BSNL Samman Plan launched: മുതിർന്ന പൗരന്മാർക്ക് ബിഎസ്എൻഎൽ ദീപാവലി സമ്മാനം! 365 ദിവസത്തെ സ്പെഷ്യൽ ഓഫർ

BSNL Samman Plan Details: ഒക്ടോബർ 18 മുതൽ നവംബർ 18 വരെയാണ് ഈ ഓഫർ ഉപയോക്താക്കൾക്ക് നേടാൻ സാധിക്കുക. പുതിയ മുതിർന്ന പൗരന്മാരെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ള സേവനമാണിത്. ഓഫറിന്റെ കാലയളവിൽ, ഇതിന് അർഹതപ്പെട്ട ഉപയോക്താക്കൾക്ക് 365 ദിവസത്തെ സേവനം ലഭിക്കും എന്നതാണ് സവിശേഷത.

BSNL Samman Plan launched: മുതിർന്ന പൗരന്മാർക്ക് ബിഎസ്എൻഎൽ ദീപാവലി സമ്മാനം! 365 ദിവസത്തെ സ്പെഷ്യൽ ഓഫർ

Bsnl Samman Plan Launched

Published: 

22 Oct 2025 13:52 PM

ന്യൂഡൽഹി: ദീപാവലിയോട് അനുബന്ധിച്ച് പുതിയ ഓഫറുമായി ബിഎസ്എൻഎൽ. മുതിർന്ന പൗരന്മാരെ ലക്ഷ്യം വെച്ചാണ് ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. പരിമിതകാല ഓഫർ 365 ദിവസത്തെ സേവനം താങ്ങാവുന്ന വിലയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഓഫർ ലഭിക്കുന്ന ഉപയോഗിതാക്കൾക്ക് ബി ഐ ടി വി സബ്സ്ക്രിപ്ഷനോടൊപ്പം പൂർണ്ണമായ സേവനവും ലഭിക്കും. ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ ഓഫർ ആരംഭിച്ചതിനു പിന്നാലെയാണ് മുതിർന്ന പൗരന്മാർക്കായി ഈ പുതിയ ഓഫർ വന്നിരിക്കുന്നത്.

ബിഎസ്എൻഎൽ സമ്മാൻ പദ്ധതിയുടെ വിശദാംശങ്ങൾ: ഈ വർഷം ഒക്ടോബർ 18 മുതൽ നവംബർ 18 വരെയാണ് ഈ ഓഫർ ഉപയോക്താക്കൾക്ക് നേടാൻ സാധിക്കുക. പുതിയ മുതിർന്ന പൗരന്മാരെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ള സേവനമാണിത്. ഓഫറിന്റെ കാലയളവിൽ, ഇതിന് അർഹതപ്പെട്ട ഉപയോക്താക്കൾക്ക് 365 ദിവസത്തെ സേവനം ലഭിക്കും എന്നതാണ് സവിശേഷത. മാത്രമല്ല ഓഫർ പ്രകാരം പ്രതിദിനം 2 ജിബി ഡാറ്റ സേവനം ലഭ്യമാകും. കൂടാതെ പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, സൗജന്യ സിം, 6 മാസത്തേക്ക് ബിഐടിവി സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ആസ്വദിക്കാവുന്നചാണ്. 1812 രൂപയാണ് ഓഫറിന്റെ തുക. അതായത് പ്രതിമാസം 149 രൂപ രൂപ മാത്രം.

ദീപാവലിയോട് അനുബന്ധിച്ച് ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ ഓഫർ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ ഓഫർ ലക്ഷ്യമിട്ടത് പുതിയ ഉപയോക്താക്കളെയായിരുന്നു. എന്നാൽ ഇതിന് പ്രായപരിധി ഇല്ല. യോഗ്യരായ ഉപയോക്താക്കൾക്ക് ഒരു രൂപ എന്ന നാമമാത്രമായ ഫീസിന് മുഴുവൻ മാസവും 4g സേവനം ആക്സസ് ചെയ്യാൻ കഴിയും. ബിഎസ്എൻഎല്ലിന്റെ തദ്ദേശീയമായി വികസിപ്പിച്ച ഫോർജി നെറ്റ്‌വർക്ക് ഇതിലൂടെ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കും. മാത്രമല്ല അധിക ചെലവില്ലാതെ 30 ദിവസത്തേക്ക് നെറ്റ്‌വർക്ക് ലഭിക്കും. ബിഎസ്എൻഎല്ലിന്റെ ഫോർജി നെറ്റ്‌വർക്ക് കവറേജും സേവനങ്ങളും പൂർണമായി അനുഭവിക്കാൻ സാധിക്കുന്നതായിരുന്നു ഈ ഓഫർ. ഇന്ത്യയിൽ എവിടേക്ക് വേണമെങ്കിലും പരിധിയില്ലാത്ത വോയിസ് കോളുകൾ ചെയ്യാം, ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റ ലഭിക്കും, ദിവസവും 100 എസ്എംഎസ് കൂടാതെ ഒരു സൗജന്യ സിം കാർഡ് എന്നിവയായിരുന്നു ഈ ഓഫറിന്റെ പ്രത്യേകതകൾ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും