Hero Xpulse 450 : Hero Xpulse 450 : ഹിമാലയന് വമ്പൻ വെല്ലുവിളി! പുതിയ എക്സ്പൾസ് 450 യെ അവതരിപ്പിച്ച് ഹീറോ
അഡ്വഞ്ചർ ബൈക്ക് പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് ഒടുവിൽ വിരാമമായിരിക്കുകയാണ്. ഹീറോ (Hero) തങ്ങളുടെ എക്സ്പൾസ് 450 (Xpulse 450) മോഡലിനെ അവതരിപ്പിച്ചു. EICMA എക്സ്പോയിലാണ് വാഹനത്തെ കമ്പനി അനാവരണം ചെയ്തത്. പുതിയ 421cc ലിക്വിഡ്-കൂൾഡ് എൻജിനാണ് ഈ പവർഫുൾ ഓഫ് റോഡിംഗ് ബൈക്കിന് കരുത്തേകുന്നത്. നിലവിൽ വിപണിയിലുള്ള എക്സ്പൾസ് 210 മോഡലിനെ അപേക്ഷിച്ച് കൂടുതൽ കരുത്തും ടോർക്കും നൽകിക്കൊണ്ട്...

Hero Xpulse 450
അഡ്വഞ്ചർ ബൈക്ക് പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പ് ഒടുവിൽ വിരാമമായിരിക്കുകയാണ്. ഹീറോ (Hero) തങ്ങളുടെ എക്സ്പൾസ് 450 (Xpulse 450) മോഡലിനെ അവതരിപ്പിച്ചു. EICMA എക്സ്പോയിലാണ് വാഹനത്തെ കമ്പനി അനാവരണം ചെയ്തത്. പുതിയ 421cc ലിക്വിഡ്-കൂൾഡ് എൻജിനാണ് ഈ പവർഫുൾ ഓഫ് റോഡിംഗ് ബൈക്കിന് കരുത്തേകുന്നത്. നിലവിൽ വിപണിയിലുള്ള എക്സ്പൾസ് 210 മോഡലിനെ അപേക്ഷിച്ച് കൂടുതൽ കരുത്തും ടോർക്കും നൽകിക്കൊണ്ട്, എക്സ്പൾസ് 450-നെ ടോപ് പൊസിഷനിൽ അവതരിപ്പിക്കുകയും വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയുമാണ് ഹീറോയുടെ ലക്ഷ്യം. ആദ്യം ആഗോള വിപണിയിലാണ് എക്സ്പൾസ് 450 പുറത്തിറക്കുക.
421cc എൻജിൻ 46.7hp കരുത്തും 38Nm ടോർക്കും ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 6-സ്പീഡ് ഗിയർബോക്സാണ് വാഹനത്തിന് നൽകിയികിക്കുന്നത്. എക്സ്പൾസ് 210-നെ അപേക്ഷിച്ച് മുൻ ഭാഗത്തെ സസ്പെൻഷന് 15mm അധിക ട്രാവൽ (travel) ഉണ്ട്. എന്നാൽ വാഹനത്തിന്റെ വിലയോ ഔദ്യോഗിക ലോഞ്ച് തീയതിയോഹീറോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോംഗ്-ട്രാവലിന് സഹായകരമാകുന്ന സസ്പെൻഷനും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച കണക്റ്റിവിറ്റി ഫീച്ചറുകളും പുതിയ മോഡലിൽ ഹീറോ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: ഡ്യൂക്കിന് വെല്ലുവിളി! മാരക ലുക്കിൽ പുത്തൻ മോഡലിനെ അവതരിപ്പിച്ച് നോർട്ടൺ
2020 മുതൽ എക്സ്പൾസ് 450 ന്റെ പരീക്ഷണം കമ്പനി ആരംഭിച്ചിരുന്നു. മുൻകാല EICMA എക്സിബിഷനുകളിൽ ഒരു ‘റോളിംഗ് ഷാസി പ്രോട്ടോടൈപ്പ്’ ആയും പിന്നീട് ഒരു ‘കൺസെപ്റ്റ് സ്കെച്ച്’ ആയും ഈ വാഹനത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹീറോ മോട്ടോസ്പോർട്സ്’ (Hero MotoSports) ടീമിന്റെ നേരിട്ടുള്ള നിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ് ഈ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത പുതിയ 421cc സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എൻജിനാണ്. 9,100rpm-ൽ 46.7hp കരുത്തും 7,500rpm-ൽ 38Nm ടോർക്കുമാണ് പുതിയ എൻജിൻ നൽകുന്നത്.
ഏകദേശം 7 ഇഞ്ച് വലിപ്പമുള്ള TFT ഡിസ്പ്ലേയിലൂടെ ആൻഡ്രോയിഡ് ഓട്ടോ (Android Auto), ആപ്പിൾ കാർപ്ലേ (Apple CarPlay) എന്നിവ ഉപയോഗിക്കാൻ കഴിയും. വാഹനത്തിന്റെ പൂർണ്ണമായ സാങ്കേതിക വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, മികച്ച ഓഫ് റോഡ് ഓപ്ഷനായി മാറുമെന്നതിൽ സംശയമില്ല. നിലവിൽ റോയൽ എൻഫീൽഡ് ഹിമാലയൻ കൈയ്യടക്കി വച്ചിരിക്കുന്ന സ്പേസിലേക്കാണ് ഹീറോ എക്സ്പൾസ് 450 കയറാൻ പോകുന്നത്.
English Summary
The long wait for adventure bike enthusiasts has finally come to an end. Hero has unveiled its Xpulse 450 model. The vehicle was showcased at the EICMA Expo. This powerful off-roading bike is powered by a new 421cc, liquid-cooled engine.