Sanju Samson: സെലക്ഷന്‍ കമ്മിറ്റിയുടെ തലപ്പത്തേക്ക് പ്രഗ്യാന്‍ ഓജ; സഞ്ജുവിന് ഏകദിനത്തിലേക്ക് വിളിയെത്തുമോ?
Sanju Samson ODI return possibility: സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് ടീമിലുണ്ടാകുമോയെന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മിക്ക താരങ്ങളും ലോകകപ്പ് കളിക്കുമെന്ന് ഉറപ്പാണ്. ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമ്പോള്‍ റുതുരാജ് ഗെയ്ക്‌വാദിന് സ്ഥാനം നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മാത്രം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലുണ്ടാകുമെന്ന് ഉറപ്പുള്ള മിക്ക താരങ്ങളും നിലവിലെ പരമ്പരയിലുണ്ട്. അതുകൊണ്ട് തന്നെ അവസരം കാത്തിരിക്കുന്ന മറ്റ് താരങ്ങളുടെ ഏകദിന ലോകകപ്പ് സാധ്യതകള്‍ ഇതോടെ മങ്ങിയിരിക്കുകയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് ടീമിലുണ്ടാകുമോയെന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മിക്ക താരങ്ങളും ലോകകപ്പ് കളിക്കുമെന്ന് ഉറപ്പാണ്. ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമ്പോള്‍ റുതുരാജ് ഗെയ്ക്‌വാദിന് സ്ഥാനം നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മാത്രം.
ഏകദിന ഫോര്‍മാറ്റില്‍ അവസരം കിട്ടിയപ്പോഴെല്ലാം സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. 2023-ലാണ് താരം അവസാനമായി ഏകദിനം കളിച്ചത്. അന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തില്‍ സെഞ്ചുറി നേടുകയും ചെയ്തു.
അന്ന് രണ്ടാം നിര ടീമിനെയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചത്. പിന്നീട് രോഹിത് ശര്‍മയും, വിരാട് കോലിയും തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിന് സ്ഥാനം നഷ്ടമായി. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും, ആ പൊസിഷനില്‍ ഒഴിവില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ അജിത് അഗാര്‍ക്കര്‍ താരത്തെ ഒഴിവാക്കിയത്.
എന്നാല്‍ ഇപ്പോള്‍ അഗാര്‍ക്കര്‍ പടിയിറങ്ങുന്ന സാഹചര്യത്തില്‍ സഞ്ജുവിന് തിരിച്ചുവരാനാകുമോയെന്നാണ് ആരാധകരുടെ ചോദ്യം. മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാകും അഗാര്‍ക്കറുടെ പിന്‍ഗാമിയെന്നാണ് സൂചന. ഓജ സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണെങ്കിലും, അദ്ദേഹം പണ്ട് നടത്തിയ ഒരു പരാമര്‍ശം നല്ല സൂചനയായി ആരാധകര്‍ കാണുന്നു.
ഓജ അന്ന് പറഞ്ഞത്
2024-ല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ഓജ പ്രതികരിച്ചിരുന്നു. ലഭിച്ച പരിമിതമായ അവസരങ്ങളില്‍ സഞ്ജു നല്ല പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നായിരുന്നു അന്ന് ഓജ പറഞ്ഞത്. മികച്ച രീതിയില്‍ പ്രകടനം പുറത്തെടുത്തിട്ടും ടീമില്‍ നിന്ന് ഒഴിവാക്കുമ്പോഴുള്ള അവസ്ഥ തനിക്ക് മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അന്ന് ഋഷഭ് പന്ത് തിരിച്ചെത്തിയതായിരുന്നു സഞ്ജുവിന് സ്ഥാനം നഷ്ടമാക്കിയത്. അവസരം കിട്ടുമ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് സഞ്ജുവിന് ചെയ്യാനുള്ളതെന്നും അന്ന് ഓജ ചൂണ്ടിക്കാട്ടിയിരുന്നു.
സഞ്ജു തിരിച്ചെത്തുമോ?
നേരത്തെ ഋഷഭ് പന്തായിരുന്നു ഏകദിനത്തില്‍ തിരിച്ചെത്താന്‍ സഞ്ജുവിന് തടസമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പന്തും ഏകദിന സ്‌ക്വാഡിലില്ല. കെഎല്‍ രാഹുലാണ് പ്രധാന കീപ്പര്‍. ധ്രുവ് ജൂറെലും, ഇഷാന്‍ കിഷനും ബാക്കപ്പ് കീപ്പര്‍മാരുടെ നിരയില്‍ ഇടം പിടിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ അടുത്ത ഏകദിന ലോകകപ്പില്‍ സഞ്ജു ഇടം പിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
പ്രഗ്യാന്‍ ഓജയുടെ സ്ഥാനം താത്കാലികം?
അജിത് അഗാര്‍ക്കര്‍ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ പ്രഗ്യാന്‍ ഓജ താത്കാലിക ചീഫ് സെലക്ടറായേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ചീഫ് സെലക്ടറെ കണ്ടെത്തുന്നതുവരെയാകും ഓജയുടെ സ്ഥാനമെന്നാണ് സൂചന.
English Summary
India’s preparations for the upcoming ODI World Cup have begun with the West Indies series. Most key players are already set, making a comeback difficult for waiting cricketers. Sanju Samson scored a century in his last ODI, but was dropped when top players returned. With chief selector Ajit Agarkar stepping down, fans hope Pragyan Ojha might reconsider him, though his chances remain low.