AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Himalayan 750: എന്താ പവറ്! പുതിയ ഹിമാലയൻ 750 യെ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

Royal Enfield Himalayan 750 : വാഹന പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മോഡൽ ആണ് റോയൽ എൻഫീൽഡിന്റെ 'ഹിമാലയൻ 750'. പലതവണ പരീക്ഷണ ഓട്ടത്തിനിടയിൽ സ്പോട്ട് ചെയ്യപ്പെട്ടതും ടീസറിലൂടെ സസ്പെൻസ് കൂട്ടിയതുമായ ഈ പുതിയ കരുത്തനെ ഒടുവിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്റെ ലൈനപ്പിലെ ഏറ്റവും എൻജിൻ ശേഷിയുള്ള മോഡലാണിത്.

Himalayan 750: എന്താ പവറ്! പുതിയ ഹിമാലയൻ 750 യെ അവതരിപ്പിച്ച് റോയൽ എൻഫീൽഡ്
Himalayan 750 Image Credit source: Screen Grab
Amal KV
Amal KV | Published: 01 Nov 2026 | 11:44 PM

വാഹന പ്രേമികൾ ഏറെ നാളായി കാത്തിരിക്കുന്ന ഒരു മോഡൽ ആണ് റോയൽ എൻഫീൽഡിന്റെ ‘ഹിമാലയൻ 750’. പലതവണ പരീക്ഷണ ഓട്ടത്തിനിടയിൽ സ്പോട്ട് ചെയ്യപ്പെട്ടതും ടീസറിലൂടെ സസ്പെൻസ് കൂട്ടിയതുമായ ഈ പുതിയ കരുത്തനെ ഒടുവിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്റെ ലൈനപ്പിലെ ഏറ്റവും എൻജിൻ ശേഷിയുള്ള മോഡലാണിത്. പുതിയ മോഡലിനെ കുറിച്ചുള്ള സാങ്കേതിക വിവരങ്ങൾ പൂർണമായും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാഹനത്തിന്റെ രൂപം ഔദ്യോഗികമായി കമ്പനി റിവീൽ ചെയ്തിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ നടക്കുന്ന EICMA 2026-ൽ വാഹനത്തിന്റെ മുഴുവൻ സാങ്കേതിക വിവരങ്ങളുംറോയൽ എൻഫീൽഡ് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

ഹിമാലയൻ 750 മോഡലിൽ ക്രൂയിസ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്ജസ്റ്റബിൾ സസ്പെൻഷൻ തുടങ്ങിയ ഫീച്ചറുകൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അലോയ് വീലുകളിലും ട്യൂബ്‌ലെസ് ടയറുകൾ ഉപയോഗിക്കാൻ കഴിയുന്ന ക്രോസ്-സ്പോക്ക് വീലുകളിലും ഈ മോഡലിൽ ലഭ്യമാകും എന്നാണ് വിവരം. ഈ ഫീച്ചറുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയി ലഭിക്കുമോ എന്നും, അതോ ഏതെങ്കിലും പ്രത്യേക വേരിയന്റുകളിൽ മാത്രമായിരിക്കുമോ ഉണ്ടാവുക എന്നും രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമാകും. നവംബർ അവസാനത്തോടെ ‘മോട്ടോവേഴ്സ് 2026’ (Motoverse 2026)-ൽ ചടങ്ങിൽ വാഹനത്തെ ഔ​ഗ്യോ​ഗികമായി കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

Also Read: ആക്ടീവ E മുതൽ QC3 വരെ, ഹോണ്ടയുടെ ഇന്ത്യയിലെ ഇ.വി സ്കൂട്ടറുകൾ ഇതാ…

നിലവിൽ പുറത്ത് വരുന്ന സൂചനകൾ അനുസരിച്ച് പാരലൽ-ട്വിൻ എൻജിൻ കരുത്തേകുന്ന ഈ വാഹനത്തിന് അഞ്ച് കളർ ഓപ്ഷനുകളാണ് ഉണ്ടാവുക. എൻജിൻ 750 സിസിയോ അല്ലെങ്കിൽ അതിനോടടുത്ത ശേഷിയുള്ളതോ ആയിരിക്കും. എൻഫീൽഡ് പതിവായി തുടരുന്ന രീതി തന്നെ ആർത്തിക്കപെടുകയാണെങ്കിൽ പുതിയ ഹിമാലയന് കുറഞ്ഞത് മൂന്ന് വകഭേദങ്ങളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

English Summary

The Royal Enfield ‘Himalayan 750’ is a model that automotive enthusiasts have been eagerly awaiting for a long time. Having been spotted multiple times during test runs and preceded by teasers that built up anticipation, this powerful new machine has finally been unveiled by the company. It is the model with the largest engine capacity in Royal Enfield’s lineup.

Follow Us