Tata Nexon : ഇതാണ് ടൈം ! നെക്സോണിന് മുക്കാൽ ലക്ഷം വരെ വിലക്കുറവ്

Tata Nexon Discount Offer : ഒരു കോംപാക്ട് എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഒരു മികച്ച ഓപ്ഷൻ ഇപ്പോൾ വന്നിട്ടുണ്ട്. മറ്റൊന്നുമല്ല ടാറ്റ തങ്ങളുടെ ഏറ്റവും മുൻനിര കൊമ്പാക്ട് എസ് യു വി മോഡലായ നെക്സോണിന് വൻ വിലക്കഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരിട്ടുള്ള കഴിവ്, സ്പെഷ്യൽ ഓഫർ, സ്ക്രാപ്പേജ് ഓഫർ എന്നിവയെല്ലാം ചേർത്തുകൊണ്ട് വൻ വിലക്കുറവിൽ....

Tata Nexon : ഇതാണ് ടൈം ! നെക്സോണിന് മുക്കാൽ ലക്ഷം വരെ വിലക്കുറവ്

Discount For Tata Nexon

Updated On: 

10 Sep 2026 | 07:53 PM

ഒരു കോംപാക്ട് എസ് യു വി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഒരു മികച്ച ഓപ്ഷൻ ഇപ്പോൾ വന്നിട്ടുണ്ട്. മറ്റൊന്നുമല്ല ടാറ്റ തങ്ങളുടെ ഏറ്റവും മുൻനിര കൊമ്പാക്ട് എസ് യു വി മോഡലായ നെക്സോണിന് വൻ വിലക്കഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരിട്ടുള്ള കഴിവ്, സ്പെഷ്യൽ ഓഫർ, സ്ക്രാപ്പേജ് ഓഫർ എന്നിവയെല്ലാം ചേർത്തുകൊണ്ട് വൻ വിലക്കുറവിൽ വാഹനം സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ കമ്പനി നൽകുന്നത്. ഇവയെല്ലാം ഉൾപ്പെടെ ആകെ 75000 രൂപയുടെ കുറവാണ് നെക്സോണിന് ലഭിക്കുക.

മോഡലുകൾ

സ്മാർട്ട് പ്ലസ് Smart+, സ്മാർട്ട് പ്ലസ് എസ് Smart+S, പ്യുവർ Pure, പ്യുവർ എസ് Pure S, പ്യുവർ പ്ലസ് Pure+, പ്യുവർ പ്ലസ് എസ് Pure+ S, പ്യുവർ പ്ലസ് പിസ് Pure+ PS എന്നീ പെട്രോൾ-മാനുവൽ വകഭേദങ്ങൾക്കാണ് 10,000 രൂപയുടെ കിഴിവ്, 45,000 രൂപയുടെ പ്രത്യേക ഓഫർ, 20,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പെടെയുള്ള ഓഫറുകൾ ലഭ്യമാകും. നെക്സോണിന്റെ മറ്റ് പെട്രോൾ വകഭേദങ്ങൾക്ക് 55,000 രൂപ വരെയുള്ള ഓഫറുകളും ആണ് അനൗൺസ് ചെയ്തിരിക്കുന്നത്. 10,000 രൂപയുടെ കിഴിവ്, 25,000 രൂപയുടെ പ്രത്യേക ഓഫർ, 20,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പെടെയണ് ഇത്രയും കുറവ് ലഭിക്കുന്നത്.

Also Read : റേഞ്ച് കൂട്ടി! പുതിയ മോഡലുമായി കൈനറ്റിക്, ഇനി ഫുൾ ചാർജിൽ 132 കിലോമീറ്റർ

ഇനി സിഎൻജി (CNG) യിലേക്ക് വന്നാൽ , ഈ മോഡലിന് 60,000 രൂപ വരെയുള്ള ഓഫറുകളാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഇതിൽ 10,000 രൂപയുടെ കിഴിവ്, 25,000 രൂപയുടെ പ്രത്യേക ഓഫർ, 25,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ചേർത്താണ് ഓഫർ വരുന്നത്. ഇനി ഡീസൽ പതിപ്പ് നോക്കിയാൽ ഈ മോഡലിന് 20,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യമാണ് ലഭിക്കുക.

ടാറ്റ ആൾട്രോസിനും ഓഫറുണ്ട്

ഹാച്ച് ബാക്ക് മോഡലായ ആൾട്രോസിന് 55,000 രൂപ വരെയാണ് ഓഫർ ഉള്ളത്. സ്മാർട്ട് (Smart) വേരിയന്റ് ഒഴികെയുള്ള പെട്രോൾ മോഡലുകൾക്ക് 35,000 രൂപ വരെ ആനുകൂല്യമാണ് ലഭിക്കുക. 15,000 രൂപയുടെ കിഴിവും 20,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യവും ഉൾപ്പെടെയാണ് ഇത്രയും രൂപ കിഴിവ് വരുന്നത്. സിഎൻജി (CNG) പതിപ്പിനാണ് 55,000 രൂപ വരെ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 15,000 രൂപയുടെ കിഴിവ്, 20,000 രൂപയുടെ പ്രത്യേക ഓഫർ, 20,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പെടെയാണ് ഇതിൽ വരുന്നത്. ഡീസൽ മോഡലുകൾക്ക് 35,000 രൂപ വരെയാണ് കിഴിവ്.

( ഓരോ ഷോറൂമുകളും സ്ഥലവും അനുസരിച്ച് ഓഫറിൽ മാറ്റം വാരാം. അതിനാൽ നേരിട്ട് ഡീലർഷിപ്പുകളിൽ പോയി ഉറപ്പ് വരുത്തുവാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.)

English Summary

If you are looking to own a compact SUV, a great option has just arrived. Tata has announced a massive price cut for the Nexon, its flagship compact SUV model.

Loading...
Unable to load recommendations.
Follow Us
Related Stories
Kinetic DX : റേഞ്ച് കൂട്ടി! പുതിയ മോഡലുമായി കൈനറ്റിക്, ഇനി ഫുൾ ചാർജിൽ 132 കിലോമീറ്റർ
Apple New Launches : ഐഫോൺ ഡ്യുവോ മുതൽ എയർപോഡ് വരെ, വിപണിയെ കുലുക്കി ആപ്പിളിന്റെ പുത്തൻ മോഡലുകൾ, ഏറ്റവും വില കുറവിൽ എവിടെ കിട്ടും
അ‌ഭിമാന പുരസരം ആദ്യ ഫോൾഡബിൾ ഐഫോൺ അ‌വതരിപ്പിച്ച് ആപ്പിൾ; ഐഫോൺ ഡ്യുവോ എത്തി; വില 299900 രൂപ!
ഞെട്ടിയോ… വില കണ്ട് ഞെട്ടീ…! ആപ്പിൾ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്സും ലോഞ്ച് ചെയ്തു
ക്യാമറ ശരിക്ക് തേച്ചുമിനുക്കിയിട്ടുണ്ട്! ഐഫോൺ 18 പ്രോ, ഗാലക്സി അ‌ൾട്ര മോഡലുകളെ വെല്ലാൻ വിവോ X500 സീരീസ്
ഐഫോൺ 18 പ്രോ ലോഞ്ചിന് മണിക്കൂറുകൾ മാത്രം ബാക്കി; ഗാലക്സി S26 അ‌ൾട്ര ഡിസ്കൗണ്ടിൽ വിറ്റ് സാംസങ്
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ