Bajaj CT 110 X : വിലക്കുറവിൽ മികച്ച മൈലേജ്! സാധാരണക്കാർക്ക് ബജാജിൻ്റെ ബജറ്റ് മോഡൽ
Bajaj CT 110 X Budget Bike: ഇന്ത്യയിലെ കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഹീറോ, ടിവിഎസ്, ബജാജ് തുടങ്ങിയ ബ്രാന്‍ഡുകളാണ് സെഗ്മെന്റിലെ പ്രധാന പോരാളികള്‍. മുഖ്യമായും വിലകൊണ്ടും മൈലേജുകൊണ്ടുമാണ് ഈ വിഭാഗത്തിലെ മത്സരം നടക്കുന്നത്. അത്തരത്തില്‍ യുവാക്കല്‍ ഉള്‍പ്പെടെ പരിഗണിക്കുന്ന ബജാജിന്റെ സിടി 110 എക്‌സ് എന്ന വാഹനത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞാലോ.

Bajaj Ct 110 X
ഇന്ത്യയിലെ കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ നിരവധി വാഹനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഹീറോ, ടിവിഎസ്, ബജാജ് തുടങ്ങിയ ബ്രാന്‍ഡുകളാണ് സെഗ്മെന്റിലെ പ്രധാന പോരാളികള്‍. മുഖ്യമായും വിലകൊണ്ടും മൈലേജുകൊണ്ടുമാണ് ഈ വിഭാഗത്തിലെ മത്സരം നടക്കുന്നത്. ഈ രണ്ട് ഘടകങ്ങള്‍ക്ക് പുറമെ രൂപത്തിലും വ്യത്യസ്തത കൊണ്ടുവന്നുകൊണ്ടാണ് ബജാജ് സെഗ്മന്റിലെ മത്സരം കടുപ്പിച്ച് മുന്നേറുന്നത്. മൈലേജിന്റെ പര്യായമായ സി.ടി 100 എന്ന പഴയ മോഡലിനെ ആരും മറന്ന് കാണാന്‍ വഴിയില്ല. പണ്ട് സിടി 100 എന്നത് സാധാരണക്കാരുടെ ഒരു വികാരം തന്നെയായിരുന്നു. സിടി മോഡലുകളോടുള്ള പ്രിയത്തെ വീണ്ടെടുത്തുകൊണ്ടാണ് ബജാജ് സിടി 110 എന്ന പുതിയ ബൈക്ക് അവതരിപ്പിക്കുന്നത്.
ആ സിടി 110 എന്ന മോഡലിന് ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് സിടി 110 എക്‌സ് എന്ന വാഹനത്തെ കമ്പനി പുറത്തിറക്കിയത്. യുവാക്കള്‍ ഉള്‍പ്പെടെ ഈ വാഹനത്തെ കൂടുതല്‍ പരിണഗിക്കുന്നുണ്ട്. കുറഞ്ഞ വിലയും മൈലേജും തെറ്റില്ലാത്ത രൂപവുമൊക്കെയാണ് ഈ ബൈക്കിനെ തിരഞ്ഞെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. 115.45 ക്യുബിക് കപ്പാസിറ്റിയുള്ള 4 ട്രോക്ക് സിംഗിള്‍ സിലിണ്ടന്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഫ്യുവല്‍ ഇന്‍ജക്ഷന്‍ സംവിധാനത്തിലെത്തുന്ന വാഹനത്തിന് 8.6 പി.എസിന്റെ പരമാവധി കരുത്തും 9.81 ന്യൂട്ടണ്‍ മീറ്ററിന്റെ പരമാവധി ടോര്‍ക്കുമാണ് ഉള്ളത്. മണിക്കൂറില്‍ 90 കിലോ മീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 70 കിലോ മീറ്റര്‍ മൈലേജാണ് ഒരു ലിറ്റര്‍ പെട്രോളില്‍ ലഭിക്കുക.
Also Read: 322 കിലോ മീറ്റര്‍ റേഞ്ച്, വില ഒരു ലക്ഷത്തില്‍ താഴെ, ഇത് കൊമാക്കിയുടെ അത്ഭുതം!
സെഗ്മെന്റിലെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് പരുക്കന്‍ ലുക്കിലാണ് സിടി 110 എക്‌സ് എത്തുന്നത്. ക്ലാസ്സിക് റൗണ്ട് ഹെഡ് ലൈറ്റ്, അതിന് മുകളില്‍ വരുന്ന എല്‍.ഇ.ഡി ഡിആര്‍എല്‍ എന്നിവയാണ് മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം. പിന്നെ ഫെന്‍ഡര്‍ കൂടി ആകുമ്പോള്‍ ഗാംഭീര്യം കുറച്ച് കൂടുന്നു. പിന്‍ഭാഗത്തേക്ക് വന്നാല്‍ വലുപ്പമുള്ള മെറ്റല്‍ കാരിയറുമുണ്ട്. എഞ്ചിന്‍ ഗാര്‍ഡ്, ടാങ്കുകളുടെ വശങ്ങളിലായി റബ്ബര്‍ ഗ്രിപ്പുകള്‍ എന്നിവ ക്രമീരിച്ചിട്ടുണ്ട്. മുന്നിലും പിന്നിലുമായി ഡ്രം ബ്രേക്കുകളാണ് വാഹനത്തിനുള്ളത്. 17 ഇഞ്ച് വലുപ്പമുള്ള ഓഫ് റോഡ് മോഡല്‍ സെമി നോബി ട്യൂബ് ടയറുകളാണ് നല്‍കിയിട്ടുള്ളത്. സുരക്ഷ കണക്കിലെടുത്ത് കംബൈന്‍ഡ് ബ്രേക്കിംഗ് സംവിധാനവും (സി.ബി.എസ്) ഒരുക്കിയിട്ടുണ്ട്. 1998 എം.എം നീളവും 1098 എം.എം ഉയരവുമാണ് വാഹനത്തിനുള്ളത്. സീറ്റിന്റെ ഉയരമാകട്ടെ 810 എം.എമ്മും, അതിനാല്‍ പൊക്കം കുറഞ്ഞവര്‍ക്കും എളുപ്പത്തില്‍ ഈ വാഹനം കൈകാര്യം ചെയ്യാന്‍ സാധിക്കും. 127 കിലോ ഗ്രാമാണ് വാഹനത്തിന്റെ ഭാരം.
മാറ്റ് വൈല്‍ഡ് ഗ്രീന്‍, എബണി ബ്ലാക്ക്-റെഡ്, എബണി ബ്ലാക്ക് -ബ്ലൂ എന്നിങ്ങനെയുള്ള കളര്‍ വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ഏകദേശം 70,700 രൂപമുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഓണ്‍ റോഡ് വില ആതാത് പ്രദേശങ്ങളില ടാക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവസെ അടിസ്ഥാനപ്പെടുത്തും വ്യത്യാസം വരും. എന്തുകൊണ്ടും സാധാരണ കുടുംബത്തിനും ഗിഗ് വര്‍ക്കേഴ്‌സിനുമുള്‍പ്പെടെ ബജറ്റ് ബൈക്ക് തേടുന്നവര്‍ക്ക് ഈ വാഹനത്തെ പരിഗണിക്കാവുന്നതാണ്.
English Summary
There are currently numerous vehicles available in India’s commuter segment, with brands like Hero, TVS, and Bajaj being the key players. Competition in this category primarily revolves around price and mileage. Let us take a closer look at one such vehicle Bajaj’s CT 110X which is popular among young buyers.