AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വൈഡ്-സ്‌ക്രീൻ ട്രെൻഡിനൊപ്പം! വൺപ്ലസ് 17 5ജിയിൽ കൂടുതൽ വീതിയുള്ള ഡിസ്‌പ്ലേ എത്തുമെന്ന് ടിപ്സ്റ്റർ

OnePlus 17 May join the wide-screen trend: വൈഡ്-സ്‌ക്രീൻ ഫോണുകളുടെ ട്രെൻഡിനൊപ്പം ചേർന്ന് വൺപ്ലസ് 17 മോഡൽ കൂടുതൽ വലിയ ഡിസ്പ്ലേ സഹിതം എത്തും എന്നാണ് ഒരു പ്രമുഖ ടിപ്സ്റ്റർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ, വിവോ, ഷവോമി തുടങ്ങിയ കമ്പനികൾ വീതിയേറിയ ഡിസ്‌പ്ലേകളുള്ള ഫോണുകൾ വികസിപ്പിക്കുന്നുണ്ട്. ഈ നിരയിലേക്ക് ഉയരാനാണ് വൺപ്ലസിന്റെയും ശ്രമം.

വൈഡ്-സ്‌ക്രീൻ ട്രെൻഡിനൊപ്പം! വൺപ്ലസ് 17 5ജിയിൽ കൂടുതൽ വീതിയുള്ള ഡിസ്‌പ്ലേ എത്തുമെന്ന് ടിപ്സ്റ്റർ
Oneplus 17 May Join The Wide Screen TrendImage Credit source: oneplus
Prasanth Kumar
Prasanth Kumar | Published: 12 Nov 2026 | 10:44 AM

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ സജീവ സാന്നിധ്യമാണ് വൺപ്ലസ്. അ‌വരുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലെ ഏറ്റവും പുതിയ മോഡലായി വൺപ്ലസ് 16 കഴിഞ്ഞ മാസം ​ചൈനയിൽ ലോഞ്ച് ചെയ്തു. ഇത് അ‌ധികം ​വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 16 ലോഞ്ച് ചെയ്തതിന് പിന്നാലെ തന്നെ വൺപ്ലസ് അ‌ടുത്ത പ്രീമിയം മോഡലായ വൺപ്ലസ് 17 5ജിക്ക് വേണ്ടിയുള്ള തയാറെടുപ്പുകൾ ആരംഭിച്ചുവെന്ന് പുതിയ ലീക്ക് റിപ്പോർട്ടുകളിലൊന്ന് സൂചന നൽകുന്നു. വൈഡ്-സ്‌ക്രീൻ ഫോണുകളുടെ ട്രെൻഡിനൊപ്പം ചേർന്ന് വൺപ്ലസ് 17 മോഡൽ കൂടുതൽ വലിയ ഡിസ്പ്ലേ സഹിതം എത്തും എന്നാണ് ഒരു പ്രമുഖ ടിപ്സ്റ്റർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

‘സ്മാർട്ട് പിക്കാച്ചു’ (Smart Pikachu) എന്ന ടിപ്‌സ്റ്റർ ആണ് ​ചൈനീസ് സാമൂഹിക മാധ്യമമായ വെയ്‌ബോയിലൂടെ വൺപ്ലസ് 17 യുടെ ഡിസ്പ്ലേ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് വൈഡ്-സ്‌ക്രീൻ ഫ്ലാഗ്‌ഷിപ്പ് ഫോണുകളിൽ ഒന്നായിരിക്കും വൺപ്ലസ് 17 എന്ന് പറയപ്പെടുന്നു.

Also Read: അ‌തിന്റെ കാര്യം തീരുമാനമായി! ഐഫോൺ 18, ഐഫോൺ 18e മോഡലുകളിൽ ഒരേ ബാറ്ററി ശേഷി

ഓപ്പോ, വിവോ, ഷവോമി തുടങ്ങിയ കമ്പനികൾ വീതിയേറിയ ഡിസ്‌പ്ലേകളുള്ള ഫോണുകൾ വികസിപ്പിക്കുന്നുണ്ട്. ഈ നിരയിലേക്ക് ഉയരാനാണ് വൺപ്ലസിന്റെയും തീരുമാനം എന്നാണ് സൂചന. ഗെയിമിങ് പ്രേമികളെ ലക്ഷ്യമിട്ടാണ് ​​വൈഡ് സ്ക്രീൻ ഫോണുകൾ പ്രധാനമായും എത്തുന്നത്. കൂടുതൽ വീതിയുള്ള ഡിസ്‌പ്ലേ ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും.

വൺപ്ലസ് 17 ​​​വൈഡ് സ്ക്രീൻ സഹിതം എത്തുമെന്ന് വെളിപ്പെടുത്തിയെങ്കിലും അ‌തിന്റെ സ്ക്രീൻ ​സൈസ്, മറ്റ് ഡിസ്പ്ലേ ഫീച്ചറുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ടിപ്സ്റ്റർ പങ്കുവച്ചിട്ടില്ല. നേരത്തെ ‘ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ’ എന്ന ടിപ്സ്റ്ററും സമാനമായ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. കോംപാക്റ്റ് മോഡലായ ‘വൺപ്ലസ് 15T’-ക്ക് പകരമായി കമ്പനി ഇത്തരമൊരു വൈഡ്-സ്‌ക്രീൻ ഫോൺ വികസിപ്പിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു അ‌തിൽ പറഞ്ഞിരുന്നത്.

ഒക്ടോബറിൽ പുറത്തിറങ്ങിയ വൺപ്ലസ് 16 മോഡലിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഗെയിമുകളിൽ ഇതിന് 185Hz വരെ റിഫ്രഷ് റേറ്റ് ലഭിക്കും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 കരുത്തിൽ അ‌വതരിപ്പിക്കപ്പെട്ട വൺപ്ലസ് 16 5ജിയിൽ 200MP ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകൾ ഉണ്ട്.

വൺപ്ലസ് 16 മോഡലിനെക്കാൾ ഉയർന്ന ഡിസ്പ്ലേ വൺപ്ലസ് 17 മോഡലിൽ ഉണ്ടാകും എന്ന ലീക്ക് റിപ്പോർട്ടുകൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. പെർഫോമൻസിന് കൂടുതൽ മുൻഗണന നൽകിക്കൊണ്ടുതന്നെ, വൺപ്ലസ് 17 യിൽ ഡിസ്‌പ്ലേയുടെ ആകൃതിയിലും മാറ്റം വരുത്തിയേക്കാം. കൂടുതൽ വീതിയുള്ള സ്‌ക്രീൻ ഗെയിമുകൾക്ക് തിരശ്ചീനമായി (horizontally) കൂടുതൽ സ്ഥലം നൽകുകയും, സ്‌ക്രീനിലെ കൺട്രോളുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും.

വൺപ്ലസ് 240Hz ഡിസ്‌പ്ലേ പരീക്ഷിക്കുന്നതായി നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വൺപ്ലസ് 17 മോഡലിൽ ഇത് ഉണ്ടാകുമോ എന്നതിന് സ്ഥിരീകരണമില്ല. ലോഞ്ചിന് ഇനിയും ഏതാണ്ട് ഒരുവർഷത്തിനടുത്ത് സമയം ബാക്കിയുണ്ട് എന്നതിനാൽ വൺപ്ലസ് 17 മോഡലിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തതയുള്ള ഡീറ്റെയിൽസ് വരുംനാളുകളിൽ പുറത്തുവരും.

English Summary

According to a new leak, OnePlus 17 will feature a larger display, in line with the growing trend of wide-screen smartphones. This information regarding the OnePlus 17’s display was shared by a tipster known as ‘Smart Pikachu’ on the Chinese social media platform Weibo. Reports indicate that other companies, including Oppo, Vivo, and Xiaomi, are also developing smartphones with wider displays.

Follow Us