AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഫാൻസി നമ്പറല്ല, ഇത് ഫാൻസിനുള്ള ബാറ്ററി ശേഷിയാ! 8888mAh ബാറ്ററിയുമായി റെഡ്മി നോട്ട് 18 5G

Redmi Note 18 5G battery: റെഡ്മി നോട്ട് 17 5ജിയുടെ പിൻഗാമിയായി റെഡ്മി നോട്ട് 18 5ജി ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോഞ്ചിന് ഇനി ആഴ്ചകൾ മാത്രം അ‌വശേഷിക്കെ, ഈ ഫോണിന്റെ ബാറ്ററി ശേഷി, ചാർജിങ് വേഗത എന്നീ ഫീച്ചറുകൾ സംബന്ധിച്ച ചില ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

ഫാൻസി നമ്പറല്ല, ഇത് ഫാൻസിനുള്ള ബാറ്ററി ശേഷിയാ! 8888mAh ബാറ്ററിയുമായി റെഡ്മി നോട്ട് 18 5G
Redmi Note 18 5g May Arrive With 8888mah BatteryImage Credit source: Xiaomi
Prasanth Kumar
Prasanth Kumar | Published: 19 Nov 2026 | 07:30 AM

റെഡ്മി നോട്ട് സീരീസ് ​മോഡലുകൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് പരിചിതമാണ്. റെഡ്മി നോട്ട് 17 സീരീസ് മോഡലുകൾ ഇതിനകം ഇന്ത്യയിൽ എത്തിയതുമാണ്. റെഡ്മി നോട്ട് 17 5ജിയുടെ പിൻഗാമിയായി റെഡ്മി നോട്ട് 18 5ജി (Redmi Note 18 5G) ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2027ന്റെ തുടക്കത്തിൽ തന്നെ റെഡ്മി നോട്ട് 18 ലോഞ്ച് പ്രതീക്ഷിക്കുന്നു. ലോഞ്ചിന് ഇനി ആഴ്ചകൾ മാത്രം അ‌വശേഷിക്കെ, ഈ ഫോണിന്റെ ബാറ്ററി ഫീച്ചറുകൾ സംബന്ധിച്ച ചില ലീക്ക് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

റെഡ്മി നോട്ട് 18 5ജി 8,888mAh ബാറ്ററി സഹിതം ​ചൈനയിൽ ലോഞ്ച് ചെയ്യപ്പെടും എന്ന് ‘PaperKing13’ എന്ന ടിപ്‌സ്റ്റർ വെളിപ്പെടുത്തിയിരിക്കുന്നു. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാകും ഈ റെഡ്മി ഫോൺ എത്തുക. മാത്രമല്ല ഇതിലെ മറ്റ് ചില ഫീച്ചറുകൾ നിലവിലുള്ള റെഡ്മി നോട്ട് 17 5ജിയുടേതിന് സമാനമായിരിക്കും എന്ന വിവരവും ടിപ്സ്റ്റർ പുറത്തുവിട്ടിട്ടുണ്ട്.

Also Read: സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ, 7000mAh ബാറ്ററി; മോട്ടറോള എഡ്ജ് 70 നിയോ ഇന്ത്യൻ ലോഞ്ച് 24ന്

റെഡ്മി നോട്ട് 17 5ജിയുടെ ആഗോള പതിപ്പിൽ 7,700mAh ബാറ്ററിയും, ഇന്ത്യൻ പതിപ്പിൽ 8,000mAh ബാറ്ററിയുമാണ് ഉള്ളത്. എന്നാൽ റെഡ്മി നോട്ട് 18 5ജിയിലേക്ക് എത്തുമ്പോൾ ബാറ്ററി ശേഷി വർധിക്കും. ​ചൈനയിൽ റെഡ്മി നോട്ട് 18 5ജി 8,888mAh ബാറ്ററിയോടെയാണ് എത്തുകയെങ്കിലും ആഗോള വേരിയന്റിന് 8,100mAh ബാറ്ററിയാകും ഉണ്ടാകുക.

റെഡ്മി നോട്ട് 17 ​ആഗോള വേരിയന്റ് ബാറ്ററി ശേഷിയും ഇന്ത്യൻ വേരിയന്റിലെ ബാറ്ററി ശേഷിയും തമ്മിൽ വ്യത്യാസം ഉള്ളതിനാൽ നോട്ട് 18 5ജിയുടെ കാര്യത്തിലും വ്യത്യാസം ഉണ്ടാകാം. ​ചൈനയിലേത് പോലെ ഇന്ത്യൻ വേരിയന്റിലും 8,888mAh ബാറ്ററി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനെക്കാൾ ഉയർന്ന ബാറ്ററി ശേഷിയുള്ള നിരവധി മോഡലുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ് എന്നതും കടുത്ത മത്സരവും കാരണം സാധ്യമായ മികച്ച ബാറ്ററി ശേഷി തന്നെ ഇന്ത്യൻ വേരിയന്റിന് ലഭിച്ചേക്കും.

റെഡ്മി നോട്ട് 17 5ജിയുമായി താരതമ്യം ചെയ്യുമ്പോൾ, ബാറ്ററി ശേഷിയിൽ മാത്രമാണ് റെഡ്മി നോട്ട് 18 5ജിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതെന്നാണ് സൂചന. അതിനാൽ, സ്നാപ്ഡ്രാഗൺ 4 ജെൻ 4 ചിപ്‌സെറ്റ് കരുത്തിൽ നോട്ട് 18 5G എത്താൻ സാധ്യതയുണ്ട്. 6.99 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 50MP പ്രൈമറി ക്യാമറ, ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള ‘ഹൈപ്പർ ഒഎസ് 4’ എന്നിവയും റെഡ്മി നോട്ട് 18 5ജിയിൽ പ്രതീക്ഷിക്കാം.

English Summary

Preparations are underway for the launch of the Redmi Note 18 5G, the successor to the Redmi Note 17 5G. Meanwhile, a tipster named ‘PaperKing13’ has revealed that the Redmi Note 18 5G will be launched in China featuring an 8,888mAh battery. The device is expected to come with support for 45W fast charging. Furthermore, the tipster has indicated that some of its other features will be similar to those of the existing Redmi Note 17 5G.

Follow Us