AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

വിഷമിക്കേണ്ട, ഫോണിനും ലാപ്‌ടോപ്പിനും വില കുറയും; ഇലക്ട്രോണിക്സ് ഇംപോർട്ട് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രം

Center removes import duty on selected electronics: തെരഞ്ഞെടുത്ത ഇലക്ട്രോണിക്‌സുകളുടെയും അവയുടെ പാർട്സുകളുടെയും ഇറക്കുമതി തീരുവ (Import Duty) കേന്ദ്ര സർക്കാർ ഒഴിവാക്കി എന്ന് റിപ്പോർട്ട്. സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ആഗോളതലത്തിലെ നിർമാണച്ചെലവ് വർധിച്ചതോടെ വില കൂടുതൽ നൽകേണ്ടി വരുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഉപഭോക്താക്കൾക്ക് ആശ്വാസം പകരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിഷമിക്കേണ്ട, ഫോണിനും ലാപ്‌ടോപ്പിനും വില കുറയും; ഇലക്ട്രോണിക്സ് ഇംപോർട്ട് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രം
Center Removes Import Duty On Selected ElectronicImage Credit source: Oleg Breslavtsev/Moment/Getty Images
Prasanth Kumar
Prasanth Kumar | Published: 11 Jul 2026 | 03:08 PM

സ്മാർട്ട്ഫോൺ വില വർധനയിൽ വലയുന്ന ഇന്ത്യക്കാർക്ക് ആശ്വാസം നൽകുന്ന ഒരു വാർത്ത എത്തിയിരിക്കുന്നു. തെരഞ്ഞെടുത്ത ഇലക്ട്രോണിക്‌സുകളുടെയും അവയുടെ പാർട്സുകളുടെയും ഇറക്കുമതി തീരുവ (Import Duty) കേന്ദ്ര സർക്കാർ ഒഴിവാക്കി എന്ന് റിപ്പോർട്ട്. സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ ആഗോളതലത്തിലെ നിർമാണച്ചെലവ് വർധിച്ചതോടെ വില കൂടുതൽ നൽകേണ്ടി വരുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ ഈ നീക്കം ഉപഭോക്താക്കൾക്ക് ആശ്വാസം പകരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. മൊബൈൽ ഫോണുകളുടെ വയർലെസ് ചാർജിംഗ് മോഡ്യൂളുകൾ, ഓട്ടോമൊബൈലുകളിലും മെഡിക്കൽ ഉപകരണങ്ങളിലും ഉപയോഗിക്കുന്ന ഡിസ്‌പ്ലേകൾ, ലിഥിയം-അയൺ സെല്ലുകൾ (Lithium-ion cells) തുടങ്ങിയ പ്രധാന ഘടകങ്ങൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

നിലവിൽ ഈ പാർട്സുകൾക്ക് ഈടാക്കിയിരുന്ന 5%, 7.5% നികുതികളാണ് സർക്കാർ എടുത്തുമാറ്റിയിരിക്കുന്നത്. 2029 മാർച്ച് 31 വരെ ഈ ഇളവ് നിലനിൽക്കും. സർക്കാരിന്റെ ഈ തീരുമാനം ആപ്പിൾ (Apple), ഷവോമി (Xiaomi) തുടങ്ങിയ പ്രമുഖ ആഗോള ബ്രാൻഡുകൾക്കും ഇന്ത്യൻ നിർമാതാക്കൾക്കും വലിയ തോതിൽ ഉൽപ്പാദനച്ചെലവ് കുറയ്ക്കാൻ സഹായിക്കും.

Also Read: ഏത് വാങ്ങുമെന്നാണ് കൺഫ്യൂഷൻ! മോട്ടറോള എഡ്ജ് 70 മാക്സ് 15-നും ടെക്നോ കാമൺ 50 അ‌ൾട്ര 17-നും എത്തും

സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ലിഥിയം-അയൺ ബാറ്ററികളുടെ ഇന്ത്യയിലെ നിർമാണ മേഖലയ്ക്ക് ഇത് വലിയൊരു ഉത്തേജനമാകും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉൾപ്പെടെ പ്രയോജനപ്പെടുത്തി സാംസങ്, ആപ്പിൾ, വിവോ, ഓപ്പോ, ഷവോമി തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം നിലവിൽ ഇന്ത്യയിൽ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഡി​വൈസുകളുടെ നിർമാണം നടത്തുന്നുണ്ട്.

പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ വിദേശ കമ്പനികൾ കൂടുതൽ നിക്ഷേപവുമായി ഇന്ത്യയിലെത്തുമെന്നും ഇത് രാജ്യത്തെ ജിഡിപി (GDP) വളർച്ചയ്ക്കും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഈ ഇളവ് ഇന്ത്യയിലെ ലിഥിയം-അയൺ സെൽ നിർമ്മാണത്തിനാണ് കൂടുതൽ ഉത്തേജനം നൽകുക. കാരണം സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങി മിക്കവാറും എല്ലാ അവശ്യ ഇലക്ട്രോണിക്‌സ്, സാധനങ്ങളിലും ഈ ബാറ്ററികൾ ഉൾപ്പെടുന്നു.

പ്രാദേശികമായി ഇലക്ട്രോണിക്‌സ് നിർമ്മാണം വർദ്ധിപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു. 2030 സാമ്പത്തിക വർഷത്തോടെ ആഭ്യന്തര ഇലക്ട്രോണിക്സ് ഉൽപ്പാദനം 500 ബില്യൺ യുഎസ് ഡോളറിലെത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ പ്രാദേശിക സ്മാർട്ട്‌ഫോൺ നിർമ്മാണം 28 മടങ്ങ് വർദ്ധിച്ച് 5.45 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

ബാറ്ററി ജിഗാഫാക്ടറികൾ, ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ, ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികൾ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) നിർമ്മാതാക്കൾ, പുനരുപയോഗ ഊർജ്ജ പദ്ധതികൾ, ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാക്കൾ, ഡാറ്റാ സെന്ററുകൾ, മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ, ഡ്രോൺ നിർമ്മാതാക്കൾ, വ്യാവസായിക ഓട്ടോമേഷൻ മേഖലകൾ എന്നിവയെല്ലാം ലിഥിയം-അയൺ സെല്ലുകളെ കൂടുതലായി ആശ്രയിക്കുന്നു. ലിഥിയം-അയൺ സെല്ലുകൾക്ക് നികുതി ഒഴിവാക്കിയത് ഇവയുടെയെല്ലാം വിലയെ സ്വാധീനിക്കുമെന്ന് കരുതപ്പെടുന്നു. ഒപ്പം ഇവയുടെ ഇന്ത്യയിലെ നിർമാണവും വർധിച്ചേക്കും.

English Summary

The central government has reportedly waived import duty on selected electronics and their parts. This move by the central government is expected to provide relief to consumers as the global manufacturing cost of electronics products, including smartphones, has increased, leading to higher prices.

Follow Us