TVS Orbiter: ഐ ക്യൂബും എക്സും ഓർബിറ്റവും, ടിവിഎസ്സിന്റെ ഇ.വി സ്കൂട്ടർ മോഡലുകൾ
ഇന്ത്യൻ ഇലക്ട്രിക് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടി.വി.എസ്. മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് ടിവിഎസ് ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഐ ക്യൂബ്, എക്സ്, ഓർബിറ്റർ എന്നിവയാണ് ആ മോഡലുകൾ. ഇവ ഓരോന്നിന്റെയും പ്രത്യേകതകളും ഫുൾ ചാർജ് ചെയ്താൽ എത്ര കിലോമീറ്റർ റേഞ്ച് കിട്ടുമെന്നും എക്സ് ഷോറൂം വില എത്രയെന്നും വിശദമായി അറിയാം.
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് ടി.വി.എസ്. മൂന്ന് ഇലക്ട്രിക് സ്കൂട്ടറുകളാണ് ടിവിഎസ് ഇതുവരെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഐ ക്യൂബ്, എക്സ്, ഓർബിറ്റർ എന്നിവയാണ് ആ മോഡലുകൾ. ഇവ ഓരോന്നിന്റെയും പ്രത്യേകതകളും ഫുൾ ചാർജ് ചെയ്താൽ എത്ര കിലോമീറ്റർ റേഞ്ച് കിട്ടുമെന്നും എക്സ് ഷോറൂം വില എത്രയെന്നും വിശദമായി അറിയാം.
ഐ ക്യൂബ്
ടിവിഎസിന്റെ ഇലക്ട്രിക് വാഹനങ്ങളിൽ ഏറ്റവും അധികം ഫാൻ ബേസുള്ള മോഡലാണ് ഐ ക്യൂബ്. ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ നാല് വേരിയന്റുകളിലാണ് കമ്പനി ലഭ്യമാക്കുന്നത്. ഈ നാല് വേരിയന്റുകളിലും പൊതുവായി ഒരേ ട്യൂബുലാർ ഫ്രെയിം, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക് സസ്പെൻഷൻ, എൽഇഡി ലൈറ്റിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനങ്ങൾ എന്നിവ നൽകുന്നുണ്ട്. അതേസമയം ബാറ്റി ഓപ്ഷനുകളിലാണ് പ്രധാനമായും ഓരോ മോഡലുകളും വ്യത്യസ്തമാകുന്നത്. 2.3 kWh, 3.1 kWh, 3.5 kWh , മില്യൺആർ എന്നിവയാണ് വേരിയന്റുകൾ. 2.3 kWh ബേസ് വേരിയന്റിന് 114 കിലോമീറ്റർ റേഞ്ചും 3.5 kWh മോഡലിന് 145 കിലോ മീറ്റർ റേഞ്ചുമാണ് ലഭിക്കുക.
Also Read: ആക്ടീവ E മുതൽ QC3 വരെ, ഹോണ്ടയുടെ ഇന്ത്യയിലെ ഇ.വി സ്കൂട്ടറുകൾ ഇതാ…
എക്സ്
ടിവിഎസിന്റെ പ്രീമിയം ലെവൽ ഇലക്ട്രിക് സ്കൂട്ടർ എന്ന് എക്സിനെ വിശേഷിപ്പിക്കാം. പെർഫോമൻസ് ഓറിയന്റഡ് ഇലക്ട്രിക് സ്കൂട്ടർ ആണ് ഇത്. 11.7 കിലോ വാട്ടാണ് ഈ വാഹനത്തിന്റെ പീക് പവർ. ഫുൾ ചാർജിൽ 159 കിലോമീറ്റർ ആണ് IDC റേഞ്ച് വരുന്നത്. പരമാവധി മണിക്കൂറിൽ 110 കിലോമീറ്റർ ആണ് വേഗത. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ സ്പീഡിലെത്താൻ 2.5 സെക്കൻഡ് മാത്രം മതി. 266141 രൂപയിലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
ഓർബിറ്റർ
ടിവിഎസിന്റെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ഇലക്ട്രിക് സ്കൂട്ടർ മോഡലാണ് ഓർബിറ്റർ. ഓർബിറ്ററിന് മോഡലിന് രണ്ട് വകഭേദങ്ങളാണ് വരുന്നത്.ഓർബിറ്റർ V1 ഉം ഓർബിറ്റർ V2 വും. ഓർബിറ്റർ V1 ആണ് ബേസ് മോഡൽ. കാഴ്ചയിൽ തന്നെ ഏറെ വ്യത്യസ്തത നൽകുന്ന ഡിസൈൻ ആണ് ഈ എലക്ട്രക് സ്കൂടറിന്. ബോക്സി ഡിസൈൻ ആണ് ഈ ഇ.വി സ്കൂട്ടറിന് ടിവിഎസ് നൽകിയിരിക്കുന്നത്. ഓർബിറ്റർ V1 ഫുൾ ചാർജിൽ 92 കിലോമീറ്റർ റേഞ്ച് നൽകും. 1.8 കിലോ വാട്ട് ശേഷിയുള്ള ബാറ്ററിയാണ് V1 ൽ ടിവിഎസ് കൊടുത്തിരിക്കുന്നത്. V2 മോഡൽ 158 കിലോ മീറ്റർ റേഞ്ച് നൽകും. V1ന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 103650 രൂപ മുതലാണ്. 1.14 ലക്ഷം മുതലാണ് V2 വിന്റെ വല വരുന്നത്.
English Summary
TVS is one of the leading brands in the Indian electric two-wheeler market. So far, the company has introduced three electric scooters to the Indian market: the iQube, the X, and the Orbiter.