ഇതിലും മികച്ച ഡിസ്കൗണ്ട് വേറെ കണ്ടാരുന്നോ; സാംസങ് ഗാലക്സി S25 അ‌ൾട്ര ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡീൽ

Samsung Galaxy S25 Ultra Discount Amazon Great Indian Festival Sale 2026: സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ​ ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ട് വില വെളിപ്പെടുത്തി. സാംസങ് അ‌ടുത്തിടെ തങ്ങളുടെ പ്രീമിയം മോഡലുകൾക്കും വില വർധിപ്പിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഉപയോക്താക്കളെ സംബന്ധിച്ച് ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ഡീലുകളിലൊന്നാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലെ ഗാലക്സി എസ്25 അ‌ൾട്ര ഡിസ്കൗണ്ട്.

ഇതിലും മികച്ച ഡിസ്കൗണ്ട് വേറെ കണ്ടാരുന്നോ; സാംസങ് ഗാലക്സി S25 അ‌ൾട്ര ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡീൽ

Samsung Galaxy S25 Ultra Discount Amazon Great Indian Festival Sale 2026

Published: 

04 Oct 2026 | 05:16 PM

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ മോഡലായ സാംസങ് ഗാലക്സി എസ്25 അ‌ൾട്രയുടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ​ ഫെസ്റ്റിവൽ (Amazon Great Indian Festival 2026) സെയിൽ ഡിസ്കൗണ്ട് വില വെളിപ്പെടുത്തി. ഒക്ടോബർ 8 മുതലാണ് ആമസോണിൽ ഈ വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് ആമസോൺ ഇപ്പോൾ വിവിധ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ട് ഡീലുകൾ വെളിപ്പെടുത്തി തുടങ്ങിയിരിക്കുന്നത്. ഐഫോൺ മോഡലുകളെപ്പോലെ തന്നെ ഓഫർ സെയിലുകളിൽ ഏറെ ആവശ്യക്കാരുള്ള മോഡലാണ് ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡലുകൾ.

സ്മാർട്ട്ഫോൺ വില വർധന മൂലം സാംസങ് അ‌ടുത്തിടെ തങ്ങളുടെ പ്രീമിയം മോഡലുകൾക്കും വില വർധിപ്പിച്ചിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഉപയോക്താക്കളെ സംബന്ധിച്ച് ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ഡീലുകളിലൊന്നാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലെ ഗാലക്സി എസ്25 അ‌ൾട്രയുടെ ഡിസ്കൗണ്ട് എന്ന് പറയാം.

Also Raed: ആമസോണിലെ ബെസ്റ്റ് ഓൾറൗണ്ടർ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ! ഈ 8000mAh ഫോണിന് വൺപ്ലസ് വക ഫെസ്റ്റിവൽ ഡിസ്കൗണ്ട്

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ ഗാലക്സി എസ്25 അ‌ൾട്രയുടെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,29,999 രൂപ, 12GB + 512GB വേരിയന്റിന് 1,41,999 രൂപ, 12GB + 1TB ടോപ് വേരിയന്റിന് 1,65,999 രൂപ എന്നിങ്ങനെയായിരുന്നു വില.

നിലവിൽ ആമസോണിൽ ഗാലക്സി എസ്25 അ‌ൾട്ര 99999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, അ‌തായത് ഒരുലക്ഷം രൂപ വിലയിൽ. എന്നാൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഗാലക്സി എസ്25 അ‌ൾട്ര 84999 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ആമസോൺ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. കൂപ്പൺ ഓഫറുകൾ ഉൾപ്പെടെയുള്ള വിലയാണ് ഇത്.

ഗ്രേറ്റെസ്റ്റ് ഡീൽ ഓഫ് ദ ഇയർ എന്നാണ് ഗാലക്സി എസ്25 അ‌ൾട്രയുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഡീലിനെ ആമസോൺ വിശേഷിപ്പിച്ചിരിക്കുന്നത്. അ‌ടുത്തിടെ എസ്26 സ്റ്റാന്റേർഡ് മോഡൽ പോലും വില വർധിപ്പിക്കപ്പെട്ട് ഒരുലക്ഷം രൂപ വിലയിൽ എത്തി നിൽക്കുന്ന സാഹചര്യം പരിഗണിക്കുമ്പോൾ എസ്25 അ‌ൾട്ര 85000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്നത് ലാഭകരമായ ഡീൽ തന്നെയാണ്.

അ‌തായത് ഒരു ഐഫോൺ സ്റ്റാന്റേർഡ് മോഡലിനെക്കാൾ വിലക്കുറവിൽ ഒരു ഗാലക്സി എസ് സീരീസ് അ‌ൾട്ര മോഡൽ സ്വന്തമാക്കാനുള്ള അ‌വസരമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒരുങ്ങിയിരിക്കുന്നത്. ഒരു പ്രീമിയം ​സ്മാർട്ട്ഫോൺ മോഡൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. കഴിഞ്ഞ വർഷം ഇറങ്ങിയ മോഡൽ ആണെങ്കിലും പ്രീമിയം മോഡൽ എന്ന നിലയിൽ മികച്ച ഫീച്ചറുകൾ ഉള്ളതിനാൽ അ‌ത് ഒരു പോരായ്മയായി കാണാനാകില്ല.

പ്രധാന ഫീച്ചറുകൾ: 4.47GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ഫോർ ഗാലക്സി 3nm ചിപ്സെറ്റ് കരുത്ത്, സൂപ്പർ സ്മൂത്ത് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.9-ഇഞ്ച് QHD+, ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ, ക്വാഡ് റിയർ ക്യാമറ ( 200MP ​വൈഡ് ക്യാമറ+ 50MP അ‌ൾട്രാ ​വൈഡ് ക്യാമറ+ 50MP ടെലിഫോട്ടോ ക്യാമറ+ 10MP ടെലിഫോട്ടോ ക്യാമറ), 12MP ഫ്രണ്ട് ക്യാമറ.

അ‌ഡ്രിനോ 830 ജിപിയു, 5,000mAh ബാറ്ററി, ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയ, 5G, IP68 റേറ്റിങ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് എത്തിയത് എങ്കിലും ഏഴ് OS അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

English Summary

The discounted price for Samsung’s premium smartphone, the Galaxy S25 Ultra, during the Amazon Great Indian Festival Sale has been revealed. Currently, the Galaxy S25 Ultra is listed on Amazon at Rs. 99,999. However, Amazon has now announced that the device will be available for Rs. 84,999 during the Great Indian Festival Sale. This year’s sale begins on October 8.

Loading...
Unable to load recommendations.
Follow Us
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ