പാസ്‌വേഡ് മറന്നോ, സാരമില്ല! ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി ‘സെൽഫി വീഡിയോ’ മതി

Google account log in selfie video: ഉപയോക്താക്കൾക്ക് തങ്ങളുടെ മുഖം ഉപയോഗിച്ച് സ്വന്തം അക്കൗണ്ടുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടാനോ അക്കൗണ്ട് റിക്കവറി ചെയ്യാനോ സഹായിക്കുന്ന 'സെൽഫി വീഡിയോ' ഫീച്ചറാണ് ഗൂഗിൾ പുതിയതായി അവതരിപ്പിച്ചത്. പാസ്‌വേഡോ മറ്റ് കോഡുകളോ ഇല്ലാത്ത സന്ദർഭങ്ങളിൽ അല്ലെങ്കിൽ ഫോൺ നഷ്ടപ്പെടുമ്പോൾ അക്കൗണ്ട് തിരികെ ലഭിക്കാൻ ഈ ഫീച്ചർ ഏറെ സഹായകരമാകും.

പാസ്‌വേഡ് മറന്നോ, സാരമില്ല! ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി സെൽഫി വീഡിയോ മതി

Google Account Log In Selfie Video

Published: 

25 Jul 2026 | 11:11 AM

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഓരോ വ്യക്തിക്കും ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിൾ അ‌ക്കൗണ്ട്. ഡിജിറ്റൽ ലോകത്തെ നമ്മുടെ അ‌ഡ്രസ് എന്ന് ഗൂഗിളിന്റെ ജിമെയിൽ അ‌ഡ്രസിനെ വിശേഷിപ്പിക്കാനാകും. അ‌ത്രയും പ്രാധാന്യം ജിമെയിലിനും ഗൂഗിൾ അ‌ക്കൗണ്ടിനും ഇന്ന് നമ്മുടെ ജീവിതത്തിലുണ്ട്. എന്നാൽ ഇത്രയേറെ പ്രധാനപ്പെട്ട അ‌ക്കൗണ്ടിന്റെ പാസ്വേഡ് ഓർത്തുവയ്ക്കുക എന്നത് പലർക്കും പല ഘട്ടങ്ങളിലും വെല്ലുവിളിയാകാറുണ്ട്. പാസ്വേഡ് സംരക്ഷണത്തിനായി ഗൂഗിൾ പല ഫീച്ചറുകളും ഇതിനകം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതിനെല്ലാം ഉപരിയായി ഗൂഗിൾ അ‌ക്കൗണ്ട് ലോഗിൻ സുഗമമാക്കാൻ ഗൂഗിൾ ഒരു പുതിയ ഫീച്ചർ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു.

സെൽഫി വീഡിയോ ലോഗിൻ

പാസ്വേഡ് ഓർത്തിരിക്കുക എന്നത് അ‌ൽപ്പം പ്രയാസമുള്ള കാര്യമാണ്. എന്നാൽ, സെൽഫിയെടുക്കുക എന്നത് അ‌ത്ര പ്രയാസമുള്ള കാര്യമല്ല. ഇപ്പോൾ ​ഗൂഗിൾ അ‌ക്കൗണ്ട് ലോഗിൻ ഈസിയാക്കാൻ ഗൂഗിൾ അ‌വതരിപ്പിച്ചിരിക്കുന്നത് സെൽഫി അ‌ധിഷ്ഠിതമായ ഒരു ലോഗിൻ സംവിധാനമാണ്. അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്യുന്നതിനുള്ള ഒരു പുതിയ മാർഗമായി ഗൂഗിൾ സെൽഫി വീഡിയോ ഓപ്ഷൻ കൊണ്ടുവന്നിരിക്കുന്നു.

Also Read: ഇനി സംശയിച്ച് നിൽക്കേണ്ട, വാങ്ങാൻ ഫോണായി! ഐക്യൂ Z11 ​ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഉപയോക്താക്കൾക്ക് തങ്ങളുടെ മുഖം ഉപയോഗിച്ച് സ്വന്തം അക്കൗണ്ടുകളിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടാനോ അക്കൗണ്ട് റിക്കവറി ചെയ്യാനോ സഹായിക്കുന്ന ‘സെൽഫി വീഡിയോ’ ഫീച്ചറാണ് ഗൂഗിൾ പുതിയതായി അവതരിപ്പിച്ചത്. പാസ്‌വേഡോ മറ്റ് കോഡുകളോ ഇല്ലാത്ത സന്ദർഭങ്ങളിൽ അല്ലെങ്കിൽ ഫോൺ നഷ്ടപ്പെടുമ്പോൾ അക്കൗണ്ട് തിരികെ ലഭിക്കാൻ ഈ ഫീച്ചർ ഏറെ സഹായകരമാകും.

സെൽഫി വീഡിയോ ഫീച്ചർ

ഭാവിയിൽ പാസ്‌വേഡ് മറന്നുപോവുകയോ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരികയോ ചെയ്താൽ, സെൽഫി വീഡിയോ റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെടുന്ന പുതിയ ഓപ്ഷൻ ഉണ്ടാകും. മുൻപ് സേവ് ചെയ്തുവെച്ച വീഡിയോയുമായി ഇത് ഒത്തുനോക്കി ഉപയോക്താവിനെ തിരിച്ചറിഞ്ഞ് അക്കൗണ്ട് തുറക്കാൻ സിസ്റ്റം അനുമതി നൽകുന്നതാണ് പുതിയ ഫീച്ചർ.

എങ്ങനെ സജ്ജീകരിക്കാം

ആദ്യം ഗൂഗിൾ അക്കൗണ്ട് സെറ്റിങ്സിൽ (Security & Sign-in) പോയി ‘Selfie Video’ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് ക്യാമറയ്ക്ക് മുന്നിൽ നിന്ന് നിർദ്ദേശങ്ങൾക്കനുസരിച്ച് തല വിവിധ വശങ്ങളിലേക്ക് തിരിക്കുക. ഇതുവഴി ഗൂഗിൾ മുഖത്തിന്റെ വിവിധ കോണുകളിലുള്ള ചിത്രങ്ങൾ റെക്കോർഡ് ചെയ്ത് സേവ് ചെയ്യും. ഇത് ഡീപ് ഫേക്ക് പോലുള്ള വ്യാജ ലോഗിൻ ശ്രമങ്ങളെ തടയാൻ സഹായിക്കും. ഇങ്ങനെ സേവ് ചെയ്യുന്ന വീഡിയോയും ലോഗിൻ ചെയ്യുമ്പോൾ നൽകുന്ന വീഡിയോയും പരിശോധിച്ചാണ് ലോഗിൻ അ‌നുവദിക്കുക.

സുരക്ഷ

വീഡിയോ അ‌പ്ലോഡ് ചെയ്യുക എന്നത് ചിലർ സ്വകാര്യതയ്ക്ക് ഭീഷണിയായി കാണുന്നു. എന്നാൽ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകിത്തന്നെയാണ് ഈ പുതിയ വീഡിയോ ലോഗിൻ ഫീച്ചർ അ‌വതരിപ്പിച്ചിരിക്കുന്നത് എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. റെക്കോർഡ് ചെയ്യുന്ന വീഡിയോകൾ എൻക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുകയെന്നും അക്കൗണ്ട് സെറ്റിങ്സിൽ പോയി എപ്പോൾ വേണമെങ്കിലും ഈ വീഡിയോ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുണ്ട് എന്നും ഗൂഗിൾ വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ അ‌ക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ ഫീച്ചർ ഗൂഗിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള പാസ്‌കീകൾക്കും (passkeys) റിക്കവറി കോൺടാക്റ്റുകൾക്കും പകരമായിട്ടല്ല, മറിച്ച് ഒരു അധിക സുരക്ഷാ മാർഗമായാണ് സെൽഫി വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനകം ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. കൂടുതൽ പേർക്ക് വരുംദിവസങ്ങളിൽ ലഭ്യമാകും.

English Summary

Google has introduced a new ‘selfie video’ feature that will help users easily access their accounts or recover their accounts using their face. This feature will be very helpful in cases where they do not have a password or other codes or if they lose their phone.

Follow Us
ഇതൊക്കെയാണോ ഡിപ്രഷന്റെ ലക്ഷണങ്ങൾ?
കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കകം
കീശകീറില്ല! ചെടികൾ വേഗത്തിൽ വളരും, ഈ സൂത്രങ്ങൾ പരീക്ഷിക്കൂ
ആഴ്ചയിൽ എത്ര ദിവസം മുടിയിൽ എണ്ണ തേയ്ക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി