Best Alternative Phones of Iphone: ഐഫോണിന് പകരം, അധികം ചിലവില്ലാതെ വാങ്ങാൻ സാധിക്കുന്ന ഫോണുകൾ

ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് Poco X8 Pro Max ഒരു മികച്ച ചോയിസാണ്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, Vivo V70 ഉം Google Pixel 10a ഉം വേറിട്ടുനിൽക്കുന്നു. മുൻനിര പ്രകടനം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് OnePlus 13s അല്ലെങ്കിൽ OnePlus 15R എന്നിവ പരിഗണിക്കാം, എന്തായാലും വലിയ തുക കൊടുത്ത് ഐഫോൺ വാങ്ങുന്നതിന് മുൻപ് ഇപ്പറഞ്ഞ മോഡലുകൾ കൂടി പരിഗണിക്കുന്നത് എപ്പോഴും നല്ലതായിരിക്കും. വിലയിലും ഒതുങ്ങുന്നവയാണിവ.

Best Alternative Phones of Iphone: ഐഫോണിന് പകരം, അധികം ചിലവില്ലാതെ വാങ്ങാൻ സാധിക്കുന്ന ഫോണുകൾ
Published: 

18 May 2026 | 01:17 PM

ഫോൺ മാറുന്ന കാര്യം ആലോചിക്കുമ്പോൾ മിക്കവാറും ആളുകളും ഐഫോണിലേക്കായിരിക്കും ആദ്യം ആലോചിക്കുന്നത്. എന്നാൽ ഐഫോൺ അല്ലാതെ തന്നെ ഒരു പ്രമീയം ഫീൽ തരുന്ന നിരവധി മോഡലുകൾ വേറെയുമുണ്ട്. അവ ഏതൊക്കെയാണ് എത്ര രൂപ നൽകണം തുടങ്ങിയവ നോക്കാം. 50,000 രൂപയിൽ താഴെ വിലയുള്ള നിരവധി പ്രീമിയം ഓപ്ഷനുകൾ നിലവിൽ സ്മാർട്ട്ഫോൺ വിപണിയിലുണ്ട്. ശക്തമായ ക്യാമറ, നീണ്ട ബാറ്ററി ലൈഫ്, സ്റ്റൈലിഷ് ഡിസൈൻ എന്നിങ്ങനെ പ്രത്യേകതകൾ ഒരുപാടുണ്ട്.

വൺപ്ലസ് 13s

ആൻഡ്രോയിഡ് 15-ൽ ആണ് വൺപ്ലസ് 13s പ്രവർത്തിക്കുന്നത്. ഓക്സിജൻ ഒഎസ് 15 ഉം ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റും 6.32 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുമാണ് ഫോണിൽ നൽകിയിട്ടുള്ളത്.50MP ക്യാമറ സജ്ജീകരണവും 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഇതിലുണ്ട്. ഒറ്റ കാഴ്ചയിൽ തന്നെ ഒരു പ്രീമിയം ലുക്ക് ആൻ്റ് ഫീൽ ഫോണിലുണ്ട്.

ഗാലക്‌സി എ57

സാംസങ് ഗാലക്‌സി എ57-ൽ 6.7 ഇഞ്ച് സൂപ്പർ അമോലെഡ്+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ് 1900 ബ്രൈറ്റ്‌നസ് എന്നിവയുണ്ട്. എക്‌സിനോസ് 1680 പ്രോസസറിലും ആൻഡ്രോയിഡ് 16-ലും ആണ് ഫോൺ പ്രവർത്തിക്കുന്നത്. ഒപ്പം സാംസങ് ആറ് പ്രധാന അപ്‌ഡേറ്റുകളും ഫോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ : Virus Alert: ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രതൈ! പുതിയ വൈറസ്; സർക്കാർ മുന്നറിയിപ്പ് ഇങ്ങനെ

വൺപ്ലസ് 15R

വൺപ്ലസ് 15R ഫ്ലാഗ്ഷിപ്പ് ലെവൽ പ്രകടനം വാഗ്ദാനം ചെയ്യുന്നൊരു ഫോണാണ്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണിതിൽ. 165Hz റിഫ്രഷ് റേറ്റും 3600 നിറ്റ്‌സ് ബ്രൈറ്റ്‌നസ്സുമുള്ള 6.83 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 7400mAh ബാറ്ററിയും 80W ചാർജിംഗും ഇതിനുണ്ട്

ഗൂഗിൾ പിക്‌സൽ 10a

ഒരു കോംപാക്റ്റ് ഫോൺ വൃത്തിയുള്ള സോഫ്റ്റ്‌വെയർ എന്നിവ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ പിക്‌സൽ 10a അനുയോജ്യമാണ്. ടെൻസർ ജി4 പ്രോസസർ, ആൻഡ്രോയിഡ് 16, ഏഴ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയുമായാണ് ഇത് വരുന്നത്. ഒരു മികച്ച OLED ഡിസ്‌പ്ലേയും, ക്യാമറകളും ഫോണിന്റെ സവിശേഷതയാണ്.

വിവോ V70

ക്യാമറയാണ് വിവോ V70-യുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. 50MP പ്രൈമറി ക്യാമറ, 3x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാവൈഡ് ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6500mAh ബാറ്ററിയും ഫോണിലുണ്ട്.

Poco X8 Pro Max

ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ മോഡലാണിത്. മീഡിയടെക് ഡൈമെൻസിറ്റി 9500s പ്രോസസറിൽ പ്രവർത്തിക്കുന്ന ഇത് 100W ഫാസ്റ്റ് ചാർജിംഗുള്ള വലിയ 9000mAh ബാറ്ററിയും ഉപയോക്താവിന് നൽകുന്നു. 120Hz AMOLED ഡിസ്‌പ്ലേ ഫോണിലുണ്ടാവും.

ഗാലക്സി എസ്25 എഫ്ഇ

സാംസങ് ഗാലക്സി എസ്25 എഫ്ഇ എന്നതൊരു പ്രീമിയം ഡിസൈനും മികച്ച ഫീച്ചറുകളും കൂടിച്ചേരുന്ന ഫോണാണ്. എക്സിനോസ് 2400 പ്രോസസർ, ആൻഡ്രോയിഡ് 16, ടെലിഫോട്ടോ ലെൻസ് ഉൾപ്പെടെയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. . അമോലെഡ് ഡിസ്പ്ലേയും ക്ലീൻ സോഫ്റ്റ്‌വെയറുമാണ് മറ്റൊരു പ്രത്യേകത.

ഏത് തിരഞ്ഞെടുക്കാം

ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് Poco X8 Pro Max ഒരു മികച്ച ചോയിസാണ്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, Vivo V70 ഉം Google Pixel 10a ഉം വേറിട്ടുനിൽക്കുന്നു. മുൻനിര പ്രകടനം ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് OnePlus 13s അല്ലെങ്കിൽ OnePlus 15R എന്നിവ പരിഗണിക്കാം, അതേസമയം Samsung Galaxy A57 ഉം S25 FE ഉം ദീർഘകാല സോഫ്റ്റ്‌വെയർ പിന്തുണയും പ്രീമിയം ഡിസൈനും വാഗ്ദാനം ചെയ്യുന്നു.

English Summary

Best Seven Smartphone Models which are Alternative for iPhone. People can buy these phones under the Budget of Rupees 50000. Revealing the Features of Camera, Performance and the availability of the Phones. Look which models is best fit for you

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്