Facebook Messenger New feature: വാട്‌സാപ്പിലെ ‘കമ്മ്യൂണിറ്റീസ്’ ഫീച്ചർ ഇനി ഫേസ്ബുക്ക് മെസഞ്ചറിലും
Facebook Messenger New feature: ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ വാട്‌സാപ്പ് കമ്മ്യൂണിറ്റീസിലൂടെ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
വാട്‌സാപ്പിലെ കമ്മ്യൂണിറ്റീസ് ഫീച്ചർ ഇതാ ഇനിമുതൽ ഫേസ്ബുക്ക് മെസഞ്ചറിലും. നിലവിൽ മെസഞ്ചറിലുള്ള കമ്മ്യൂണിറ്റി ചാറ്റ്‌സിന് പുറമെയാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത്. 2022ലാണ് വാട്‌സാപ്പിൽ കമ്മ്യൂണിറ്റീസ് ഫീച്ചർ അവതരിപ്പിക്കപ്പെട്ടത്.
വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിറ്റീസ് ഫീച്ചർ. ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ വാട്‌സാപ്പ് കമ്മ്യൂണിറ്റീസിലൂടെ സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. സ്‌കൂളുകൾ, ഓഫീസുകൾ, കാമ്പസ് എന്നിവിടങ്ങളിലെല്ലാമുള്ള സമാന താൽപര്യമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് കൈകാര്യം ചെയ്യാൻ ഇതുവഴി സാധിക്കുകയും ചെയ്യും.
ALSO READ: നെറ്റ് ഓണ്‍ ആക്കാതെ ഇനി വാട്‌സ്ആപ്പില്‍ മെസേജ് അയക്കാം; ദാ ഇങ്ങനെ
ഈ സൗകര്യം മെസഞ്ചറിൽ എത്തുന്നതോടെ സമാനമായി ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഒരേ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമല്ലെങ്കിൽ കൂടിയും കമ്മ്യൂണിറ്റീസ് വഴി പരസ്പരം സന്ദേശങ്ങളയക്കാൻ സാധിക്കും.
ഒരു മെസഞ്ചർ കമ്മ്യൂണിറ്റിയിൽ 5000 പേർക്ക് വരെ അംഗമാവാൻ കഴിയും. ഇൻവൈറ്റുകളിലൂടെയാണ് കമ്മ്യൂണിറ്റീസിൽ അംഗത്വമെടുക്കാനാവുക. സ്‌കൂളുകൾ, ഓഫീസുകൾ, കാമ്പസ് ഉൾപ്പടെ വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് അവരുടെ സമാന താൽപര്യമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് കൈകാര്യം ചെയ്യാൻ ഇതുവഴി സാധിക്കും.
ഫേസ്ബുക്കിലും വാട്‌സാപ്പ് കമ്മ്യൂണിറ്റീസിന് സമാനമാണ് കമ്മ്യൂണിറ്റീസിന്റെ പ്രവർത്തനം എങ്കിലും സോഷ്യൽ നെറ്റ്‌വർക്കുമായി ഇത് ബന്ധപ്പെട്ടുകിടക്കും.
മാത്രമല്ല മെസഞ്ചർ കമ്മ്യൂണിറ്റീസിൽ അംഗമാവാൻ മൊബൈൽ നമ്പർ നൽകേണ്ടതില്ല. ഫേസ്ബുക്ക് അംഗങ്ങൾക്ക് അവരുടെ ഫ്രണ്ടസ് ലിസ്റ്റിലുള്ളവരെ കമ്മ്യൂണിറ്റിയിലേക്ക് ക്ഷണിക്കാനും സാധിക്കും. അധികം വൈകാതെ തന്നെ ഈ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തുമെന്നാണ് കമ്പനി അറിയിച്ചത്.