AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പിന്നിൽ ഡിസ്പ്ലേയും 9000mAh ബാറ്ററിയും; ഹോണർ 700 സീരീസ് ലോഞ്ച് 23ന്

Honor 700 series launch on November 23: ഹോണർ 700 സീരീസിലെ എല്ലാ മോഡലുകളിലും 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് പ്രധാന ഇമേജിംഗ് ഹാർഡ്‌വെയറായി നൽകിയിരിക്കുന്നത്. ഇതിനൊപ്പം 4K സിനിമാറ്റിക് 'ലൈവ് റെക്കോർഡിംഗ്' സൗകര്യവുമുണ്ട്. 700, 700 പ്രോ മോഡലുകളിൽ 3.5x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി 200MP സോഫ്റ്റ്-ലൈറ്റ് സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

പിന്നിൽ ഡിസ്പ്ലേയും 9000mAh ബാറ്ററിയും; ഹോണർ 700 സീരീസ് ലോഞ്ച് 23ന്
Honor 700 Series Launch On November 23Image Credit source: Honor X
Prasanth Kumar
Prasanth Kumar | Published: 16 Nov 2026 | 09:53 AM

റിയർ പാനലിൽ ഡിസ്പ്ലേയുമായി ഒരു പുതിയ സ്മാർട്ട്ഫോൺ സീരീസ് കൂടി എത്തുന്നു. ഹോണർ 700 സീരീസ് നവംബർ 23ന് ​ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വുഹാനിൽ ഉച്ചയ്ക്ക് 2:30-ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഈ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുമെന്ന്, കമ്പനി സിഇഒ ലി ജിയാനും ഗ്ലോബൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗ്വാൻ ഹൈറ്റാവോയും വെയ്ബോ വഴി അറിയിക്കുകയായിരുന്നു. ഹോണർ 700s (HONOR 700S) എന്ന എൻട്രി ലെവൽ മോഡലും, ഹോണർ 700 (HONOR 700) എന്ന മിഡ്-റേഞ്ച് മോഡലും ഹോണർ 700 പ്രോ (HONOR 700 Pr) എന്നിങ്ങനെ മൂന്ന് മോഡലുമാണ് ഈ സീരീസിൽ എത്തുന്നത്.

9,000mAh ശേഷിയുള്ള ‘ചിംഗ്ഹായ് ലേക്ക്’ ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഹോണർ 700 സീരീസിന്റെ പൊതു പ്രത്യേകത. ഇത് വലിയ ബാറ്ററി ശേഷിയോടെ എത്തുമ്പോഴും വെറും 7.96mm കനം മാത്രമേ ഈ ​ഫോണിന് ഉള്ളൂ എന്ന് കമ്പനി വ്യക്തമാക്കുന്നു. സിലിക്കൺ-കാർബൺ ആനോഡ് സാങ്കേതികവിദ്യയാണ് ഈ ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്നത്.

Also Read: ഡിസ്കൗണ്ട് ഇല്ലാക്കാലത്തെ ഡിസ്കൗണ്ട് 5G ഫോൺ; 6500mAh ബാറ്ററിയുള്ള വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ

ന്യൂ ജനറേഷൻ ‘ഒയാസിസ്’ ഐ-പ്രൊട്ടക്ഷൻ സ്‌ക്രീനുകളാണ് ഹോണർ 700 സീരീസിൽ നൽകിയിരിക്കുന്നത്. 1.5K റെസല്യൂഷൻ, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, 0.98mm വീതിയുള്ള സിമെട്രിക് ബെസലുകൾ എന്നിവ ഈ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. ഈ സീരീസിലെ ഫോണിന്റെ പിൻഭാഗത്ത് ‘BackDuoFen’ എന്നറിയപ്പെടുന്ന ഒരു ഡൈനാമിക് സെക്കൻഡറി ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു.

നോട്ടിഫിക്കേഷൻ വിജറ്റുകൾ, AI സ്റ്റിക്കറുകൾ, മറ്റ് സിസ്റ്റം പ്രവർത്തനങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഇതിലെ സെക്കൻഡറി ഡിസ്പ്ലേയ്ക്ക് സാധിക്കും. ഷവോമി പുതിയ 18 സീരീസിനൊപ്പം സെക്കൻഡറി ഡിസ്പ്ലേ അ‌വതരിപ്പിച്ചിരുന്നു. പല ബ്രാൻഡുകളും ഇപ്പോൾ സെക്കൻഡറി ഡിസ്പ്ലേ ഒരു ട്രെൻഡായി സ്വീകരിച്ചിരിക്കുന്നു എന്ന് ഈ പുതിയ മാറ്റങ്ങൾ സൂചിപ്പിക്കുന്നു.

ഹോണർ 700 സീരീസിലെ എല്ലാ മോഡലുകളിലും 200 മെഗാപിക്സൽ പ്രൈമറി സെൻസറാണ് പ്രധാന ഇമേജിംഗ് ഹാർഡ്‌വെയറായി നൽകിയിരിക്കുന്നത്. ഇതിനൊപ്പം 4K സിനിമാറ്റിക് ‘ലൈവ് റെക്കോർഡിംഗ്’ സൗകര്യവുമുണ്ട്. 700, 700 പ്രോ മോഡലുകളിൽ 3.5x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി 200MP സോഫ്റ്റ്-ലൈറ്റ് സെൽഫി ക്യാമറയും ഉണ്ട്.

റിയർ ക്യാമറ മൊഡ്യൂളിൽ ഉയർന്ന കൃത്യതയുള്ള ഒരു PPG സെൻസറും ഉണ്ട്. ഇത് ഉപയോഗിച്ച് 60 സെക്കൻഡിനുള്ളിൽ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഹാർട്ട് റേറ്റ് വേരിയബിലിറ്റി (HRV) എന്നിവ അളക്കാൻ കഴിയും. ഹോണർ 700, 700 പ്രോ മോഡലുകൾക്ക് കരുത്തേകുന്നത് സ്‌നാപ്ഡ്രാഗൺ 8s Gen 4, 8 Gen 5 പ്രോസസറുകളാണ്. ഹോണറിന്റെ ‘ഫാന്റം എഞ്ചിൻ’​ ടെക്നോളജിയും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തേർഡ് ജനറേഷൻ RF C3 ചിപ്പ് പിന്തുണയും ഈ മോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

English Summary

The company has officially confirmed that the Honor 700 series will launch in China on November 23. This series will include three models: the entry-level Honor 700s, the mid-range Honor 700, and the Honor 700 Pro.

Follow Us