ആപ്പിൾ പേ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; തുടക്കം ആക്സിസ് ബാങ്ക് കാർഡുകളിലൂടെ
Apple Pay launched in India: ആപ്പിൾ പേ എന്നത് ആപ്പിൾ കമ്പനിയുടെ ഡിജിറ്റൽ വാലറ്റും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സേവനവുമാണ്. ഐഫോൺ, ആപ്പിൾ വാച്ച്, ഐപാഡ്, മാക് ഡിവൈസുകൾ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി പണമടയ്ക്കാൻ ഇത് സഹായിക്കുന്നു. കടകളിൽ പണം നൽകുമ്പോൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ ഫോണോ വാച്ചോ സ്വൈപ്പിംഗ് മെഷീന് സമീപം കാണിച്ചാൽ മാത്രം മതിയാകും.

Apple Pay Launched In India
ആപ്പിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് സേവനമായ ആപ്പിൾ പേ (Apple Pay) ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലെ ആപ്പിൾ ഉപയോക്താക്കൾക്കും ഈ സേവനം ലഭ്യമായിരിക്കുന്നത്. ഇതോടെ ആപ്പിൾ പേ പ്രവർത്തിക്കുന്ന 90-ലധികം രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തിയിരിക്കുന്നു. ആക്സിസ് ബാങ്കിന്റെ വിസ, മാസ്റ്റർകാർഡ് ക്രെഡിറ്റ് കാർഡുകൾ ഉള്ള ഉപഭോക്താക്കൾക്കാണ് ഇന്ത്യയിൽ തുടക്കത്തിൽ ഈ സേവനം ഉപയോഗിക്കാൻ സാധിക്കുക. ചെക്ക്ഔട്ടിൽ ഒറ്റത്തവണ പാസ്‌വേഡുകളോ (OTP-കൾ) ഫിസിക്കൽ പേയ്‌മെന്റ് പിൻ നമ്പറുകളോ നൽകാതെ തന്നെ കോൺടാക്റ്റ്‌ലെസ് ഇൻ-സ്റ്റോർ പേയ്‌മെന്റുകൾ നടത്താനും മൊബൈൽ ആപ്ലിക്കേഷനുകളിലും വെബിലും ഇടപാടുകൾ പൂർത്തിയാക്കാനും ഈ പേയ്മെന്റ് സംവിധാനത്തിന് സാധിക്കും.
ആപ്പിൾ പേ
ആപ്പിൾ പേ എന്നത് ആപ്പിൾ കമ്പനിയുടെ ഡിജിറ്റൽ വാലറ്റും കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് സേവനവുമാണ്. ഐഫോൺ, ആപ്പിൾ വാച്ച്, ഐപാഡ്, മാക് ഡിവൈസുകൾ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി പണമടയ്ക്കാൻ ഇത് സഹായിക്കുന്നു. കടകളിൽ പണം നൽകുമ്പോൾ പിൻ നമ്പർ ടൈപ്പ് ചെയ്യാതെ ഫോണോ വാച്ചോ സ്വൈപ്പിംഗ് മെഷീന് സമീപം കാണിച്ചാൽ മാത്രം മതിയാകും.
Also Raed: ഈ ഷാർക്ക് 5G ആണ്! യൂണിസോക് കരുത്തിൽ ലാവ ഷാർക്ക് 2 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
iOS 18 അപ്‌ഡേറ്റ് മുതലുള്ള ഐഫോൺ XR അല്ലെങ്കിൽ അതിനുശേഷമുള്ള ഐഫോൺ മോഡലുകളിലും ആപ്പിൾ വാച്ച് സീരീസ് 6 മുതലുള്ള ആപ്പിൾ വാച്ചുകളിലും ആപ്പിൾ പേ ലഭ്യമാണ്. Mac ഡിവൈസുകളിൽ പിന്തുണ പിന്നീട് ലഭ്യമാകും. ഇന്ത്യയിൽ നിലവിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ മാത്രമാണ് ആപ്പിൾ പേ പിന്തുണയ്ക്കുന്നത്.
ലഭ്യമാകുന്ന പ്രമുഖ ബ്രാൻഡുകൾ, സുരക്ഷ
ആപ്പിൾ സ്‌റ്റോറുകൾ, ബ്ലിങ്കിറ്റ്, സൊമാറ്റോ, ക്രോമ, ചായോസ്, ടാറ്റ 1mg, ഇക്സിഗോ തുടങ്ങി ദശലക്ഷക്കണക്കിന് വ്യാപാരികളിലൂടെയും റേസർപേ, പേയു, പൈൻ ലാബ്‌സ് തുടങ്ങിയ പേയ്‌മെന്റ് നെറ്റ്‌വർക്കുകൾ വഴിയും ആപ്പിൾ പേ ഉപയോഗിക്കാം. ഉയർന്ന സുരക്ഷയാണ് ആപ്പിൾ പേയുടെ പ്രധാന നേട്ടം. ഇവിടെ കടക്കാർക്ക് ഉപയോക്താക്കളുടെ യഥാർത്ഥ കാർഡ് നമ്പർ ലഭിക്കില്ല. പകരം സുരക്ഷിതമായ ഒരു ‘ടോക്കൺ’ ഉപയോഗിച്ചാണ് ഇടപാട് നടക്കുന്നത്.
ഫേസ് ഐഡി, ടച്ച് ഐഡി, അല്ലെങ്കിൽ പാസ്‌കോഡ് എന്നിവ ഉപയോഗിച്ച് ഉപയോക്താവിന് പേയ്‌മെന്റുകൾ സ്ഥിരീകരിക്കാം. ഓൺലൈൻ ഷോപ്പിംഗിലും ആപ്പുകളിലും കാർഡ് വിവരങ്ങളോ ഒ.ടി.പി (OTP) യോ അടിക്കാതെ വേഗത്തിൽ പണമടയ്ക്കാം എന്നതാണ് ആപ്പിൾ പേ യുടെ നേട്ടം. ഡിവൈസ് അക്കൗണ്ട് നമ്പറും (Encrypted Device Account Number) ടോക്കണൈസേഷൻ സാങ്കേതികവിദ്യയുമാണ് ആപ്പിൾ പേ ഉപയോഗിക്കുന്നത്. ഫോൺ നഷ്ടപ്പെട്ടാൽ ‘Find My’ ആപ്പ് വഴി പേയ്‌മെന്റുകൾ ബ്ലോക്ക് ചെയ്യാനും സാധിക്കും.
എങ്ങനെ ഉപയോഗിക്കാം?
ആക്സിസ് ബാങ്കിന്റെ മൊബൈൽ ആപ്പ് വഴിയോ ഐഫോണിലെ ‘Wallet’ ആപ്പ് വഴിയോ കാർഡ് വിവരങ്ങൾ ആപ്പിൾ പേയിലേക്ക് ചേർക്കാം. കടകളിൽ പണം നൽകാൻ ഐഫോണിന്റെ സൈഡ് ബട്ടൺ രണ്ട് തവണ അമർത്തിയ ശേഷം ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി വഴി ഓതന്റിക്കേറ്റ് ചെയ്യുക. തുടർന്ന് ഫോണോ ആപ്പിൾ വാച്ചോ കോൺടാക്‌റ്റ്‌ലെസ് കാർഡ് റീഡറിന് സമീപം കാണിച്ചാൽ പേയ്‌മെന്റ് പൂർത്തിയാകും. ഒടിപി അല്ലെങ്കിൽ പിൻ നമ്പർ നൽകേണ്ടതില്ല.
English Summary
Apple Pay, Apple’s digital payment service, has been officially launched in India. After a long wait, the service is now available to Apple users in India. With this, India has joined the list of over 90 countries where Apple Pay is available. Customers holding Axis Bank’s Visa and MasterCard credit cards will initially be able to use the service in India.