Honda 0 Alpha EV: ഞെട്ടാൻ റെഡിയായിക്കോ! ഇലക്ട്രിക് എസ്.യു.വിയുമായി ഹോണ്ട, ലോഞ്ച് ഡിസംബറിൽ

Honda 0 Alpha Electric SUV: അങ്ങനെ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് പുതിയൊരു മോഡൽ കൂടി എത്തുകയാണ്. ഇന്ത്യയിലെ മുൻനിര വാഹന ബ്രാൻഡ് ആയ ഹോണ്ടയാണ് പുതിയൊരു ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ വരുന്ന ഡിസംബർ രണ്ടിന് തങ്ങളുടെ പുതിയ ഇലക്ട്രിക് എസ് യു വിയായ 0 ആൽഫയെ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

Honda 0 Alpha EV: ഞെട്ടാൻ റെഡിയായിക്കോ! ഇലക്ട്രിക് എസ്.യു.വിയുമായി ഹോണ്ട, ലോഞ്ച് ഡിസംബറിൽ

Honda 0 Alpha Electric Suv

Updated On: 

15 Oct 2026 | 08:56 PM

അങ്ങനെ ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് പുതിയൊരു മോഡൽ കൂടി എത്തുകയാണ്. ഇന്ത്യയിലെ മുൻനിര വാഹന ബ്രാൻഡ് ആയ ഹോണ്ടയാണ് പുതിയൊരു ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ വരുന്ന ഡിസംബർ രണ്ടിന് തങ്ങളുടെ പുതിയ ഇലക്ട്രിക് എസ് യു വിയായ 0 ആൽഫയെ Honda 0 Alpha Electric SUV വിപണിയിൽ എത്തിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ. 2025 ൽ ജപ്പാനിൽ നടന്ന മൊബിലിറ്റി ഷോയിൽ ആണ് ആൽഫ 0 യുടെ പ്രോട്ടോ ടൈപ്പിനെ കമ്പനി ആദ്യമായി അവതരിപ്പിക്കുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് ഇപ്പോൾ ഇന്ത്യയിൽ വാഹനം ലോഞ്ചിന് എത്തുന്നത്.

ഫ്യൂച്ചറസ്റ്റിക് ഡിസൈൻ

ഡിസൈൻ കൊണ്ട് തന്നെ ആൽഫ 0 ഏവരെയും ആകർഷിക്കുന്ന വാഹനമാണ്. ബോക്സി രൂപത്തെയും ഫ്ലോട്ടിങ് ശൈലിയെയും സമന്വയിപ്പിച്ചു കൊണ്ടാണ് വാഹനത്തെ കമ്പനി രൂപകല്പന ചെയ്തിരിക്കുന്നത്. മുൻഭാഗത്ത് സീ ടൈപ്പ് ഹെഡ് ലാമ്പുകളാണ് നൽകിയിട്ടുള്ളത്. ഇരുവശങ്ങളിലേയും ലൈറ്റുകളെ മുകളിൽ ഒരു സ്ട്രിപ്പിലൂടെ ബന്ധിപ്പിക്കുന്നുമുണ്ട്. മുൻ ഭാഗത്തുനിന്ന് നോക്കുമ്പോൾ തന്നെ വാഹനത്തിന് ഒരു ഗാംഭീര്യം തോന്നും. അല്പം പുറത്തേക്ക് തള്ളി നിൽക്കുന്ന ബംമ്പറുകളും വീൽ ആർച്ചും വാഹനത്തിന് അല്പം റിജിഡ് രൂപം നൽകുന്നുണ്ട്. മികച്ച ഗ്രൗണ്ട് ക്ലിയറൻസും തോന്നുന്നു.

Also Read: ഇന്ത്യൻ വിപണിയിലെ കൈയ്യിലൊതുങ്ങുന്ന വിലയുള്ള 7 സീറ്റർ മോഡലുകൾ

ടെയിൽ ഭാഗം

പിൻഭാഗത്ത് വിശാലമായ വിൻഡ് സ്ക്രീൻ ഏരിയയാണ് നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയിൽ നിന്ന് ഒരല്പം പുറകോട്ട് തള്ളിയ രീതിയിലാണ് ടൈൽ ഭാഗം ഉള്ളത്. ഇതിനു ചുറ്റും ഒരു സ്ട്രിപ്പ് പോലെയാണ് ബ്രേക്ക് ലൈറ്റും ഇൻഡിക്കേറ്ററും എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനോടനുബന്ധമായി തന്നെ റൂഫ് മൗണ്ട് സ്പോയിലറും ക്രമീകരിച്ചിരിക്കുന്നു. ഇതുവരെ ഇന്ത്യൻ വാഹന വിപണിയിൽ അധികം കണ്ടിട്ടില്ലാത്ത ഡിസൈൻ ശൈലി ആണ് ഇത്.

ഇന്റീരിയർ

ഇന്റീരിയറിൽ ലാൻഡ്സ്കേപ്പ് രീതിയിൽ അറേഞ്ച് ചെയ്തിട്ടുള്ള ടച്ച് സ്ക്രീൻ ഡിസ്പ്ലേ ഉണ്ടാകും എന്നുള്ളത് ഏതാണ്ട് ഉറപ്പാണ്. ഡാഷ്ബോർഡിനോട് ഇന്റഗ്രേറ്റ് ചെയ്ത രീതിയിൽ ആകും ഈ സ്ക്രീൻ ക്രമീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ എത്തിയാൽ പ്രധാനമായും ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, ടാറ്റയുടെ സിയറ ഇ.വി, മഹീന്ദ്ര BE 6 എന്നെ മോഡലുകളും ആയിട്ടായിരിക്കും നേരിട്ട് ആൽഫ 0 മത്സരിക്കുക.

Emglish Summary

Yet another new model is set to enter the Indian electric car market. Honda, a leading automotive brand in India, is preparing to introduce a new electric SUV to the Indian market. The company has now confirmed that it will launch its new electric SUV, the 0 Alpha, on December 2nd.

Loading...
Unable to load recommendations.
Follow Us
വിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്നത് എന്തുകൊണ്ട്?
പരിപ്പും പയറും കഴിക്കുമ്പോൾ ഗ്യാസ് ഒഴിവാക്കാൻ എന്ത് ചെയ്യണം?
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?