AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BSNL Special Diwali offer: കിടിലൻ ദീപാവലി ഓഫർ: വെറും 1 രൂപക്ക് 2 ജിബി ഡാറ്റയും കോളിംഗും

പുതിയ ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ സ്റ്റോർ സന്ദർശിച്ചോ ഓൺലൈൻ രജിസ്ട്രേഷൻ വഴിയോ ഈ ഓഫർ പ്രയോജനപ്പെടുത്താം

BSNL Special Diwali offer: കിടിലൻ ദീപാവലി ഓഫർ: വെറും 1 രൂപക്ക്  2 ജിബി ഡാറ്റയും കോളിംഗും
Bsnl Special Diwali OfferImage Credit source: TV9 Network
arun-nair
Arun Nair | Published: 16 Oct 2025 20:58 PM

ദീപാവലി കാലത്ത് കിടിലൻ റീ ചാർജ്ജ് ഓഫറുമായി ബിഎസ്എൻഎൽ. 2025 ഒക്ടോബർ 15 മുതൽ നവംബർ 15 വരെ ഒരു മാസത്തേക്കാണ് ഓഫർ നൽകുന്നത്. വരിക്കാർക്ക് ഒരു രൂപയിൽ മാസം 4G സേവനം ആക്‌സസ് ചെയ്യാൻ കഴിയും. കമ്പനി തദ്ദേശീയമായി വികസിപ്പിച്ച 4G നെറ്റ്‌വർക്ക് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് ഈ ഓഫർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.മറ്റ് സേവന നിരക്കുകളൊന്നുമില്ല, അതിനാൽ തന്നെ ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ 30 ദിവസത്തേക്ക് നെറ്റ്‌വർക്ക് ആസ്വദിക്കാൻ കഴിയും.

ദീപാവലി ബോണസ്

ബി‌എസ്‌എൻ‌എല്ലിന്റെ 4G നെറ്റ്‌വർക്ക് കവറേജും സേവനങ്ങളും ഉപയോക്താക്കൾക്ക് പൂർണ്ണമായി അനുഭവിക്കാൻ അനുവദിക്കുന്ന ഒരു സമഗ്ര പാക്കേജാണ് ഈ പ്ലാൻ നൽകുന്നത്. ആനുകൂല്യങ്ങൾ നോക്കാം. ഇന്ത്യയിലുടനീളം പരിധിയില്ലാത്ത വോയ്‌സ് കോളുകൾ, പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ സിം കാർഡ് എന്നിവയാണ് ഇതിലുള്ളത്.

ഓഗസ്റ്റ് ഓഫർ

ഈ വർഷം ആദ്യം സമാനമായ മറ്റൊരു ഓഫറും ബി‌എസ്‌എൻ‌എൽ നൽകിയിരുന്നു.2025 ഓഗസ്റ്റിൽ, ധാരാളം പുതിയ വരിക്കാർ ഇതുവഴി ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതോടെ എയർടെല്ലിനെ മറികടന്ന് ഉപഭോക്താക്കളുടെ കാര്യത്തിൽ രണ്ടാമത്തെ വലിയ മൊബൈൽ സേവന ദാതാവായി മാറാൻ ബി‌എസ്‌എൻ‌എല്ലിന് സാധിച്ചു.

ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താം

പുതിയ ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ സ്റ്റോർ സന്ദർശിച്ചോ ഓൺലൈൻ രജിസ്ട്രേഷൻ വഴിയോ ഈ ഓഫർ പ്രയോജനപ്പെടുത്താം. 2025 ഒക്ടോബർ 15 നും നവംബർ 15 നും ഇടയിലാണ് ഈ ഓഫർ ഉപയോഗിക്കാൻ സാധിക്കുക. ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും ആഭ്യന്തര 4G നെറ്റ്‌വർക്ക് പ്രോത്സാഹിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.