AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ഒക്ടോബറെത്തുന്നത് കനത്ത മഴയോടെ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala weather update and latest yellow alert: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നിന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കാം. മറ്റ് ജില്ലകളിലെല്ലാം മിതമായ തോതിലും മഴ പ്രതീക്ഷിക്കാം.

Kerala Weather Update: ഒക്ടോബറെത്തുന്നത് കനത്ത മഴയോടെ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 30 Sep 2026 | 02:15 PM

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്നിന് (നാളെ) വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കാം. നാളെ മറ്റ് ജില്ലകളിലെല്ലാം മിതമായ തോതിലും മഴ പ്രതീക്ഷിക്കാം. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മിതമായ തോതിലും, മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഒക്ടോബര്‍ രണ്ടിന് ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. എന്നാല്‍ അന്ന് മറ്റ് ജില്ലകളിലെല്ലാം നേരിയതോ, മിതമായ തോതിലോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒക്ടോബര്‍ മൂന്നിന് ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. അന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നേരിയ തോതിലും, മറ്റ് ജില്ലകളില്‍ മിതമായ തോതിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഒക്ടോബര്‍ നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം അന്ന് മിതമായ തോതില്‍ മഴ പ്രതീക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒക്ടോബര്‍ രണ്ടിന് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒക്ടോബര്‍ നാലു വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

Also Read: Kerala Weather Update: സംസ്ഥാനത്ത് മഴ ഇന്ന് മുതൽ; മുന്നറിയിപ്പുള്ളത് ഈ ജില്ലകളിൽ

ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണം. മിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് നിര്‍ബന്ധമായും മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ശക്തമായ മിന്നലിനും കാറ്റിനും സാധ്യതയുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടാന്‍ മറക്കരുത്. കൂടാതെ, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം.

English Summary

The India Meteorological Department (IMD) predicts varying intensities of rain across Kerala from October 1 to October 4, with yellow alerts issued for selective districts on specific days. Heavy isolated rainfall is expected on alert days, while most other regions will experience widespread light to moderate showers throughout the four-day period.

Follow Us