AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KFON Plans : കെ ഫോണിനെക്കുറിച്ച് അറിയാം, പക്ഷേ, പ്ലാനുകളെക്കുറിച്ചോ ? സംഭവം സിമ്പിളാണ്‌; 299 മുതല്‍ 14,988 രൂപ വരെയുള്ള പ്ലാനുകള്‍ ഇങ്ങനെ

Kerala Fibre Optic Network Plans : കെ ഫോണിന് നിരവധി പ്ലാനുകളുണ്ട്. 299 രൂപയില്‍ തുടങ്ങി 14988 രൂപയില്‍ അവസാനിക്കുന്നതാണ് വിവിധ പ്ലാനുകള്‍. 299 രൂപയിലാണ് കെ ഫോണിന്റെ പ്ലാനുകള്‍ തുടങ്ങുന്നത്. ഈ പ്ലാനില്‍ 20 എംബിപിഎസ് വേഗതയില്‍ കണക്ടിവിറ്റി ലഭിക്കും. ഒരു മാസത്തേക്ക് 3000 ജിബി ഡാറ്റയാണ് ഇതിലൂടെ നല്‍കുന്നത്. മൂന്ന് മാസ കാലാവധിയുള്ള ഇതേ പ്ലാനിന് 897 രൂപയാണ് നിരക്ക്. ആറു മാസത്തേക്ക് 1794 രൂപയും, ഒരു വര്‍ഷത്തേക്ക് 3588 രൂപയുമാണ് നിരക്ക്. മറ്റ് പ്ലാനുകളടക്കം പരിശോധിക്കാം

KFON Plans : കെ ഫോണിനെക്കുറിച്ച് അറിയാം, പക്ഷേ, പ്ലാനുകളെക്കുറിച്ചോ ? സംഭവം സിമ്പിളാണ്‌; 299 മുതല്‍ 14,988 രൂപ വരെയുള്ള പ്ലാനുകള്‍ ഇങ്ങനെ
കെഫോണ്‍ Image Credit source: Facebook
jayadevan-am
Jayadevan AM | Published: 04 Jan 2025 13:54 PM

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് സേവനമാണ് കെ. ഫോണ്‍. കുറഞ്ഞ ചെലവില്‍ സംസ്ഥാനത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ‘കണക്ടിങ് ദി അൺ കണക്റ്റഡ്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കെഫോണിന്റെ ഇന്‍ട്രാനെറ്റ് സര്‍വീസിന് ഇതിനോടകം 3500ന് മുകളില്‍ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തിയതായാണ് കണക്ക്. എംപിഎൽഎസ് എല്‍2വിപിഎന്‍,എഫ്ടിടിഎച്ച് ഇന്‍ട്രാനെറ്റ്, എംപിഎൽഎസ് എല്‍3വിപിഎന്‍ തുടങ്ങിയ സേവനങ്ങളാണ് സ്ഥാപനങ്ങള്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കെ ഫോണുമായി ബന്ധപ്പെട്ട് നിരന്തരം നാം വാര്‍ത്തകള്‍ കാണാറുമുണ്ട്. പലര്‍ക്കും പദ്ധതിയെക്കുറിച്ച് ഏകദേശ ധാരണയുമുണ്ട്. എന്നാല്‍ കെ. ഫോണിലെ വിവിധ പ്ലാനുകളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ ? അവ വിശദമായി പരിശോധിക്കാം.

299 രൂപയിലാണ് കെ ഫോണിന്റെ പ്ലാനുകള്‍ തുടങ്ങുന്നത്. ഈ പ്ലാനില്‍ 20 എംബിപിഎസ് വേഗതയില്‍ കണക്ടിവിറ്റി ലഭിക്കും. ഒരു മാസത്തേക്ക് 3000 ജിബി ഡാറ്റയാണ് ഇതിലൂടെ നല്‍കുന്നത്. മൂന്ന് മാസ കാലാവധിയുള്ള ഇതേ പ്ലാനിന് 897 രൂപയാണ് നിരക്ക്. ആറു മാസത്തേക്ക് 1794 രൂപയും, ഒരു വര്‍ഷത്തേക്ക് 3588 രൂപയുമാണ് നിരക്ക്.

ഒരു മാസത്തേക്ക് 349 രൂപയുള്ള മറ്റൊരു പ്ലാനില്‍ 30 എംബിപിഎസ് വേഗതയില്‍ കണക്ടിവിറ്റി ലഭിക്കും. ഈ പ്ലാനിലും 3000 ജിബിയാണ് നല്‍കുന്നത്. ഈ പ്ലാനിന് മൂന്ന് മാസത്തേക്ക് 1047 രൂപയാണ് നിരക്ക്. ആറു മാസത്തേക്ക് 2094 രൂപയും, ഒരു വര്‍ഷത്തേക്ക് 4188 രൂപയുമാണ് നിരക്ക്.

4000 ജിബിയും, 40 എംബിപിഎസ് വേഗതയില്‍ കണക്ടിവിറ്റിയും ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 399 രൂപയാണ് നിരക്ക്. മൂന്ന് മാസത്തേക്ക്-1197, ആറു മാസത്തേക്ക് 2394 രൂപ, ഒരു വര്‍ഷത്തേക്ക് 4788 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നിരക്ക്.

Read Also : എല്ലാവർക്കും ഇൻ്റർനെറ്റ്, പ്രധാന ലക്ഷ്യം ആദിവാസി മേഖല; എന്താണ് സർക്കാരിൻ്റെ സ്വപ്ന പദ്ധതി കെ-ഫോൺ?

5000 ജിബിയും, 50 എംബിപിഎസ് വേഗതയില്‍ കണക്ടിവിറ്റിയും ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 449 രൂപയാണ് നിരക്ക്. മൂന്ന് മാസത്തേക്ക്-1347, ആറു മാസത്തേക്ക് 2694 രൂപ, ഒരു വര്‍ഷത്തേക്ക് 5388 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നിരക്ക്.

ഒരു മാസത്തേക്ക് 499 രൂപയുള്ള മറ്റൊരു പ്ലാനില്‍ 75 എംബിപിഎസ് വേഗതയില്‍ കണക്ടിവിറ്റി ലഭിക്കും. ഈ പ്ലാനില്‍ 4000 ജിബിയാണ് നല്‍കുന്നത്. ഈ പ്ലാനിന് മൂന്ന് മാസത്തേക്ക് 1497 രൂപയാണ് നിരക്ക്. ആറു മാസത്തേക്ക് 2994 രൂപയും, ഒരു വര്‍ഷത്തേക്ക് 5988 രൂപയുമാണ് നിരക്ക്.

5000 ജിബിയും, 100 എംബിപിഎസ് വേഗതയില്‍ കണക്ടിവിറ്റിയും ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 599 രൂപയാണ് നിരക്ക്. മൂന്ന് മാസത്തേക്ക്-1797, ആറു മാസത്തേക്ക് 3594 രൂപ, ഒരു വര്‍ഷത്തേക്ക് 7188 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനിലെ നിരക്ക്.

ഒരു മാസത്തേക്ക് 799 രൂപയുള്ള ഒരു പ്ലാനില്‍ 5000 ജിബിയും, 150 എംബിപിഎസ് വേഗതയും ലഭിക്കും. മൂന്ന് മാസത്തേക്ക് 2397 രൂപയാണ് ഈ പ്ലാനിന് വേണ്ടത്. ആറു മാസത്തേക്ക് 4794 രൂപയാണ് ആവശ്യം. ഒരു വര്‍ഷത്തേക്ക് 9588 രൂപയും.

ഒരു മാസത്തേക്ക് 999 രൂപയുള്ള 5000 ജിബിയുടെ വേറൊരു ബ്രോഡ്ബാന്റ് പ്ലാനുണ്ട്. 200 എംബിപിഎസ് ആണ് കണക്ടിവിറ്റിയുടെ വേഗത. ഇതില്‍ മൂന്ന് മാസത്തേക്ക് 2997 രൂപയും, ആറു മാസത്തേക്ക് 5994 രൂപയും, ഒരു വര്‍ഷത്തേക്ക് 11,988 രൂപയുമാണ് നിരക്ക്.

1249 രൂപയുടെ ഒരു മാസത്തെ പ്ലാനില്‍ 250 എംബിപിഎസ് കണക്ടിവിറ്റിയും, 5000 ജിബിയും ലഭിക്കും. മൂന്ന് മാസത്തേക്ക്-3747, ആറു മാസത്തേക്ക്-7494, ഒരു വര്‍ഷത്തേക്ക്-14988 എന്നിങ്ങനെയാണ് ഈ പ്ലാനിലെ അനുബന്ധ നിരക്കുകള്‍.