ചൈനയിൽ ലോഞ്ച് ചെയ്യാൻ തയാറെടുക്കുകയാണ്. വൺപ്ലസ് എയ്സ് 6ന്റെ പിൻഗാമിയായി വൺപ്ലസ് എയ്സ് 7 (OnePlus Ace 7) എന്ന മോഡൽ ആണ് ലോഞ്ചിനായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഈ എയ്സ് മോഡലിന്റെ പ്രാധാന്യം എന്തെന്നാൽ ഇന്ത്യയിൽ വൺപ്ലസ് തങ്ങളുടെ r സീരീസിലെ അടുത്ത മോഡലായി അവതരിപ്പിക്കുക ഈ എയ്സ് മോഡലാകാം. അതാതയത് വൺപ്ലസ് എയ്സ് 7 എന്ന പേരിൽ ചൈനയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോൺ ആയിരിക്കാം പുതിയ വൺപ്ലസ് 16r മോഡലായി ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക.
പ്രീമിയം നിലവാരത്തോട് ഒപ്പം നിൽക്കുന്ന ഫീച്ചറുകളാണ് വൺപ്ലസ് എയ്സ് 7 മോഡലിൽ ഉണ്ടാകുക എന്നാണ് സൂചന. 185Hz റിഫ്രഷ് റേറ്റ്, 200MP ക്യാമറ, തുടങ്ങിയ വമ്പൻ ഫീച്ചറുകൾ വരാൻ പോകുന്ന വൺപ്ലസ് എയ്സ് 7 മോഡലിന്റെ ഹാർഡ്‌വെയർ ഫീച്ചറുകളിൽ ഉണ്ടാകും എന്നാണ് പുതിയ ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്. എയ്‌സ് 7 സീരീസിൽ നിന്നുള്ള ആദ്യ ഫോണായിരിക്കും ഇത്.
ALSO READ: വാ രാജാ വാ! മോട്ടറോള എഡ്ജ് 70 പ്ലസ് ലോഞ്ച് ചെയ്തു; ഇന്ത്യക്ക് ഇത് എഡ്ജ് 70 നിയോ
വരാൻ പോകുന്ന വൺപ്ലസ് സ്മാർട്ട്ഫോണുമായി ബന്ധപ്പെട്ട് പ്രമുഖ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുതിയ ചില വിവരങ്ങൾ ലീക്ക് റിപ്പോർട്ടായി പുറത്തുവിട്ടിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ് കരുത്തിൽ എത്തുന്ന ഒരു വൺപ്ലസ് സ്മാർട്ട്ഫോണിനെക്കുറിച്ച് ഈ ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത് വൺപ്ലസ് എയ്‌സ് 7 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലീക്ക് റിപ്പോർട്ടിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പ്രകാരം 1.5K റെസല്യൂഷനും 185Hz റിഫ്രഷ് റേറ്റും ഉള്ള 6.78 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്‌പ്ലേ ഈ വൺപ്ലസ് ഫോണിൽ ഉണ്ടായിരിക്കും, നിലവിലുള്ള ഫ്ലാഗ്ഷിപ്പിനേക്കാൾ ഗെയിമിംഗ് കേന്ദ്രീകൃതമായിട്ടായിരിക്കും ഈ വൺപ്ലസ് ഫോൺ എത്തുക എന്ന സൂചന നൽകിക്കൊണ്ട് ഒരു ആക്ടീവ് കൂളിംഗ് ഫാനും ഈ പ്രോട്ടോടൈപ്പിൽ ഉൾപ്പെടുന്നതായി പറയപ്പെടുന്നു.
മികച്ച പെർഫോമൻസ് ഉറപ്പാക്കിക്കൊണ്ട്, 16GB റാമും 1TB സ്റ്റോറേജും എയ്സ് 7-ൽ ഉണ്ടാകും എന്നാണ് ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ക്യാമറയുടെ കാര്യത്തിലാണ് മറ്റൊരു വമ്പൻ മാറ്റം ഉണ്ടാകുക. 200MP പ്രൈമറി സെൻസറും 50MP സെക്കൻഡറി ക്യാമറയും, 16MP ഫ്രണ്ട് ക്യാമറയും അടങ്ങുന്ന ക്യാമറ സജ്ജീകരണം ഈ വൺപ്ലസ് ഫോൺ അവതരിപ്പിക്കും എന്ന് ലീക്ക് റിപ്പോർട്ട് സൂചന നൽകുന്നു.
വൺപ്ലസ് എയ്സ് 7-ലെ ബാറ്ററി സ്പെസിഫിക്കേഷനുകൾ സംബന്ധിച്ച സൂചനകൾ ലഭ്യമായിട്ടില്ല, എന്നാൽ മുൻഗാമിയായ വൺപ്ലസ് എയ്സ് 6 മോഡലിലെ 7,800mAh ബാറ്ററിയെക്കാൾ വലിയ ബാറ്ററി ശേഷി പുതിയ മോഡലിൽ ഉണ്ടാകുമെന്നാണ് സൂചന. അതിനാൽ വൺപ്ലസ് എയ്സ് 7-ൽ 8,000mAh–ൽ അധികം ബാറ്ററി ശേഷി പ്രതീക്ഷിക്കുന്നുണ്ട്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 കരുത്തിലാകും വൺപ്ലസ് എയ്സ് 7 എത്തുക എന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ColorOS 17-ൽ ആയിരിക്കും ഈ വൺപ്ലസ് ഫോൺ പ്രവർത്തിക്കുക. വൺപ്ലസ് എയ്സ് 7 മോഡലിനെക്കുറിച്ചുള്ള ആദ്യഘട്ട സൂചനകൾ ആണ് ഇപ്പോൾ ലീക്ക് റിപ്പോർട്ടായി ലഭ്യമായിരിക്കുന്നത്. ഈ റിപ്പോർട്ടുകൾ സത്യമാണെങ്കിൽ മൊബൈൽ ഗെയിമർമാരെയും പെർഫോമൻസ് കരുത്തുള്ള സ്മാർട്ട്ഫോൺ തേടുന്നവരെയും തൃപ്തിപ്പെടുത്തുന്ന മോഡലായിരിക്കും വൺപ്ലസ് എയ്സ് 7.
English Summary
Leaked reports have revealed that the OnePlus Ace 7 model will have features that are consistent with premium quality. New leaked reports say that the upcoming OnePlus Ace 7 model will have huge features like 185Hz refresh rate, 200MP camera, etc. among the hardware features. This will be the first phone from the Ace 7 series.