ChatGPT: ചാറ്റ്ജിപിടി അഡൾട്ട്സ് ഒൺലിയാവുന്നു; ജിപിടിയുടെ പുതിയ പതിപ്പ് ഉടനെത്തും
ChatGPT Adult Mode: ചാറ്റ്ജിപിടിയുടെ ഏറ്റവും വലിയ അപ്ഡേറ്റ് ഉടനെത്തും. 5.2 അപ്ഡേറ്റിൽ അഡൾട്ട് മോഡ് ഉണ്ടാവുമെന്ന് സൂചനകളുണ്ട്.
ജിപിടി-5.2 ഉടനെത്തുന്നു. സമീപകാലത്ത് ചാറ്റ്ജിപിടിയ്ക്കുണ്ടായ ഏറ്റവും വലിയ അപ്ഡേറ്റാണ് ഇത്. ജെമിനി 3 പുറത്തുവന്നതോടെ ഓപ്പൺഎഐ സമ്മർദ്ദത്തിലായിരുന്നു. അതുകൊണ്ട് തന്നെ പുതിയ അപ്ഡേറ്റ് വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ അപ്ഡേറ്റിൽ അഡൾട്ട് മോഡ് ഉണ്ടാവും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജിപിടി 5.2 കൂടുതൽ വേഗതയുള്ള പതിപ്പാണ് ഇതെന്ന് ഓപ്പൺഎഐ അവകാശപ്പെടുന്നു. ദൈർഘ്യമേറിയയും ബുദ്ധിമുട്ടുള്ളതുമായ ടാസ്കുകൾ എളുപ്പത്തിൽ ചെയ്യാൻ ഈ പതിപ്പിന് കഴിയും. ചാറ്റ്ബോട്ട് എന്നതിനപ്പുറം ഒരു വർക്ക് പാർട്ണർ എന്നാണ് പുതിയ പതിപ്പിൻ്റെ ഓപ്പൺഎഐ വിശേഷിപ്പിക്കുന്നത്.
Also Read: mAadhaar App: പണം മുതൽ സ്വകാര്യത വരെ ഇനി ഏറെ സുരക്ഷിതം, ചർച്ചയാകുന്നു ആധാർ അപ്പ് അപ്‌ഡേറ്റുകൾ
മുതിർന്ന യൂസർമാരെ അത്തരത്തിൽ പരിഗണിക്കുന്ന അഡൾട്ട് മോഡും കമ്പനിയുടെ പരിഗണനയിലുണ്ട്. യൂസർ മൈനറാണോ എന്ന് പരിശോധിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ജിപിടിയിൽ പരീക്ഷിക്കുക. മുതിർന്ന യൂസർമാരെ മുതിർന്നവരായിത്തന്നെ പരിഗണിച്ച് അത്തരത്തിലുള്ള മറുപടികൾ നൽകാൻ ചാറ്റ്ജിപിടിയെ തയ്യാറാക്കുക എന്നതാണ് അഡൾട്ട് മോഡിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്. സെർച്ച് റിസൽട്ടുകൾ അശ്ലീല ഉള്ളടക്കങ്ങളടക്കം അനുവദിക്കുമെന്നാണ് സൂചന.
നിലവിൽ ഗ്രോക് എഐ ആണ് അശ്ലീല ഉള്ളടക്കങ്ങൾ ഏറ്റവുമധികം നൽകുന്നത്. ഗ്രോക് എഐയുടെ എൻഎസ്എഫ്ഡബ്ല്യു മോഡിൽ അശ്ലീല ചിത്രങ്ങളും വിഡിയോകളും അനുവദിക്കും. സാധാരണ മോഡിൽ അശ്ലീല ടെക്സ്റ്റുകൾക്കും പരിധിയില്ല. ചാറ്റ്ജിപിടി തീരെ അശ്ലീല ഉള്ളടക്കങ്ങൾ അനുവദിക്കാറില്ല. ജെമിനി എഐ ഒരു പരിധി വരെ ടെക്സ്റ്റിൽ അശ്ലീലം അനുവദിക്കും. ചാറ്റ്ജിപിടി അശ്ലീല ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നറിയിച്ചതോടെ ഗ്രോക് എഐയ്ക്കാണ് വെല്ലുവിളി. ഗ്രോക് എഐയിൽ അഡൾട്ട് മോഡ് ഉപയോഗിക്കാൻ പ്രത്യേക സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. ചാറ്റ്ജിപിടിയും ഇതേ പാത തുടരുമെന്നും സൂചനയുണ്ട്.