Honda Stylo 160: റെട്രോ ലുക്കും 160 സിസി പവറും, ഹോണ്ടയുടെ സ്റ്റൈലോ ഇന്ത്യയിലേക്ക് എത്തുമോ ?

Honda Stylo 160 Scooter Model: ഹോണ്ടയുടെ ഏറ്റവും പുതിയ സ്കൂട്ടറുകളിൽ ഒന്നാണ് ഹോണ്ട സ്റ്റൈലോ 160-ന് (Honda Stylo 160). നിലവിൽ ഇന്തോനേഷ്യയിൽ ആണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്ക് ഈ സ്കൂട്ടർ എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല എങ്കിലും ഇന്ത്യൻ വാഹന പ്രേമികൾ ഈ മോഡലിനായി കാത്തിരിക്കുകയാണ്. പവർ ഫുൾ എഞ്ചിനൊപ്പം കിടിലൻ ലുക്കും നൽകുന്ന ഈ വാഹനം

Honda Stylo 160: റെട്രോ ലുക്കും 160 സിസി പവറും, ഹോണ്ടയുടെ സ്റ്റൈലോ ഇന്ത്യയിലേക്ക് എത്തുമോ ?

Honda Stylo 160

Published: 

30 Sep 2026 | 06:52 PM

ഹോണ്ടയുടെ ഏറ്റവും പുതിയ സ്കൂട്ടറുകളിൽ ഒന്നാണ് ഹോണ്ട സ്റ്റൈലോ 160-ന് (Honda Stylo 160). നിലവിൽ ഇന്തോനേഷ്യയിൽ ആണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്ക് ഈ സ്കൂട്ടർ എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല എങ്കിലും ഇന്ത്യൻ വാഹന പ്രേമികൾ ഈ മോഡലിനായി കാത്തിരിക്കുകയാണ്. പവർ ഫുൾ എഞ്ചിനൊപ്പം കിടിലൻ ലുക്കും നൽകുന്ന ഈ വാഹനം ഏതൊരു വാഹന പ്രേമിയെയും സ്കൂട്ടർ മോഡലുകളെ ഇഷ്ടപ്പെടുന്നവരെയും ആകർഷിക്കുന്നതാണ്.

തീർത്തും റെട്രോ ശൈലിയിലാണ് ഈ വാഹനത്തിന്റെ ഡിസൈൻ. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ഒഴുക്കൻ രൂപത്തിലുള്ള ഫ്രണ്ട് ഏപ്രൺ, ഒതുക്കമുള്ള പിൻഭാഗം, ലളിതമായ സൈഡ് പാനലുകൾ, 12 ഇഞ്ച് വീലുകൾ എന്നിവയാണ് വാഹനത്തിന് രൂപ ഭം​ഗി നൽകുന്ന പ്രധാന ഘടകങ്ങൾ. പ്രായോ​ഗികതയും ഡിസൈൻ മികവും അഥിനൊപ്പം വിശ്വാസ്യതയും ചേരുന്നാണ് ഹോണ്ടയുടെ ഇന്ത്യയിൽ നിവലവിൽ ലഭ്യമായിരിക്കുന്ന വകഭേ​ദങ്ങൾ. ആക്ടിവയും ഡിയോയും പോലുള്ള മോഡലുകൾ വിജയിക്കാനുള്ള കാരണവും അതു തന്നെ.

Also Read: ക്ലാസ് വിട്ടൊരു കളിയില്ല, സ്കോഡ സ്ലാവിയ ഫേസ് ലിഫ്റ്റ് ഒക്ടോബറിൽ

ഹോണ്ട സ്റ്റൈലോ 160 ലേക്ക് വന്നാൽ ഇന്ത്യൻ വിപണിയിലെ ഹോണ്ടയുടെ പെർഫോമൻസ് സ്കൂട്ടറായിട്ടാണ് ഈ മോഡലിനെ വിലയിരുത്തപ്പെടുന്നത്. ഹോണ്ടയുടെ നിലവിലുള്ള 110cc, 125cc ഇന്ത്യൻ സ്കൂട്ടറുകളേക്കാൾ മികച്ച എൻജിൻ ഓപ്ഷനാണ് സ്റ്റൈലോയെ വ്യത്യസ്തമാക്കുന്നത്. ഇന്തോനേഷ്യൻ ഇരുചക്ര വാഹന വിപണിയിൽ ഹോണ്ടയുടെ വിൽപ്പന വളർച്ചയ്ക്ക് മികച്ച പിന്തുണ നൽകുന്ന മോഡൽ കൂടിയാണ് ഈ വാഹനം. 2025 സാമ്പത്തിക വർഷത്തെ വിൽപന കണക്കുകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.

സ്റ്റൈലോ 160യുടെ ഇന്ത്യയിലെ വരവിനെ കുറിച്ചുള്ള പ്രതീക്ഷകൾക്കൊപ്പം ചേർത്തുവായിക്കപ്പെടുന്ന് ഹോണ്ടയുടെ എഡിവി160 മോഡലിനെയാണ്. ഇന്ത്യയിലെ 2026ലെ ലൈനപ്പ് വിപുലീകരണത്തിന്റെ ഭാഗമായി എഡിവി160 ഇന്ത്യൻ വിപണിയിൽ ഹോണ്ട അവതരിപ്പിച്ചിരുന്നു.

English Summary

The Honda Stylo 160 is one of Honda’s latest scooters. The company has currently launched the vehicle in Indonesia. Although there is no confirmation yet regarding its arrival in the Indian market, Indian automotive enthusiasts are eagerly awaiting this model.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ