5G പരക്കട്ടെ! ലാവ ഓറ കർവ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Lava Aura Curve 5G launched in India: ലാവ ഓറ കർവ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 6GB + 128GB വേരിയന്റിന് 23,999 രൂപയാണ് വില. ഇന്ത്യയിലുടനീളമുള്ള ലാവ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നർ ശൃംഖലയിലൂടെ ഇത് വാങ്ങാനാകും. 'വീഗൻ ലെതർ' ഫിനിഷിലാണ് ഈ ഫോണിന്റെ റിയർ പാനൽ എത്തിയിട്ടുള്ളത്. 'അംബർ ബ്ലൂ', 'ഹിം സിൽവർ'എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

5G പരക്കട്ടെ! ലാവ ഓറ കർവ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Lava Aura Curve 5g Launched In India

Published: 

22 Oct 2026 | 04:03 PM

ലാവ ഇന്ത്യയിൽ ലാവ ഓറ കർവ് 5ജി (Lava Aura Curve 5G) എന്ന പുതിയ 5ജി സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. ഓഫ്‌ലൈൻ റീട്ടെയിൽ വിപണിയെ ലക്ഷ്യമിട്ടാണ് ഈ ലാവ ഫോൺ എത്തിയിരിക്കുന്നത്. അ‌തായത് ഇത് ഇന്ത്യയിലുടനീളമുള്ള ലാവയുടെ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നർ ശൃംഖലയിലൂടെ മാത്രമാണ് വിൽക്കുന്നത്, ഓൺ​ലൈനിൽ ഇത് വാങ്ങാൻ ലഭ്യമാകില്ല. ഇതിന് മുൻപ് പല ലാവ സ്മാർട്ട്ഫോണുകളിലും കണ്ടിട്ടുള്ള സെക്കൻഡറി സ്ക്രീൻ ഈ പുതിയ ഓറ കർവ് 5ജിയിലും ഉണ്ട്. മികച്ച ഈടിനായി ‘അയൺഗാർഡ് പ്രൊട്ടക്ഷൻ’ ഈ ഫോണിലുണ്ട്. ഇതിനായി ‘Al-Si DT Star 2’ കവർ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, പൊടിയിൽ നിന്നും വെള്ളത്തുള്ളികളിൽ നിന്നും സംരക്ഷണം നൽകുന്ന IP64 റേറ്റിംഗും, മിലിട്ടറി ഗ്രേഡ് (MIL-STD-810H) ഈടും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

6.67 ഇഞ്ച് (1080 x 2400 പിക്സൽ) FHD+ AMOLED സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 800 nits വരെ HBM ബ്രൈറ്റ്‌നസ്, 1100 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, Al-Si DT Star 2 കവർ ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. റിയർ പാനലിൽ AMOLED സ്‌ക്രീനും ഉണ്ട്.

Also Read: കോൾ വിളിക്കാൻ മാത്രം പ്ലാൻ, നിരക്കും കുറവ്, ടെലികോം ഇൻഡസ്ട്രി മാറുന്നു

2.4GHz വേഗതയുള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 6nm പ്രോസസർ ആണ് ഈ ലാവ ഫോണിന്റെ കരുത്ത്. Mali-G610 GPU, 6GB LPDDR5 റാം, 128GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, Sony IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ, EIS, LED ഫ്ലാഷ്, 2K റെസല്യൂഷനിൽ 30fps വീഡിയോ റെക്കോർഡിംഗ് സൗകര്യം എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. പ്രോ വീഡിയോ, നൈറ്റ് മോഡ്, ഡ്യുവൽ-വ്യൂ വീഡിയോ, മോഷൻ ഫോട്ടോ, സ്‌പോർട്‌സ് മോഡ് തുടങ്ങിയ വിവിധ മോഡുകൾ ഇതിന്റെ ക്യാമറ സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, മിലിട്ടറി ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, 45W ഫാസ്റ്റ് ചാർജിംഗ് സൗകര്യമുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വില, ലഭ്യത

ലാവ ഓറ കർവ് 5ജിയുടെ 6GB + 128GB വേരിയന്റിന് 23,999 രൂപയാണ് വില. ഇന്ത്യയിലുടനീളമുള്ള ലാവ ഓഫ്‌ലൈൻ റീട്ടെയിൽ പാർട്നർ ശൃംഖലയിലൂടെ ഇത് വാങ്ങാനാകും. ‘വീഗൻ ലെതർ’ ഫിനിഷിലാണ് ഈ ഫോണിന്റെ റിയർ പാനൽ എത്തിയിട്ടുള്ളത്. ‘അംബർ ബ്ലൂ’, ‘ഹിം സിൽവർ’എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

English Summary

Lava Aura Curve 5G has been launched in India. The 6GB + 128GB variant is priced at Rs 23,999. It can be purchased through Lava’s network of offline retail partners across India. The phone features a ‘vegan leather’ finish on its rear panel and is available in two color options: ‘Amber Blue’ and ‘Him Silver’.

Loading...
Unable to load recommendations.
Follow Us
ഇരുമ്പിന്റെ കുറവ് തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
സവാള പെട്ടെന്ന് വഴറ്റിയെടുക്കാം, കിടിലൻ ടിപ്സിതാ
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം