Budget Phones: 10000 രൂപ കൊടുത്താൽ 6000 mah ബാറ്ററിയുള്ള ഫോൺ, ഞെട്ടിയോ
അത്ര വലിയ സംഭവമെന്ന് പറയാൻ സാധിക്കില്ലെങ്കിലും ഒരു മെച്ചപ്പെട്ട ക്യാമറ ഫോണിന് നൽകിയിട്ടുണ്ട് കമ്പനി. എൽഇഡി ഫ്ലാഷോടുകൂടിയ 50എംപി എഐ മെയിൻ ക്യാമറ (ബാക്ക്). സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8എംപി മുൻ ഫ്രണ്ട് ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധികം ചിലവില്ലാതെ 5Gയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതെന്ന് വേണം ഫോണിനെ പറ്റി പറയാൻ. വലിയ ബാറ്ററി, വേഗതയേറിയ സ്‌ക്രീൻ, ഏറ്റവും പുതിയ ആൻഡ്രോയിഡ്, മികച്ച ക്യാമറകൾ എന്നിവയെല്ലാം ചേരുമ്പോൾ മികച്ച അനുഭവം

Hmd Smartphone
നോക്കിയയുമായി സഹകരിച്ച് ആഗോളതലത്തിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്ന കമ്പനിയാണ് എച്ച്എംഡി. ഇവർ ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുന്ന ഫോണാണ് എച്ച്എംഡിയുടെ വൈബ്-2 5ജി. പോക്കറ്റിൽ ഒതുങ്ങുന്ന ഫോൺ എന്ന് മാത്രമല്ല, പ്രത്യേകതകൾ നിരവധിയുണ്ട് വൈബിന്. അതെന്തൊക്കെയാണെന്ന് നോക്കാം. വലിയ ബാറ്ററി, സുഗമമായ ഡിസ്‌പ്ലേ, ക്ലീൻ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ എന്നിവയെല്ലാം അധികം പൈസ മുടക്കാതെ തന്നെ ആളുകളിലേക്ക് എത്തിക്കുക എന്നത് കൂടിയാണ് മോഡലിൻ്റെ പ്രത്യേകത.
ഇന്ത്യയിലെ HMD വൈബ് 2
രാജ്യത്ത് HMD വൈബ് 2-ൻ്റെ രണ്ട് സ്റ്റോറേജ് വേരിയൻ്റുകൾ ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജിനും വില 10,999 രൂപയും. 4 ജിബി റാമും 128 ജിബി സ്റ്റോറേജിനും 11,999 രൂപയുമാണ് വില. കോസ്മിക് ലാവെൻഡർ, നോർഡിക് ബ്ലൂ, പീച്ച് പിങ്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ നിങ്ങൾക്ക് ഫ്പിപ്പ്കാർട്ടിൽ നിന്നും വാങ്ങാം. വിലയിൽ ഒതുങ്ങുന്ന മികച്ച് ഫീച്ചറുകളുള്ള ഫോൺ എന്ന് തന്നെ എച്ച്എംഡി വൈബ്-2 5-ജിയെ പറ്റി പറയണം.
ALSO READ: 15,000 രൂപയിൽ താഴെ, ബജറ്റ് ഫോണെന്നാൽ ഇതാണ്, ലാവ ഞെട്ടിക്കും
സ്പെസിഫിക്കേഷനുകൾ ഇങ്ങനെ
ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 16-ൽ ആണ്, ഡ്യുവൽ നാനോ സിമ്മുകൾ ഫോണിൽ സപ്പോർട്ട് ചെയ്യും. ഒപ്പം 120Hz റിഫ്രഷ് റേറ്റുള്ള ഒരു വലിയ 6.7 ഇഞ്ച് HD+ സ്‌ക്രീൻ ഇതിലുണ്ട്, ഇൻ്റേണലി നോക്കിയാൽ, 2.3 GHz വരെ പ്രവർത്തിക്കുന്ന ഒരു ഒക്ടാ-കോർ യൂണിസോക്ക് ചിപ്പ് ഇതിനുണ്ട്,ഒപ്പം 4GB റാമും നിങ്ങൾക്ക് ഇഷ്ടമുള്ള സ്റ്റോറേജും ഉണ്ട്.
50MP AI ക്യാമറ സജ്ജീകരണം
അത്ര വലിയ സംഭവമെന്ന് പറയാൻ സാധിക്കില്ലെങ്കിലും ഒരു മെച്ചപ്പെട്ട ക്യാമറ ഫോണിന് നൽകിയിട്ടുണ്ട് കമ്പനി. എൽഇഡി ഫ്ലാഷോടുകൂടിയ 50എംപി എഐ മെയിൻ ക്യാമറ (ബാക്ക്). സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8എംപി മുൻ ഫ്രണ്ട് ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് IP64 റേറ്റിംഗ് ഉള്ളതിനാൽ പൊടിയോ, ചെളിയോ ഒന്നും തെറിക്കുമെന്ന ആശങ്കയും വേണ്ട. കൊടുക്കുന്ന വിലക്ക് കയ്യിൽ ഒതുങ്ങുന്നയൊരു ഫോൺ നിങ്ങൾക്ക് സ്വന്തം.
ഫാസ്റ്റ് ചാർജിംഗ്, 6,000mAh ബാറ്ററി
ഫോണിൽ കമ്പനി നൽകിയിരിക്കുന്നത് 6,000mAh ബാറ്ററിയാണ്. ഫോൺ ചാർജ് ചെയ്താൽ എങ്ങനെ ഉപയോഗിച്ചാലും ഇതിൻ്റെ ബാറ്ററി. ഒരു ദിവസത്തിൽ കൂടുതൽ ചാർജ് നില നിർത്തും. 18W ഫാസ്റ്റ് ചാർജിംഗിനെയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം. ഒരു ദിവസമല്ല അതിലും കൂടുതൽ വരെ എച്ച്എംഡി ഫോണിൻ്റെ ബാറ്ററി നിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണിൻ്റെയൊപ്പം ബോക്സിൽ ചാർജറും കമ്പനി നൽകുന്നുണ്ട്.
ബജറ്റ് 5G ഓപ്ഷൻ
11,000 രൂപയിൽ താഴെയാണ് ഫോണിൻ്റെ ഇന്ത്യൻ വിപണിയിലെ വില അധികം ചിലവില്ലാതെ 5Gയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യം വച്ചുള്ളതെന്ന് വേണം ഫോണിനെ പറ്റി പറയാൻ. വലിയ ബാറ്ററി, വേഗതയേറിയ സ്‌ക്രീൻ, ഏറ്റവും പുതിയ ആൻഡ്രോയിഡ്, മികച്ച ക്യാമറകൾ എന്നിവയെല്ലാം ചേരുമ്പോൾ മികച്ച അനുഭവം തന്നെ പ്രതീക്ഷിക്കാം. 4G-യിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് ഒരു മികച്ച ചോയിസായിരിക്കും.
English Summary
HMD Vibe 2 5G Review: Best Budget 5G Phone with 6000mAh Battery & 120Hz Display. This is the best 5G Phone under RS 10000 With Bigger battery and features look how this pocket friendly phone is Different from other Budget Options. Here we discussing on HMD’s Features Benefits and Price.