AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Israel-Hamas Conflict: ഹമാസിനെ ഇല്ലാതാക്കാതെ ഗാസയെ വെറുതെ വിടാന്‍ പോകുന്നില്ല: നെതന്യാഹു

Israel to Stay in Gaza Until Hamas Is Fully Disarmed, Netanyahu Says: യുദ്ധം അവസാനിപ്പിക്കുന്നതിനായി കൊണ്ടുവന്ന കരാറില്‍ ഹമാസിന്റെ നിരായുധീകരണത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഹമാസ് നിരായുധീകരണം ആരംഭിക്കണമെന്നും ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ച് നിലവില്‍ ഗാസയുടെ ഏകദേശം 60 ശതമാനം പ്രദേശത്ത് നിന്നും പിന്‍വാങ്ങണമെന്നും കരാര്‍ ആവശ്യപ്പെടുന്നു.

Israel-Hamas Conflict: ഹമാസിനെ ഇല്ലാതാക്കാതെ ഗാസയെ വെറുതെ വിടാന്‍ പോകുന്നില്ല: നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹുImage Credit source: PTI
Shiji M K
Shiji M K | Published: 05 Aug 2026 | 06:43 AM

ഗാസസിറ്റി: ഹമാസ് പൂര്‍ണമായും നിരായുധീകരിക്കപ്പെടാതെ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളില്‍ നിന്ന് പിന്മാറില്ലെനന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് പൂര്‍ണമായും നിരായുധീകരിക്കുകയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കരാറില്‍ നിന്ന് പിന്നോട്ട് പോകുകയും ചെയ്യാതെ ഗാസയിലെ അതിര്‍ത്തികളില്‍ നിന്ന് ഇസ്രായേല്‍ പിന്മാറില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളോടുള്ള നെതന്യാഹുവിന്റെ കടുത്ത വിയോജിപ്പ് കൂടിയാണ് പ്രകടമാകുന്നത്.

യുദ്ധം അവസാനിപ്പിക്കുന്നതിനായി കൊണ്ടുവന്ന കരാറില്‍ ഹമാസിന്റെ നിരായുധീകരണത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഹമാസ് നിരായുധീകരണം ആരംഭിക്കണമെന്നും ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ച് നിലവില്‍ ഗാസയുടെ ഏകദേശം 60 ശതമാനം പ്രദേശത്ത് നിന്നും പിന്‍വാങ്ങണമെന്നും കരാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാറിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ കരാര്‍.

കരാര്‍ പ്രകാരം പ്രധാന സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിച്ചു, ഇതോടൊപ്പം ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് നിര്‍ദേശങ്ങളിലാണ് ഇപ്പോഴും സംശയം തുടരുന്നത്. അടുത്ത ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങാന്‍ പോകുകയാണ് നെതന്യാഹു. ഇതിനിടെയാണ് തന്റെ നിലപാട് അദ്ദേഹം ഒന്നുകൂടി ഉറപ്പിക്കുന്നത്. തങ്ങളുടെ പ്രദേശം, പൗരന്മാര്‍ എന്നിവയെ സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ട്രംപ് ഭരണകൂടത്തില്‍ നിന്ന് തങ്ങള്‍ക്കൊരു ഡ്രാഫ്റ്റ് ലഭിച്ചു, എന്നാലത് തങ്ങള്‍ സമ്മതിച്ചിട്ടില്ല, തങ്ങള്‍ നിര്‍ദേശിച്ച കാര്യങ്ങളല്ല അതിലുള്ളത്. നിലവില്‍ ഹമാസിനെ നിരായുധീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്, ഇതാണ് ഇസ്രായേലിന്റെ നിലപാട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ നെതന്യാഹു പറഞ്ഞു.

Also Read: യെമൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

അതേസമയം, 2023 ല്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട 100 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം 2023 നവംബര്‍ 22ന് ഗാസ നഗരത്തിലെ സാബ്രയ്ക്ക് സമീപമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക് യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് മൂന്നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം നാല്‍പതോളം മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി. എന്നാല്‍ ശേഷിക്കുന്നവ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ കെട്ടിടത്തില്‍ നിന്ന് 40 കുട്ടികള്‍ ഉള്‍പ്പെടെ 112 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് നിലവില്‍ കണ്ടെടുത്തത്. 157 മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്.

ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്, യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചു.

2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായി ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 73,377 ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7,400 പേരെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English Summary

Israeli Prime Minister Benjamin Netanyahu has said Israel will not leave Gaza until Hamas is fully disarmed. The statement comes amid ongoing discussions over the future of Gaza and the Israel-Hamas conflict. Netanyahu continues to insist on Hamas disarmament as a key condition for an Israeli withdrawal.

Follow Us