E20 fuel: വണ്ടിയ്ക്ക് പണി കൂടി… മൈലേജ് കുറഞ്ഞു… ഇ20 പണിയാകുമോ?

E20 Petrol Hits Vehicle Owners Hard: ചില ആഢംബര കാറുകളിൽ E20 ഇന്ധനം കാരണം വെള്ളം കലർന്ന് എഞ്ചിൻ തകരാറിലായ സംഭവങ്ങളുമുണ്ട്.

E20 fuel: വണ്ടിയ്ക്ക് പണി കൂടി... മൈലേജ് കുറഞ്ഞു... ഇ20 പണിയാകുമോ?

പ്രതീകാത്മക ചിത്രം

Published: 

14 Oct 2025 20:42 PM

ന്യൂഡൽഹി: ഇന്ത്യയിൽ 20% എഥനോൾ ചേർത്ത ഇ20 പെട്രോൾ നിർബന്ധമാക്കിയത് വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതായി റിപ്പോർട്ട്. പഴയ പെട്രോൾ വാഹനങ്ങളിൽ മൈലേജ് കുറയുന്നതിനും അറ്റകുറ്റപ്പണിയുടെ ചെലവുകൾ കൂടുന്നതിനും ഇ20 ഇന്ധനം കാരണമാകുന്നുവെന്നാണ് ‘ലോക്കൽ സർക്കിൾസ്’ നടത്തിയ പുതിയ സർവേയുടെ കണ്ടെത്തൽ.

 

80% പേർ പറയുന്നു മൈലേജ് കുറഞ്ഞു

 

2022-ലോ അതിനുമുമ്പോ വാങ്ങിയ പെട്രോൾ വാഹനങ്ങൾ ഉള്ളവരിൽ 80% പേരും വാഹനത്തിൻ്റെ ഇന്ധനക്ഷമത കുറഞ്ഞതായി സർവേയിൽ അഭിപ്രായപ്പെട്ടു. ഓഗസ്റ്റിൽ ഈ പരാതി അറിയിച്ചവരുടെ എണ്ണം 67% ആയിരുന്നത് ഒക്ടോബറിൽ 80% ആയി കുത്തനെ ഉയർന്നു. രാജ്യത്തെ 323 ജില്ലകളിൽ നിന്നുള്ള 36,000-ത്തിലധികം വാഹന ഉടമകളിൽ നിന്നാണ് സർവേ വിവരങ്ങൾ ശേഖരിച്ചത്.

മൈലേജ് കുറഞ്ഞത് മാത്രമല്ല പ്രശ്നം. 2022-ലോ അതിനുമുമ്പോ വാങ്ങിയ വാഹനങ്ങളുടെ ഉടമകളിൽ 52% പേരും 2025-ൽ വാഹനത്തിൻ്റെ പ്രധാന ഭാഗങ്ങൾക്ക് അറ്റകുറ്റപ്പണി ആവശ്യകതകൾ വേണ്ടി വന്നതായി അറിയിച്ചു. ഓഗസ്റ്റിൽ ഇത് 28% മാത്രമായിരുന്നു. എഞ്ചിൻ, ഫ്യുവൽ ലൈൻ, ടാങ്ക്, കാർബുറേറ്റർ തുടങ്ങിയ പ്രധാന ഘടകങ്ങളാണ് വേഗത്തിൽ കേടാവുന്നത്. പല നഗരങ്ങളിലെയും മെക്കാനിക്കുകൾ ഏപ്രിൽ മുതൽ ഇന്ധനവുമായി ബന്ധപ്പെട്ട തകരാറുകൾ 40% വർധിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചില ആഢംബര കാറുകളിൽ E20 ഇന്ധനം കാരണം വെള്ളം കലർന്ന് എഞ്ചിൻ തകരാറിലായ സംഭവങ്ങളുമുണ്ട്.

2025 ഏപ്രിൽ മുതൽ E20 ഇന്ധനം രാജ്യത്ത് നിർബന്ധമാക്കിയതോടെയാണ് മൈലേജ്, പെർഫോമൻസ് എന്നിവ സംബന്ധിച്ച് പരാതികൾ വർധിച്ചത്. ശുദ്ധമായ ഊർജ്ജം, കർഷകർക്ക് മെച്ചപ്പെട്ട വരുമാനം എന്നിവ ലക്ഷ്യമിട്ടാണ് സർക്കാർ E20 അവതരിപ്പിച്ചത്. എന്നാൽ, പഴയ വാഹനങ്ങളെ ആശ്രയിക്കുന്ന സാധാരണ ഉപഭോക്താക്കൾക്കാണ് ഇത് തിരിച്ചടിയായത് എന്നൊരു അഭിപ്രായമുണ്ട്. E20 ഇന്ധനം ഓപ്ഷണൽ ആക്കുകയും 20% കുറഞ്ഞ വിലയ്ക്ക് നൽകുകയും ചെയ്യുകയാണെങ്കിൽ പിന്തുണയ്ക്കാമെന്ന് നേരത്തെ നടത്തിയ സർവേയിൽ പകുതിയിലധികം പേർ അഭിപ്രായപ്പെട്ടിരുന്നു.

ലോകമെമ്പാടും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും എഥനോൾ ബ്ലെൻഡിംഗ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. 30-ൽ അധികം രാജ്യങ്ങളിൽ E5 മുതൽ E27 വരെയുള്ള എഥനോൾ ബ്ലെൻഡിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.

നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം