OnePlus 15R: ഇതാ കാത്തിരുന്ന അപ്ഡേറ്റ്; വൺപ്ലസ് 15ആർ അടുത്ത ദിവസം തന്നെ അവതരിപ്പിക്കും: വിശദാംശങ്ങൾ
Oneplus 15R Features: വൺപ്ലസ് 15ആർ ഉടൻ പുറത്തിറങ്ങും. ഫോണിൻ്റെ സവിശേഷതകളെപ്പറ്റി കൂടുതലറിയാം.
സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന അപ്ഡേറ്റ് എത്തി. വൺപ്ലസിൻ്റെ ഏറ്റവും പ്രതീക്ഷയുള്ള വൺപ്ലസ് 15ആർ ഫോൺ അടുത്ത ദിവസം തന്നെ അവതരിപ്പിക്കും. ഈ മാസം 17ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലെത്തുന്ന ഫോണിനെപ്പറ്റി ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ഐകൂ 15ൻ്റെ നേരിട്ടുള്ള എതിരാളിയാണ് വൺപ്ലസ് 15ആർ.
സ്നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്സെറ്റ്. ഗ്ലോബലി ഈ ചിപ്സെറ്റ് ഉപയോഗിക്കുന്ന ആദ്യ മോഡലാണ് ഇത്. വൺപ്ലസ് 15ലെ ഡീറ്റെയിൽമാക്സ് എഞ്ചിൻ ഇതിലുമുണ്ട്, ഫോട്ടോഗ്രാഫി കൂടുതൽ മെച്ചപ്പെടുത്തുന്ന സിസ്റ്റമാണിത്. ക്ലിയർ മോഡ്, ക്ലിയർ ബസ്റ്റ്, ക്ലിയർ നൈറ്റ് എഞ്ചിൻ തുടങ്ങി വിവിധ ഫീച്ചറുകൾ ഇതിലുണ്ട്.
Also Read: ChatGPT: ചാറ്റ്ജിപിടി അഡൾട്ട്സ് ഒൺലിയാവുന്നു; ജിപിടിയുടെ പുതിയ പതിപ്പ് ഉടനെത്തും
ആർ സീരീസ് ഡിവൈസുകളിലെ തന്നെ ഏറ്റവും മികച്ച സെൽഫി ക്യാമറയാണ് വൺപ്ലസ് 15 ആറിൽ ഉള്ളത്. ഇതാണ് ഫോണിലെ ഏറ്റവും വലിയ അപ്ഗ്രേഡ്. ഓട്ടോഫോക്കസ് ഫീച്ചർ അടക്കം 32 മെഗാപിക്സലിൻ്റെ ക്യാമറയാണ് വൺപ്ലസ് 15ആറിൽ ഉള്ളത്. ആർ സീരീസിൽ ഇതാദ്യമായാണ് ഓട്ടോഫോക്കസ് ഫീച്ചർ ഉൾപ്പെടുത്തുന്നത്. 4കെ വിഡിയോ റെക്കോർഡിങും സെൽഫി ക്യാമറ സപ്പോർട്ട് ചെയ്യും. റിയർ ക്യാമറയിൽ 4കെ 120എഫ്പിഎസ് വിഡിയോ റെക്കോർഡിങും സപ്പോർട്ട് ചെയ്യും.
7400 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയും വൺപ്ലസ് 15ആറിലുണ്ട്. ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് ഫോണുകളിൽ ഏറ്റവും വലിയ ക്യാമറ വൺപ്ലസ് 15ആറിൻ്റേതാണ്. നാല് വർഷം കഴിഞ്ഞാലും ബാറ്ററിയും 80 ശതമാനം കപ്പാസിറ്റി ബാക്കിയുണ്ടാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണിൻ്റെ വില എന്താവും എന്നതിനെപ്പറ്റി സൂചനകളില്ല. 70,000 രൂപയ്ക്ക് മുകളിലാവുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.