BMW R 12 : ഏത് കാട്ടിലൂടെയും ഓടിക്കാം, വില 25 ലക്ഷം! പുത്തൻ BMW ബൈക്ക് ഇന്ത്യയിൽ

ഓഫ് റോഡ് പ്രീമിയം ബൈക്ക് മോഡൽ പ്രേമികൾക്ക് സന്തോഷ വാർത്ത. BMW Motorrad, R 12 G/S ബൈക്ക് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 25.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്-ഷോറൂം പ്രാരംഭ വില. പ്രോ വേരിയൻ്റിൽ മാത്രമായി ലഭിക്കുന്ന ഈ മോട്ടോർസൈക്കിൾ, പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.

BMW R 12 : ഏത് കാട്ടിലൂടെയും ഓടിക്കാം, വില 25 ലക്ഷം! പുത്തൻ BMW ബൈക്ക് ഇന്ത്യയിൽ

Bmw R 12 G/S

Updated On: 

19 Nov 2026 | 11:39 PM

ഓഫ് റോഡ് പ്രീമിയം ബൈക്ക് മോഡൽ പ്രേമികൾക്ക് സന്തോഷ വാർത്ത. BMW Motorrad, R 12 G/S ബൈക്ക് മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 25.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്-ഷോറൂം പ്രാരംഭ വില. പ്രോ വേരിയൻ്റിൽ മാത്രമായി ലഭിക്കുന്ന ഈ മോട്ടോർസൈക്കിൾ, പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. പുതിയ മോഡലിന്റെ ഡെലിവറി ഉടൻ തന്നെ ആരംഭിക്കും.

1980-ൽ ഉൽപ്പാദനം ആരംഭിച്ച BMW R 80 G/S-ൽ നിന്നാണ് R 12 G/S മോഡൽ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ബോക്സർ എൻജിൻ, ഷാഫ്റ്റ് ഡ്രൈവ് എന്നിവയ്‌ക്കൊപ്പം എൻഡ്യൂറോ (enduro) യാത്രകൾക്ക് അനുയോജ്യമായ ഷാസി, ലോംഗ്-ട്രാവൽ സസ്പെൻഷൻ, ക്രോസ്-സ്പോക്ക് വീലുകൾ എന്നീ ക്രമീരണങ്ങളെല്ലാം ഈ അഡ്വഞ്ചർ വാഹനത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.

Also Read: പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധിയിൽ അടിമുടി മാറ്റം, പഴയ വണ്ടികൾക്ക് 3 മാസം മാത്രം

7,000 rpm- ൽ 109 hp കരുത്തും 6,500 rpm- ൽ 115 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന, എയർ/ഓയിൽ- കൂൾഡ് 1,170 സിസി ബോക്സർ എൻജിനാണ് ഈ പെർഫോമൻസ് ബൈക്കിന് കരുത്തേകുന്നത്. 101 mm ബോറും 73 mm സ്ട്രോക്കും ഉള്ള ഈ എൻജിനിൽ, അൽപം ഉയർന്ന നിലയിൽ ഘടിപ്പിച്ച റിയർ സൈലൻസറോട് കൂടിയ എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 21 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് വീൽ ഇതിൽ സ്റ്റാൻഡേർഡായി തന്നെ വരുന്നു; എൻഡ്യൂറോ പാക്കേജ് തിരഞ്ഞെടുക്കുമ്പോൾ 18 ഇഞ്ച് വലിപ്പമുള്ള പിൻചക്രം ലഭിക്കുന്നതാണ്. ഓഫ്-റോഡ് ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത, ക്രോസ്-സ്പോക്ക് (cross-spoke) ശൈലിയിലുള്ള ടയറുകളാണ് മുന്നിലും പിന്നിലും.

മുൻവശത്ത് 210 mm ട്രാവൽ നൽകുന്ന, പൂർണ്ണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന 45 mm ‘അപ്‌സൈഡ്-ഡൗൺ’ ടെലിസ്‌കോപ്പിക് ഫോർക്കും, പിൻവശത്ത് 200 mm ട്രാവൽ നൽകുന്ന, അഡ്ജസ്റ്റബിൾ സ്പ്രിംഗ് സ്ട്രറ്റോട് കൂടിയ പാരലിവർ (Paralever) സ്വിംഗ്‌ആർമും ഉൾപ്പെടുന്നു.സ്റ്റാൻഡേർഡ് എൻഡ്യൂറോ പാക്കേജിൽ ഓഫ്-റോഡ് ടയറുകൾ, എൻഡ്യൂറോ ഫുട്‌റെസ്റ്റുകൾ, എൻജിൻ ഗാർഡ്, ഹാൻഡിൽബാർ റൈസറുകൾ എന്നിവയുണ്ട്. X-ആകൃതിയിലുള്ള ലൈറ്റിംഗ് എലമെന്റോടു കൂടിയ LED ഹെഡ്‌ലാമ്പ്, മധ്യഭാഗത്തായി ഘടിപ്പിച്ച വട്ടത്തിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 12V പവർ സോക്കറ്റ്, പിൻ ഫ്രെയിമിൽ സ്റ്റീൽ കൊണ്ടുള്ള രണ്ട് ലാഷിംഗ് പോയിന്റുകൾ എന്നീ ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുന്നു.

English Summary

Good news for enthusiasts of premium off-road motorcycles: BMW Motorrad has launched the R 12 G/S in India. The starting ex-showroom price for this model is ₹25.40 lakh. Available exclusively in the ‘Pro’ variant, the motorcycle is manufactured entirely abroad and imported into India.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ