Bajaj Pulsar : ബജാജ് പള്‍സര്‍… ഇന്ത്യന്‍ യുവതയുടെ സ്വപ്നം! ഒരു ഗംഭീര തിരിച്ചു വരവിന്റെ കഥ
Bajaj Pulsar Bike: ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ ഹൃദയത്തുടിപ്പായിരുന്ന വാഹനമാണ് ബജാജ് പള്‍സര്‍. ഒരുപക്ഷേ ഇന്ത്യന്‍ കൗമാരത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വാഹനം ഉണ്ടോ എന്നത് സംശയമാണ്. 2001 ലാണ് വാഹനത്തിന്റെ ആദ്യ മോഡല്‍ പുറത്തിറങ്ങുന്നത്. 2003 ലാണ് ഡി.ടി.എസ് ഐ സാങ്കേതിക വദ്യ ബൈക്കില്‍ വരുന്നത്. ഒപ്പം ആ ഐക്കോണിക്ക് രൂപത്തിലുള്ള ഹെഡ് ലാമ്പും.

ബജാജ് പള്‍സര്‍
ബജാജ് പള്‍സര്‍… ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ ഹൃദയത്തുടിപ്പായിരുന്ന വാഹനം. ഒരുപക്ഷേ ഇന്ത്യന്‍ കൗമാരത്തെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വാഹനം ഉണ്ടോ എന്നത് സംശയമാണ്. കോളേജ് കാലഘട്ടത്തില്‍ പള്‍സര്‍ ബൈക്ക് സ്വന്തമായി ഉണ്ടായിരുന്ന പയ്യന്മാര്‍ക്ക് പ്രത്യേക പ്രിവിലേജ് തന്നെ ലഭിച്ചിരുന്നു. അതില്‍ നിന്ന് തന്നെ ഊഹിക്കാമല്ലോ ആ വണ്ടിയുടെ റേഞ്ച്. പവര്‍ ഫുള്‍ എഞ്ചിനും മാരക ലുക്കും അതിന് പുറമെ യാത്രാ സുഖവും, ഇതായിരുന്നു പള്‍സര്‍.
തിരിച്ചു വരവ് എന്നൊക്ക പറഞ്ഞാള്‍ ഇതാണ്
ചേതക്ക് എന്ന സ്‌കൂട്ടറിലൂടെ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണയെ കൈയ്യിലൊതുക്കി നടന്നിരുന്ന ബജാജിന് ബൈക്കുകളുടെ കടന്ന് വരവോടെ നിലനില്‍പ് നഷ്ടപ്പെട്ടു. വിപണിയില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുന്ന സ്ഥിതിയുണ്ടായി. ആ വലിയ വീഴ്ചയില്‍ നിന്ന് അവര്‍ തല ഉയര്‍ത്തി എഴുന്നേറ്റത് പള്‍സര്‍ എന്ന കരുത്തനിലൂടെയാണ്. ബജാജ് ഗ്രൂപ്പിന്റ ചെയര്‍മാനായ രാഹുല്‍ ബജാജിന്റെ മക്കളായ രാജീവ് ബജാജ് , സഞ്ജീവ് ബജാജ് എന്നിവരിലൂടെയാണ് പള്‍സറിന്റെ പിറവി. തൊണ്ണൂറുകളുടെ മധ്യത്തില്‍ പഠനം പൂര്‍ത്തിയാക്കി എത്തിയ ഇവര്‍ തങ്ങളുടെ പഴയ പ്രതാപത്തെ തിരിച്ച് പിടിക്കാന്‍ പണി തുടങ്ങി.
ഞെട്ടിച്ച ലുക്കും പെര്‍ഫോമന്‍സും
കമ്പനിയ്ക്കുള്ളില്‍ നിന്ന് തന്നെ പലരും അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതൊക്കെ അവഗണിച്ച് അവര്‍ മുന്നോട്ട് പോയി. സ്‌കൂട്ടര്‍ സാങ്കേതിക വിദ്യമാത്രം കൈവശമുണ്ടായിരുന്ന കമ്പനി, നീണ്ട 36 മാസത്തെ ഗവേഷണത്തിനൊടുവില്‍ ബൈക്കിന് രൂപം നല്‍കി. അങ്ങനെ 150 – 180 സിസി കരുത്തില്‍ ആദ്യ പള്‍സര്‍ ഇറങ്ങി. തുടക്കത്തില്‍ വട്ടത്തിലുള്ള റെട്രോ ഹെഡ്‌ലൈറ്റും നോര്‍മല്‍ സ്‌പോക് വീലുമാണ് വാഹനത്തിലുണ്ടായിരുന്നത്. മസില്‍മാന്‍ ലുക്കിലുള്ള വലിയ ഫ്യുവല്‍ ടാങ്ക് തന്നെ ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. ഏറെ റൈഡിംഗ് സുഖം തരുന്ന സീറ്റീംഗ് പൊസിഷനും ഹാന്‍ഡില്‍ ബാറും എടുത്ത് പറയേണ്ട ഘടകങ്ങളായിരുന്നു. വാഹനത്തിന്റെ അന്നത്തെ പരസ്യവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയാണ്. ഡെഫനിറ്റിലി മെന്‍ എന്നായിരുന്നു പള്‍സറിന്റെ ടാഗ് ലൈന്‍.
Also Read : ‘ടാറ്റ സുമോ’… അഥവാ ലോറിയുടെ എഞ്ചിന്‍ വച്ച കാര്‍
ആ ഐക്കോണിക്ക് ലുക്ക്
2003 ല്‍ ഡി.ടി.എസ് ഐ സാങ്കേതിക വദ്യ ബൈക്കില്‍ വന്നു, ഒപ്പം ആ ഐക്കോണിക്ക് രൂപത്തിലുള്ള ഹെഡ് ലാമ്പും അലോയ് വീലും. പിന്നീട് വന്ന അപ്‌ഗ്രേഡുകള്‍ വഴി കൂടുതല്‍ കൂടുതല്‍ സൗന്ദര്യം വാഹനത്തിന് കൈവന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് 180 യും 220 യുമായിരുന്നു. 2007 ലാണ് പള്‍സര്‍ 220 അവതരിപ്പിക്കുന്നത്. 2009 ല്‍ പള്‍സര്‍ 135 ഉം 2012 ല്‍ പള്‍സര്‍ എന്‍ എസും 2015 ല്‍ പള്‍സര്‍ ആര്‍ എസ് 200 ഉം നിരത്തിലറങ്ങി. പുതിയ മോഡലുകള്‍ പലത് വന്ന പോയെങ്കിലും ആദ്യ മോഡലുകളുടെ അത്രയും സ്വീകര്യതയും വിശ്വാസ്യതയും ലഭിച്ചില്ല. ഇപ്പോള്‍ പുതിയതായി പള്‍സര്‍ 150 ഇറങ്ങുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
കുപ്രസിദ്ധിയുടെ കാര്യത്തിലും വാഹനം നിറഞ്ഞു നിന്നിട്ടുണ്ട്. ഇന്നത്തെ ഡ്യൂക്ക് ബൈക്കിനുള്ള ചീത്തപ്പേര് പോലെ തന്നെ അന്ന് പള്‍സറിനും ചീത്തപ്പേരുണ്ടായിരുന്നു. ആളെ കൊല്ലുന്ന ബൈക്കാണെന്ന പേര്. കാരണം മറ്റൊന്നുമായിരുന്നില്ല ചുരുങ്ങിയ സമയത്തില്‍ തന്നെ പരമാവധി വേഗത കൈവരിക്കാന്‍ കഴിയുമെന്നതിനാല്‍ കൃത്യമായി വാഹനത്തെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്ക് അപകടങ്ങള്‍ പതിവായി സംഭവിച്ചു.
English Summary
The Bajaj Pulsar was once the heartthrob of Indian youth. Perhaps no other vehicle has had such a profound impact on Indian youth. The first model of the vehicle was launched in 2001.