സന്തോഷത്തോടെ കടന്ന് വന്നാട്ടെ! 51 രൂപയുടെ പുത്തൻ ഓഫറുമായി BSNL; ഫ്രീ സിം, ദിവസം 2GB ഡാറ്റ…
BSNL announces new special offer of Rs 51: പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി 51 രൂപയുടെ സ്പെഷൽ ഓഫർ പ്രഖ്യാപിച്ച് രംഗത്തെത്തി. ജൂൺ 30 വരെയാണ് ഈ ഓഫർ ലഭ്യമാകുക. നിലവിലുള്ള വരിക്കാർക്ക് വേണ്ടിയുള്ളതല്ല, മറിച്ച് പുതിയതായി ബിഎസ്എൻഎല്ലിലേക്ക് കടന്നുവരുന്ന ഉപയോക്താക്കൾക്ക് വേണ്ടിയുള്ളതാണ് ഈ ഓഫർ. സൗജന്യ സിം, ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ ഓഫർ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

Bsnl New Rs 51 Offer Details
ഇന്ത്യൻ ടെലിക്കോം രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ ബിഎസ്എൻഎൽ (BSNL) പുതിയ വരിക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി 51 രൂപയുടെ സ്പെഷൽ ഓഫർ പ്രഖ്യാപിച്ച് രംഗത്തെത്തി. നിലവിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളിൽ നിന്ന് കടുത്ത മത്സരമാണ് ബിഎസ്എൻഎൽ നേരിട്ടുകൊണ്ടിരിക്കുന്നത്. മറ്റ് കമ്പനികളെല്ലാം 5ജി സേവനങ്ങൾ രാജ്യവ്യാപകമായി ആരംഭിച്ചിട്ടും ബിഎസ്എൻഎല്ലിന് 5ജി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, പലയിടങ്ങളിലും ഇതുവരെ ബിഎസ്എൻഎൽ 4ജി എത്തിയിട്ടുമില്ല. എങ്കിലും അടുത്തിടെ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കാനായതിനാൽ ബിഎസ്എൻഎൽ സേവനം പലയിടത്തും മുൻപത്തെക്കാൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ ബിഎസ്എൻഎൽ പല ഓഫറുകളും കൊണ്ടുവരുന്നുണ്ട്. അതിൽ ഏറ്റവും പുതിയതാണ് 51 രൂപയുടെ ഓഫർ.
ബിഎസ്എൻഎൽ 51 രൂപ ഓഫർ
ബിഎസ്എൻഎൽ പ്രഖ്യാപിച്ച 51 രൂപയുടെ ഓഫർ യഥാർഥത്തിൽ നിലവിലുള്ള വരിക്കാർക്ക് വേണ്ടിയുള്ളതല്ല, മറിച്ച് പുതിയതായി ബിഎസ്എൻഎല്ലിലേക്ക് കടന്നുവരുന്ന ഉപയോക്താക്കൾക്ക് വേണ്ടിയുള്ളതാണ്. ബിഎസ്എൻഎൽ നേരത്തെ ഒരു രൂപയുടെ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരുന്നു. അതിന് സമാനമാണ് ഈ പുതിയ 51 രൂപയുടെ ഓഫറിലെ ആനുകൂല്യങ്ങൾ.
Also Read: 8000 രൂപ കിഴിവ്, വിവോയുടെ പ്രീമിയം മോഡൽ ഫ്ലീപ്പ്കാർട്ടിൽ നിന്ന് തന്നെ വാങ്ങിക്കോ
സൗജന്യ സിം, ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 28 ദിവസം വാലിഡിറ്റി എന്നിവയാണ് 51 രൂപയുടെ ഓഫറിൽ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. പുതിയ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്കുള്ള പ്രൊമോഷനൽ ഫസ്റ്റ് റീചാർജ് കൂപ്പൺ പ്ലാൻ എന്നും ഈ ഓഫറിനെ വിളിക്കാം.
പ്രത്യേക ഓഫർ എന്ന നിലയിലാണ് 51 രൂപയ്ക്ക് ബിഎസ്എൻഎൽ ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത്. ജൂൺ 30 വരെയാണ് ഈ ഓഫർ ലഭ്യമാകുക. പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണാവസരമാണ്, ഇവിടെ ഒരു മാസത്തെ റീച്ചാർജ് വെറും 51 രൂപ വിലയിൽ ഉപയോക്താവിന് കിട്ടുന്നു.
ബിഎസ്എൻഎൽ കണക്ഷന്റെ ഒരു ഗുണം റീച്ചാർജ് ചെലവ് വളരെ ലാഭിക്കാം എന്നതാണ്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് ബിഎസ്എൻഎൽ ആണ്. ഒരു മാസത്തേക്ക് മറ്റ് കമ്പനികൾ 350 രൂപയ്ക്കടുത്ത് വിലയിൽ നൽകുന്ന ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ 200 രൂപയിൽ താഴെ വിലയിൽ നൽകുന്നുണ്ട്, അതിന് ഉദാഹരമാണ് 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.
എന്നാൽ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുംമുമ്പ് ഒരുകാര്യം ഉറപ്പിക്കുന്നത് നന്നായിരിക്കും, തങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎല്ലിന് 4ജി കവറേജ് ഉണ്ടോ എന്നതാണ് അത്. ബിഎസ്എൻഎൽ മാത്രമല്ല, ഏത് കമ്പനിയുടെ കണക്ഷൻ എടുക്കുമ്പോഴും തങ്ങളുടെ പ്രദേശത്ത് അവരുടെ നെറ്റ്വർക്കിന് കവറേജ് ശക്തമാണോയെന്ന് ഉറപ്പിക്കുന്നത് ഭാവിയിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ സഹായിക്കും.
ഇന്ത്യയിലെ മറ്റ് പല ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ 4ജി കവറേജ് എത്താത്ത സ്ഥലങ്ങൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൽ നില ഏറെ മെച്ചമാണ്. ബിഎസ്എൻഎല്ലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സർക്കിളാണ് കേരളം. അതിനാൽത്തന്നെ മറ്റുള്ളിടങ്ങളിലെക്കാൾ മെച്ചപ്പെട്ട സേവന നിലവാരം കേരളത്തിലെ പല ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും കിട്ടുന്നുണ്ട്. ബിഎസ്എൻഎൽ സേവനം എങ്ങനെയുണ്ട് എന്ന് പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും 51 രൂപയുടെ ഓഫർ ഒരു നല്ല അവസരമാണ്.
English Summary
As part of attracting new subscribers, BSNL has announced a special offer of Rs 51. This offer will be available till June 30. This offer is not for existing subscribers, but for new users joining BSNL. This offer offers benefits including free SIM, 2GB data per day, and unlimited calling to the users.