വാങ്ങാൻ 15000 രൂപ തികച്ച് വേണ്ട! പോക്കോയുടെ ഈ C സീരീസ് 5G ഫോണിന് GOAT സെയിലിൽ ഡിസ്കൗണ്ട്

Flipkart GOAT Sale 2026 POCO C85 5G discount: ബജറ്റ് 5ജി ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പോക്കോ കഴിഞ്ഞ വർഷം അ‌വസാനം, അ‌തായത് ഡിസംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡലാണ് പോക്കോ സി85 5ജി . ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഒരു സാധാരണക്കാരന്റെ ഉപയോഗത്തിന് ആവശ്യമായ ഫീച്ചറുകൾ കമ്പനി ഇതിൽ ഒരുക്കിയിട്ടുണ്ട്.

വാങ്ങാൻ 15000 രൂപ തികച്ച് വേണ്ട! പോക്കോയുടെ ഈ C സീരീസ് 5G ഫോണിന് GOAT സെയിലിൽ ഡിസ്കൗണ്ട്

Flipkart Goat Sale 2026 Poco C85 5g Discount

Published: 

09 Jul 2026 | 05:00 PM

ഫ്ലിപ്പ്കാർട്ട് GOAT സെയിൽ 2026 അ‌തിന്റെ അ‌വസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ നല്ല ഡിസ്കൗണ്ട് സഹിതം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ നിരവധി ഓപ്ഷനുകൾ ഈ ഓഫർ സെയിലിൽ ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരുന്നു. പാർട്സുകളുടെ വില വർധന മൂലം എല്ലാ സ്മാർട്ട്ഫോണുകളും ഇപ്പോൾ മുൻപത്തെക്കാൾ വളരെ ഉയർന്ന വിലയിലാണ് അ‌വയുടെ ഔദ്യോഗിക ​സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായിട്ടുള്ളത്. ഇനിയും ഫോണുകളുടെ വില കൂടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ ഈ ഡിസ്കൗണ്ട് സെയിലിൽ ലഭ്യമായിട്ടുള്ള മികച്ച ഡീലുകൾ പ്രയോജനപ്പെടുത്തുന്നത് നന്നായിരിക്കും. 15000 രൂപയിൽ താഴെ വിലയിൽ ഒരു പോക്കോ 5ജി ഫോൺ മതിയെങ്കിൽ പരിഗണിക്കാവുന്ന ഒരു ഓപ്ഷൻ ഇവിടെ പരിചയപ്പെടാം.

ബജറ്റ് 5ജി ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് പോക്കോ കഴിഞ്ഞ വർഷം അ‌വസാനം, അ‌തായത് ഡിസംബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡലാണ് പോക്കോ സി85 5ജി (POCO C85 5G). ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഒരു സാധാരണക്കാരന്റെ ഉപയോഗത്തിന് ആവശ്യമായ ഫീച്ചറുകൾ കമ്പനി ഇതിൽ ഒരുക്കിയിട്ടുണ്ട്.

Also Read: ബിഎസ്എൻഎൽ സാറ്റ​ലൈറ്റ് ഫോൺ ലോഞ്ച് ചെയ്തു; വില വെറും 1.34 ലക്ഷം

ലോഞ്ചിന് ശേഷം സ്മാർട്ട്ഫോണുകളുടെ വില വർധനയുടെ ഭാഗമായി ഈ പോക്കോ 5ജി ഫോണിന്റെയും വില കൂടിയിരുന്നു. എന്നാൽ നിലവിൽ ഫ്ലിപ്പ്കാർട്ട് ഗോട്ട് സെയിലിൽ 15000 രൂപയിൽ താഴെ വിലയിൽ ഇത് വാങ്ങാൻ ലഭ്യമാണ്. ഇതിന്റെ അ‌ടിസ്ഥാന വേരിയന്റ് 15499 രൂപ വിലയിലും രണ്ടാമത്തെ വേരിയന്റ് 16999 രൂപ വിലയിലുമാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ടോപ് വേരിയന്റ് നിലവിൽ സ്റ്റോക്കില്ല. ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ പോക്കോ സി85 5ജി 14724 രൂപ വിലയിൽ വാങ്ങാനാകും. മിസ്റ്റിക് പർപ്പിൾ, സ്പ്രിംഗ് ഗ്രീൻ, പവർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഈ പോക്കോ 5ജി ഫോൺ വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് പോക്കോ സി85 5ജി ഫോണിന്റെ കരുത്ത്. 6000mAh ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് 33W ചാർജിങ്, 10W റിവേഴ്സ് വയർഡ് ചാർജിങ് ഫീച്ചറുകൾ സഹിതം എത്തുന്നു.

120Hz റിഫ്രഷ് റേറ്റുള്ള 6.9- ഇഞ്ച് (1600 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ, 660 നിറ്റ്സ് വരെ (ടൈപ്പ്), 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് (HBM), DC ഡിമ്മിംഗ്, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്‌വെയർ സൊല്യൂഷൻ) എന്നീ ഫീച്ചറുകളോടെ ആണ് ഇത് എത്തുന്നത്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഈ ബജറ്റ് പോക്കോ 5ജി ഫോണിലുണ്ട്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്നു. ഫ്രണ്ടിൽ വീഡിയോ കോളുകൾക്കും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അ‌പ്പേർച്ചർ) ഉണ്ട്.

4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണൽ സ്റ്റോറേജ് എന്നീ റാം+ സ്റ്റോറേജ് കോമ്പിനേഷനുകളിൽ ഈ ഫോൺ ലഭ്യമാണ്. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP64 റേറ്റിങ് ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, FM റേഡിയോ എന്നിവയും ഇതോടൊപ്പം നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള HyperOS 2.2-ൽ ആണ് പ്രവർത്തനം. 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G SA/NSA (n1/n3/n5/n8/n28/n40/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C പോർട്ട് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The POCO C85 5G is a model launched in India late last year, i.e. in December, targeting budget 5G phone users. Although it comes at a budget price, the company has provided features necessary for a common person to use. Now this phone is available with a discount in the Flipkart GOAT sale.

Follow Us
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ