Human Washing Machine: ശാസ്ത്രത്തിന്റെ ഓരോ വളര്‍ച്ചയേ! 15 മിനിറ്റില്‍ നിങ്ങളെ കുളിപ്പിച്ച് കുട്ടപ്പനാക്കും, വില വെറും 3 കോടി രൂപ
Japan's Full Body Cleaning Device: ഒസാക്ക ആസ്ഥാനമായുള്ള സയന്‍സ് കമ്പനിയാണ് മിറായ് നിന്‍ഗെയ് സെന്റാക്കി അഥവ ഭാവി മനുഷ്യ വാഷിങ് മെഷീന്‍ എന്നറിയപ്പെടുന്ന ഫുള്‍ ബോഡി ഓട്ടോമേറ്റഡ് ബാത്ത് പോഡ് വികസിപ്പിച്ചെടുത്തത്.

ഹ്യൂമന്‍ വാഷിങ് മെഷീന്‍
ശാസ്ത്രം ഓരോ ദിവസം പുരോഗതി കൈവരിക്കുകയാണ്, പുത്തന്‍ കണ്ടുപിടുത്തങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചില കണ്ടുപിടുത്തങ്ങള്‍ നമ്മളെ വല്ലാതെ അമ്പരപ്പിക്കും, അത്തരത്തില്‍ കണ്ടവരേയും കേട്ടവരെയുമെല്ലാം ഞെട്ടിച്ചിരിക്കുന്ന ഒരു വാര്‍ത്ത എത്തുകയാണ് അങ്ങ് ജപ്പാനില്‍ നിന്ന്. ഒസാക്കയില്‍ നടന്ന എക്‌സ്‌പോ 2025 ല്‍ പ്രദര്‍ശിപ്പിച്ച ഹ്യൂമന്‍ വാഷിങ് മെഷീന്‍ ആണ് തരംഗമാകുന്നത്.
ഒസാക്ക ആസ്ഥാനമായുള്ള സയന്‍സ് കമ്പനിയാണ് മിറായ് നിന്‍ഗെയ് സെന്റാക്കി അഥവ ഭാവി മനുഷ്യ വാഷിങ് മെഷീന്‍ എന്നറിയപ്പെടുന്ന ഫുള്‍ ബോഡി ഓട്ടോമേറ്റഡ് ബാത്ത് പോഡ് വികസിപ്പിച്ചെടുത്തത്.
എന്താണ് മനുഷ്യ വാഷിങ് മെഷീന്‍?
2.3 മീറ്റര്‍ നീളമാണ് ഈ ഉപകരണത്തിനുള്ളത്. ഉപയോക്താവ് മെഷീനുള്ളില്‍ കയറി കിടന്നതിന് ശേഷം ലിഡ് അടയ്ക്കണം. ശേഷം ഉയര്‍ന്ന മര്‍ദമുള്ള നോസിലുകള്‍, നേര്‍ത്ത മിസ്റ്റ് ഷവറുകള്‍, ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുന്ന മൈക്രോബബിളുകള്‍ എന്നിവ ഉപയോഗിച്ച് സ്‌ക്രെബ്ബിങിന് പകരം മൃദുവായ വാഷ് സൈക്കിളിങ്ങിന് ആ വ്യക്തിയെ വിധേയനാക്കുന്നതാണ് രീതി.
ഹ്യൂമന്‍ വാഷിങ് മെഷീന്‍
☝🏻Новый тренд в японских отелях — капсулы для стирки людей
Устройство Mirai Ningen Sentakki, что переводится как «Стиральная машина для людей», разработанное японской компанией Science, обещает перевернуть представление о процессе купания
Футуристическая ванна создает pic.twitter.com/SkSmetJAKP— миллиард казахстанцев (@S8gy2AEgVRHyS2Q) October 11, 2025
പൂര്‍ണമായും ഓട്ടോമേറ്റഡ് ആയ ഒരു ബാത്ത്ടബ് ആണിത്. ഉപഭോക്താക്കളെ മാനുവല്‍ ആയിട്ടുള്ള പ്രവര്‍ത്തനം ഇല്ലാതെ, വൃത്തിയാക്കാനും, വിശ്രമിക്കാനും മെഷീന്‍ സഹായിക്കുന്നു.
- അഴുക്കും മൃതചര്‍മ്മം നീക്കം ചെയ്യുന്ന ഉയര്‍ന്ന മര്‍ദത്തിലുള്ള വാട്ടര്‍ ജെറ്റുകളും മൈക്രോബബിളുകളും
- വാം മിസ്റ്റ് റിന്‍സ് സിസ്റ്റം
- സുഖകരവും സുരക്ഷിതവുമായ ആംബിയന്റ് സംഗീതവും മികവാര്‍ന്ന ദൃശ്യങ്ങളും
- ഹെല്‍ത്ത് സ്‌കാന്‍
എന്നിങ്ങനെയുള്ളവയും മെഷീനിനുള്ളില്‍ ഉപയോക്താവിന് ആസ്വദിക്കാവുന്നതാണ്. കുട്ടിക്കാലത്ത് കണ്ടൊരു പ്രദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മെഷീന്‍ കണ്ടെത്തിയത്. ശരീരം കഴുകുക മാത്രമല്ല, മനസിനെ ഉന്മേഷപ്പെടുത്താനും മെഷീന്‍ ലക്ഷ്യമിടുന്നു. 15 മിനിറ്റ് സൈക്കിളില്‍ ഹൃദയമിടിപ്പും ആരോഗ്യവുമായി മറ്റ് ബന്ധപ്പെട്ട കാര്യങ്ങളും നിരീക്ഷിക്കുന്ന ബയോമെട്രിക് സെന്‍സറുകളും മെഷീനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി വക്താവ് സച്ചിക്കോ മേകുറ പറഞ്ഞു. ഏകദേശം 3 കോടി ഇന്ത്യന്‍ രൂപയാണ് മെഷീനിന്റെ വിലയെന്നാണ് വിവരം.