എർട്ടിഗയുടേയും ഇന്നോവയുടെയും ഇടയിൽപ്പെട്ട് പഞ്ചറായി കൊറിയൻ എംപിവി, ജൂണിലെ വിൽപ്പനയിൽ വമ്പൻ കുറവ്

Kia Carens Clavis Sales Report June 2026: കഴിഞ്ഞ 30 ദിവസത്തിൽ എംപിവിയുടെ 4,847 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2025 ജൂൺ മാസത്തിൽ നിരത്തിലെത്തിച്ച 7,921 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 39 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. സെൽറ്റോസിനും സോനെറ്റിനും ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി സ്ഥാനം നിലനിർത്തിയെങ്കിലും കച്ചോടം ഇടിഞ്ഞതിന്റെ ആശങ്കയിലാണ് കമ്പനി.

എർട്ടിഗയുടേയും ഇന്നോവയുടെയും ഇടയിൽപ്പെട്ട് പഞ്ചറായി കൊറിയൻ എംപിവി, ജൂണിലെ വിൽപ്പനയിൽ വമ്പൻ കുറവ്

Kia Carens Clavis Sales Report June 2026

Published: 

23 Jul 2026 | 09:28 AM

ഇന്ത്യൻ വിപണിയിലെ 7-സീറ്റർ എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവയോടും വരെ മുട്ടി തന്റേതായ സ്ഥാനം അതിവേഗം കണ്ടെത്തിയ മിടുക്കനായിരുന്നു കിയ കാരെൻസ്. അടുത്തകാലത്ത് മുഖംമിനുക്കി കാരെൻസ് ക്ലാവിസ് എന്ന് പേര് കൂടിയിട്ടതോടെ മോഡൽ ഒരു പ്രീമിയം മൾട്ടി പർപ്പസ് വാഹനം തന്നെയായി മാറി. രാജകീയമായ യാത്രയും അടിപൊളി ഫീച്ചറുകളുമെല്ലാം കുത്തിനിറച്ച കൊറിയൻ എംപിവി വിൽപ്പനയിലും നേട്ടമുണ്ടാക്കുകയുണ്ടായി. എർട്ടിഗയുടേയും ഇന്നോവയുടേയും ഇടയിൽ നല്ലൊരു 7 സീറ്റർ തിരയുന്നവർക്കുള്ള ഉത്തരമായിരുന്നു കാരെൻസ്.

ചുരുങ്ങിയ കാലംകൊണ്ട് സെഗ്മെൻ്റിൽ വെന്നിക്കൊടി പാറിച്ച കിയ കാരെൻസ് നിര അടുത്തിടെ 3 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടവും മറികടന്നിരുന്നു. എന്നാൽ 2026 ജൂൺ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഏവരും ഞെട്ടിത്തരിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത രീതിയിൽ കാരെൻസ് ക്ലാവിസിന്റെ വിൽപ്പനയിൽ വമ്പൻ നഷ്ടമാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ നേരിട്ടിരിക്കുന്നത്.

Also Read: ഇന്നോവയേക്കാൾ യാത്രാസുഖമുള്ള 7-സീറ്റർ, വിലയും കുറവ്! പക്ഷേ ഇനി വാങ്ങണേൽ പഴയതിലും പണം വേണം

കഴിഞ്ഞ 30 ദിവസത്തിൽ എംപിവിയുടെ 4,847 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്. 2025 ജൂൺ മാസത്തിൽ നിരത്തിലെത്തിച്ച 7,921 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 39 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. സെൽറ്റോസിനും സോനെറ്റിനും ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി സ്ഥാനം നിലനിർത്തിയെങ്കിലും കച്ചോടം വലിയ രീതിയിൽ ഇടിഞ്ഞതിന്റെ ആശങ്കയിലാണ് കമ്പനി.

6, 7 സീറ്റർ കോൺഫിഗറേഷനുകളിൽ വാഗ്ദാനം ചെയ്യുന്ന കാരെൻസ് ക്ലാവിസ് HTE, HTE(O), HTK, HTK+, HTK+(O), HTX, HTX+ എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയൻ്റുകളിലാണ് ഇപ്പോൾ വിപണിയിലെത്തുന്നത്. 10.99 ലക്ഷം മുതൽ 20.71 ലക്ഷം രൂപ വരെയാണ് എംപിവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഈ സെഗ്മെൻ്റിൽ ഏറ്റവും കൂടുതൽ ഫീച്ചറുകൾ നൽകുന്ന സെവൻ സീറ്റർ മൾട്ടി പർപ്പസ് വാഹനം കൂടിയായിട്ടും വിൽപ്പന കുറഞ്ഞതിൽ ബ്രാൻഡ് വിഷമത്തിലാണ്.

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന പുതിയ 26.62 ഇഞ്ച് പനോരമിക് സ്‌ക്രീൻ, പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, രണ്ടാം നിര സീറ്റുകൾക്ക് സ്ലൈഡിംഗ്, റീക്ലൈനിംഗ് ഫംഗ്ഷനുകൾ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, 360-ഡിഗ്രി ക്യാമറ, സ്മാർട്ട് കീ, റൂഫ് ഫിറ്റഡ് എയർ വെൻ്റുകൾ, സീറ്റിൽ ഘടിപ്പിച്ച എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാല് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് പോലുള്ള അത്യാധുനിക സവിശേഷതകളെല്ലാം എംപിവിയുടെ ഭാഗമാണ്.

ഇരുപതോളമുള്ള സെമി-ഓട്ടോണമസ് സവിശേഷതകളുള്ള ലെവൽ 2 ADAS പാക്കേജും കാരെൻസ് ക്ലാവിസിന്റെ പ്രത്യേകതയാണ്. , 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റിയർ സീറ്റ് യാത്രക്കാർക്കുള്ള അലേർട്ട് പോലുള്ള സേഫ്റ്റി ഫീച്ചറുകളും കിയയുടെ ഫാമിലി കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനം സ്വന്തമാക്കാനാവുക.

പോരാത്തതിന് ഇലക്ട്രിക് വേഷത്തിലും എംപിവി വാങ്ങിക്കാനാവുമെന്നതാണ് മറ്റൊരു പ്രധാന ഹൈലൈറ്റായി പറയാവുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ കിയ കാരെൻസിലെ 1.5 NA പെട്രോള്‍ 115 bhp കരുത്തിൽ 144 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കുമ്പോൾ എംപിവിയുടെ ഡീസൽ യൂണിറ്റ് 116 bhp പവറിൽ 250 Nm ടോർക്ക് നിർമിക്കുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

കാരെൻസിലെ ടര്‍ബോ പെട്രോൾ 160 bhp പവറിൽ 253 Nm ടോർക്കാണ് വികസിപ്പിക്കുക. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, കാരെന്‍സിൻ്റെ ടര്‍ബോ-പെട്രോളിനൊപ്പം 6-സ്പീഡ് iMT അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിവയാണ് ലഭിക്കുക. അതേസമയം കിയ കാരെൻസ് ക്ലാവിസ് ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും തെരഞ്ഞെടുക്കാം.

English Summary

The Kia Carens Clavis was the answer for those looking for a good 7-seater between the Ertiga and the Innova. But as the sales figures for June 2026 are out, only 4,847 units of the MPV were sold in India in the last 30 days. This is a 39 percent drop in annual sales compared to 7,921 units delivered in June 2025.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി