പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തിൽ വീണ് മരിച്ചതല്ല: കൊന്നതാണെന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ
Twist in Palakkad Sibling Death Case: കൊഴിഞ്ഞാമ്പാറയിൽ കഴിഞ്ഞദിവസം സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് റിപ്പോർട്ട്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മ നിവേദ്യ സമ്മതിച്ചു. തന്റെ ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസ്സമാകും എന്ന് തോന്നിയതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞതായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കഴിഞ്ഞദിവസം സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് റിപ്പോർട്ട്. കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മ നിവേദ്യ സമ്മതിച്ചു. തന്റെ ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസ്സമാകും എന്ന് തോന്നിയതാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ചോദ്യം ചെയ്യലിൽ അറിയാൻ കഴിഞ്ഞതായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ – കുളിച്ചു കൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കി കൊന്ന ശേഷം അടുത്ത കുട്ടിയെയും ഇതേ രീതിയിൽ ഇല്ലാതാക്കിയ എന്നാണ് കരുതുന്നത്. കൃത്യത്തിന് മുമ്പ് നടന്ന സംഭവങ്ങൾ പരിശോധിച്ചപ്പോഴും കൊലപാതകത്തിലേക്കാണ് കാര്യങ്ങൾ വിരൽ ചൂണ്ടുന്നത് എന്ന് പോലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജെനിഫർ ജൂലിയറ്റും, മൂന്നു വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറും ആണ് മരിച്ചത്. കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ള തൊട്ടിയിലേക്ക് വീണതാണ് എന്നായിരുന്നു പ്രാഥമികമായി പുറത്ത് വന്ന സൂചന.
Also Read: കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം: കാരണം പ്രണയനൈരാശ്യം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊഴിഞ്ഞാമ്പാറയിൽ മേനോൻ പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജോൺ കുമാറും കുടുംബവും. ഇന്നലെ വാർത്തകൾ വന്നിരുന്നത് കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണ് മരിച്ചു എന്നായിരുന്നു. പോലീസിന്റെയും പ്രാഥമിക നിയമനം ഇങ്ങനെ തന്നെയായിരുന്നു. എന്നാൽ തുടർന്നും നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കുട്ടികളെ വെള്ളത്തൊട്ടിയിൽ വീണ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഉടൻ തന്നെ തൊട്ടടുത്തള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അവിടെ എത്തുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
വളരെ ചെറിയ വെള്ളത്തൊട്ടിയാണ് കുളിമുറിയിൽ ഉള്ളതെന്നും ഇതിൽ കുട്ടികൾ മുമ്പും കളിക്കാറുണ്ടായിരുന്നു എന്നുമാണ് ഇന്നലെ പുറത്ത് വന്ന വിവരം. കുട്ടിയുടെ അമ്മയുടെ ശ്രദ്ധമാറിയപ്പോൾ കുട്ടികൾ സ്വയം തൊട്ടിയിൽ ഇറങ്ങുകയും ഇതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങി മരിക്കുകയുമായിരുന്നു എന്ന തരത്തിലാണ് ഇന്നലെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഏറെ ദാരുണമായ ഈ സംഭവത്തിന്റെ ഞെട്ടൽ തുടരുന്നതിനിടെയാണ് കുരുന്ന് സഹോദരങ്ങളുടേത് അപകട മരണമല്ല കൊലപാതകമാണ് എന്ന് വരുന്നത്. അതും കുട്ടികളുടെ അമ്മ തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് അറിയിക്കുമ്പോൾ അതിലുമേറെ ഞെട്ടലാണ് പ്രദേശവാസികളിൽ ഉൾപ്പെടെ ഉണ്ടായിരിക്കുന്നത്.
English Summary
The recent incident in Kozhinjampara, where two siblings died after falling into a water tank, has been reported as a murder. The mother, Nivedya, confessed to killing the children. Police officials stated that, during interrogation, she revealed the motive behind the murder was her belief that the children would be an obstacle to her future life.