BlueBird Block-2 mission: ‘ബ്ലൂബേര്‍ഡു’മായി ബാഹുബലി കുതിച്ചുയര്‍ന്നു; 2025ലെ അവസാന ദൗത്യം ഗംഭീരമാക്കി ഐഎസ്ആര്‍ഒ
ISRO Bluebird Block 2 mission: ഐഎസ്ആർഒ 'എൽവിഎം3-എം6'ൽ യുഎസ് ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക്-2 വിജയകരമായി വിക്ഷേപിച്ചു
ഐഎസ്ആർഒ തങ്ങളുടെ ഏറ്റവും ഭാരമേറിയ ലോഞ്ച് വെഹിക്കിളായ ‘എൽവിഎം3-എം6’ൽ യുഎസ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റായ ബ്ലൂബേർഡ് ബ്ലോക്ക്-2 വിജയകരമായി വിക്ഷേപിച്ചു. വാണിജ്യ കരാറിന് കീഴിലാണ് യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ്മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹം വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണ പാഡിൽ നിന്ന് രാവിലെ 8.55 നായിരുന്നു വിക്ഷേപണം.
കുതിച്ചുയർന്ന് ഏകദേശം 15 മിനിറ്റിനുള്ളിൽ, ബ്ലൂബേർഡ് ബ്ലോക്ക്-2 വിജയകരമായി വേർപെടുത്തി ഏകദേശം 520 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിച്ചു. തുടര്‍ന്ന് ദൗത്യം വിജയകരമായതായി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു.
ബാഹുബലി എന്ന് അറിയപ്പെടുന്ന എൽവിഎം3 ഇതുവരെ ലോ എർത്ത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. പ്രത്യേക ഹാർഡ്‌വെയർ ഇല്ലാതെ സ്റ്റാൻഡേർഡ് സ്മാർട്ട്‌ഫോണുകളിൽ 4ജി, 5ജി വോയ്‌സ് കോളുകൾ, വീഡിയോ, സന്ദേശമയയ്‌ക്കൽ, ഡാറ്റ സേവനങ്ങൾ എന്നിവ പ്രവർത്തനക്ഷമമാക്കുക, ഡയറക്ട് ടു മൊബൈൽ കണക്റ്റിവിറ്റി നൽകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
എഎസ്ടി സ്പേസ് മൊബൈലുമായുള്ള കരാറിന്റെ ഭാഗമായി ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വഴിയാണ് വിക്ഷേപണം നടത്തിയത്.
വീഡിയോ കാണാം
🚨 Liftoff of LVM3-M6 at 8:55 AM IST from ISRO’s Second Launch Pad at SHAR 🚀#ISRO #LVM3M6 pic.twitter.com/s8RTS0FhgH
— ISRO Spaceflight (@ISROSpaceflight) December 24, 2025