Kia Syros EV : ഇ.വിയിലും ഇറങ്ങിക്കളിക്കാന്‍ കിയ, കിടിലന്‍ റെയ്ഞ്ചുമായി സിറോസ്, ബുക്കിംഗ് ആരംഭിച്ചു
KIA Syros EV Launch : പ്രമുഖ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്സ് ഇലക്ട്രിക് വാഹന വിപണിയിലും ശക്തമായ പോരാട്ടത്തിന് ഇറങ്ങുകയാണ്. കിയയുടെ മിഡ് സൈസ് എസ്‌യുവി ആയ സിറോസിന്റെ ഇലക്ട്രിക് വേരിയന്റിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി ഇപ്പോൾ. വാഹനത്തിന്റെ പ്രീ ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചു കഴിഞ്ഞു. സെഗ്മെന്റിൽ കടുത്ത മത്സരമാണ് ഇപ്പോൾ തന്നെ നിലനിൽക്കുന്നത്. ഇവിടേക്കാണ് പുതിയൊരു കോംപറ്റീറ്റർ കൂടി അവതരിക്കുന്നത്.

Kia Syros EV
പ്രമുഖ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോഴ്സ് ഇലക്ട്രിക് വാഹന വിപണിയിലും ശക്തമായ പോരാട്ടത്തിന് ഇറങ്ങുകയാണ്. കിയയുടെ മിഡ് സൈസ് എസ്‌യുവി ആയ സിറോസിന്റെ ഇലക്ട്രിക് വേരിയന്റിനെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി ഇപ്പോൾ. വാഹനത്തിന്റെ പ്രീ ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചു കഴിഞ്ഞു. സെഗ്മെന്റിൽ കടുത്ത മത്സരമാണ് ഇപ്പോൾ തന്നെ നിലനിൽക്കുന്നത്. ഇവിടേക്കാണ് പുതിയൊരു കോംപറ്റീറ്റർ കൂടി അവതരിക്കുന്നത്. കുറഞ്ഞ കാലത്തിൽ തന്നെ പെട്രോൾ, ഡീസൽ കാറുകൾ കൊണ്ട് ഇന്ത്യയിൽ വിശ്വാസ്യത നേടിയെടുത്ത ബ്രാൻഡ് ആണ് കിയ.
ആ കമ്പനിയിൽ നിന്ന് തന്നെ പുതിയൊരു വാഹനം എത്തുമ്പോൾ സ്വാഭാവികമായും ഉപയോക്താക്കൾക്ക് പ്രതീക്ഷ ഏറെയാണ്. പരമ്പരാഗത ഇന്ധനത്തിൽ വരുന്ന സിറോസിന്റെ മോഡലുകൾ ഇന്ത്യക്കാർക്ക് സുപരിചിതമാണ്. അതുകൊണ്ടുതന്നെ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത് ഇലക്ട്രിക് വേരിയന്റിന്റെ സവിശേഷതകൾ അറിയാൻ വേണ്ടിയാണ്. മികച്ച റേഞ്ച് ( മൈലേജ്) ആണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 526 കിലോമീറ്റർ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന റേഞ്ച്. അതുമാത്രമല്ല വെറും 39 മിനിറ്റ് കൊണ്ട് 10 മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാനും സാധിക്കും. ഇനി പവറിന്റെ കാര്യത്തിലേക്ക് വന്നാൽ 171 പിഎസ് ആണ് ഈ വാഹനത്തിന് ഉള്ളത്. വാഹനത്തിന്റെ ബാറ്ററിക്ക് ലൈഫ് ടൈം വാറണ്ടിയും കമ്പനി ഉറപ്പുനൽകുന്നു.
Also Read: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു
ഇതുവരെ ഈ സെഗ്മെന്റിൽ കണ്ടിട്ടില്ലാത്ത പല ഫീച്ചേഴ്സുകളും ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് 76. 2 സെന്റീമീറ്റർ വലിപ്പം വരുന്ന കണക്ടിവിറ്റി ഡിസ്പ്ലേ ആണ്. എല്ലാവിധ ആധുനിക കൺട്രോളുകളും ഈ ഡിസ്പ്ലേയിൽ ക്രമീകരിച്ചിട്ടുണ്ട്. ഏറ്റവും സുഖകരമായ സെക്കൻഡ് റോ യാത്രയും സിറോസ് വാഗ്ദാനം ചെയ്യുന്നു. പനോരമിക് സൺറൂഫ്, 64 നിറങ്ങളിൽ ക്രമീകരിക്കാവുന്ന ആംബിയന്റ് ലൈറ്റ്, എൽഇഡി ഫുട് വെൽ ലാമ്പ്, 465 ലിറ്ററിന്റെ ബൂട്ട് സ്പേസ് എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്.
എട്ട് വ്യത്യസ്തമായ നിറങ്ങളിൽ വാഹനം ലഭ്യമാകും. ഐവറി സിൽവർ മാറ്റ്, ഗ്രാവിറ്റി ഗ്രേ, ഗ്ലേസിയർ വൈറ്റ് പേൾ, ഐവറി സിൽവർ ഗ്ലോസ്, അറോറ ബ്ലാക്ക് പേൾ, ഫ്രോസ്റ്റ് ബ്ലൂ, മാഗ്മ റെഡ്, ഒലിവ് എന്നിങ്ങനെയാണ് നിറങ്ങൾ. 17 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യൂവൽ ടോൺ എയ്റോ അലോയ് വീലുകളാണ് സിറോസ് ഇവിയിൽ വരുന്നത്. സുരക്ഷയുടെ ഭാഗമായി ആറ് എയർബാഗുകളും 360 ഡിഗ്രി ക്യാമറയും ഹില്‍ അസിസ്റ്റ് സംവിധാനവും, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും, സ്മാർട്ട് ഡ്യുവൽ ഡാഷ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 13 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാകും വാഹനത്തിന്റെ വില വരിക എന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
Leading Korean automaker Kia Motors is gearing up to compete vigorously in the electric vehicle market. The company is preparing to launch the electric variant of its mid-size SUV, the Syros, and has already commenced pre-bookings for the vehicle. A new competitor is now entering a segment that is already witnessing intense competition.